പ്രാതലിന് ചെറുപയര്‍ ദോശ ആയാലോ....

വളരെയധികം പോഷകമൂല്യമുള്ള പയറുവര്‍ഗ്ഗമാണ് ചെറുപയര്‍. ചെറുപയ!ര്‍ വെച്ച് എന്തുണ്ടാക്കിയാലും ശരീരത്തിന് ഗുണകരമാണ്. സത്യത്തില്‍ ആന്ധ്രാപ്രദേശിന്റെ സ്വന്തമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ദോശക്കൂട്ടാണ് ചെറുപയര്‍ ദോശ. എങ്കിലും മലയാളികളുടെ ഭക്ഷണത്തിലെ പ്രധാന ഇനമായ ഇവനെ വെച്ച് കിടിലന്‍ ദോശയുണ്ടാക്കാം. പ്രാതലായോ നാലുമണി പലഹാരമായോ ഈ ഹെല്‍ത്തി ദോശ കഴിക്കാം.
ചേരുവകള്‍:
ചെറുപയര്‍ 1കപ്പ്
പച്ചരി 1/4കപ്പ്
വെളള അവല്‍ 3 ടേബിള്‍ സ്പൂണ്‍
തേങ്ങാ പീര4സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ചുവന്നുള്ളി 2അല്ലി
തയ്യാറാക്കുന്ന വിധം:
ചെറുപയറും പച്ചരിയും വെളളത്തില്‍ നാലഞ്ച് മണിക്കൂര്‍ ഒരുമിച്ച് കുതിര്‍ത്ത് വയ്കുക. അവല്‍ കഴുകിഎടുക്കുകകുതിര്‍ത്തപയറും അരിയും ബാക്കി ചേരുവളെല്ലാം കൂടി നന്നായി അരച്ച് ഇടത്തരം അയവില്‍ കലക്കി എണ്ണ തൂവി കനം കുറച്ച്‌ദോശ ചുട്ടെടുക്കുക. മുകളില്‍ എണ്ണ യോ നെയ്യോ കുറച്ച് ഒഴിച്ചു കൊടുക്കണം. ചൂടോടെ ചട്‌നി ,സാമ്പാര്‍ ഒക്കെ കൂട്ടി കഴിക്കാം. അരച്ച ഉടനെ ചുട്ടെടുക്കാം പുളിപ്പ് കാണില്ല.
https://www.facebook.com/Malayalivartha