പെപ്പര്‍ ബീഫ് കറി

ബീഫ് : 1/2കിലോ
കുരുമുളക് : 1 ടേബിള്‍ സ്പൂണ്‍
ചെറിയ ജീരകം ഒരു നുളള്
പെരീഞ്ചീരകം ഒരു നുളള്
വറ്റല് മുളക് : 2എണ്ണം
മല്ലി : 3ടീ സ്പൂണ്‍
എല്ലാം ഒന്നു ചൂടാക്കി മിക്‌സിയില് പൊടിച്ച് വെക്കുക
സവാള : 2
തക്കാളി : 2
പച്ചമുളക് : 5
കറിവേപ്പില : 2 തണ്ട്
മല്ലിയില കുറച്ച്
ഇഞ്ചി ചെറിയ കഷ്ണം
വെളുത്തുള്ളി : 5 അല്ലി
മഞ്ഞള് പൊടി : 1 സ്പൂണ്‍
ഗരം മസാല പൊടി : 1 ടീ സ്പൂണ്‍
വെളിച്ചെണ്ണ, ഉപ്പ്ആവശ്യത്തിന്
കുക്കറില് എണ്ണ ഒഴിച്ച്ചൂടായാല്‍ അതിലേക്ക് 2പട്ട, 2ഗ്രാബു, 2ഏലക്ക ഇട്ട് പൊട്ടിച്ച് ശേഷം
സവാള തക്കാളി പച്ചമുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി ഇട്ടു വഴറ്റുക. ശേഷം മഞ്ഞള്‍ പൊടി , ഉപ്പ്, ഗരം മസാല പൊടി, മിക്‌സിയില് പൊടിച്ച് വെച്ചതും ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റുക,അതിന് കഴുകിവെച്ച ബീഫും അര കപ്പ് വെള്ളം ഒഴിച്ചു ഇളക്കി വേവിച്ചെടുക്കുക, ശേഷം മല്ലിയില ഇട്ടു ഇളക്കി യോജിപ്പിക്കുക
https://www.facebook.com/Malayalivartha