കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ അമ്മമാര്‍ ശ്രദ്ധി്‌ക്കേണ്ടത്

അന്നജം, മാംസ്യം, ഇരുമ്പ്, വിറ്റാമിനുകള്‍, കാല്‍സ്യം...ഇതൊക്കെ കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നു നമുക്കൊക്കെ അറിയാം. എന്നാല്‍, എന്തൊക്കെയാണു വിറ്റാമിനുകള്‍ നല്‍കുന്ന ഭക്ഷണം... ഇരുമ്പ് എന്തിലൊക്കെയുണ്ടെന്നറിയേണ്ടേ
സമീകൃത ആഹാരമാണു കുട്ടികള്‍ക്കു കിട്ടേണ്ടത്. 10 വയസ്സുവരെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള ആഹാരം മതി. മാംസ്യം കൂടുതല്‍ വേണം. പേശികളുടെയും എല്ലിന്റെയും വളര്‍ച്ചയും ഉറപ്പും ഉറപ്പാക്കാന്‍ കാല്‍സ്യം ആവശ്യമുണ്ട്. പ്രതിദിനം ഏതാണ്ട് 500 മില്ലിഗ്രാം എന്നതാണ് അളവ്.
പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. തലച്ചോറിന്റെ ഭക്ഷണമാണു രാവിലെയുള്ള ഭക്ഷണം. ബ്രെയിന്‍ ഫുഡ് എന്നാണു പ്രഭാതഭക്ഷണത്തെ വിളിക്കുന്നത്. പഠിക്കാനും പഠിച്ചവ ഓര്‍ക്കാനും പ്രസരിപ്പിനും ജാഗ്രതയ്ക്കും എല്ലാം പ്രഭാതഭക്ഷണം വേണം. പാലും പാല്‍ ഉല്‍പന്നങ്ങളും ശീലമാക്കണം. ദിവസം രണ്ടു ഗാസ് പാല്‍വീതം കഴിക്കാം. വണ്ണമുള്ളവര്‍ക്കു പാട നീക്കി പാല്‍ നല്‍കാം. അവര്‍ വെണ്ണ, നെയ്യ്, തൈര് എന്നിവ കുറച്ച് പകരം മോര് ദിവസവും കുടിക്കണം. ആഴ്ചയില്‍ നാലു മുട്ടവരെയാകാം.
മീന്‍കറി എന്നും ഒരുനേരം കഴിക്കാം. കോഴിയിറച്ചി ആഴ്ചയില്‍ ഒരുദിവസം. ഇറച്ചി വറുത്തും പൊരിച്ചും കഴിക്കുന്നതു വല്ലപ്പോഴും. പഴങ്ങളും (ദിവസം 100 ഗ്രാം) പച്ചക്കറികളും (ദിവസം 150 ഗ്രാം) നിര്‍ബന്ധമായും കഴിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിപ്പിക്കണം. വെള്ളം ശരീരത്തിന് അത്യന്താപേക്ഷിതമാണെന്നും കുടിക്കുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞാല്‍ പലതരം അസുഖങ്ങള്‍ ഉണ്ടാകുമെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം. പായ്ക്കറ്റില്‍ വരുന്ന ഭക്ഷ്യവസ്തുക്കള്‍, പാനീയങ്ങള്‍, കോള, ബേക്കറിപ്പലഹാരങ്ങള്‍ എന്നിവ ഉപേക്ഷിക്കണം.
കൊഴുപ്പു കൂടുതലുള്ള ഭക്ഷണം കുറയ്ക്കുക. ഫാസ്റ്റ് ഫുഡ്, പ്രത്യേകിച്ച് ഇറച്ചി വറുത്തത് തുടങ്ങിയവ വാങ്ങിക്കൊടുക്കരുത്. കൊളസ്‌ട്രോള്‍ മാത്രമല്ല, പല മാരകരോഗങ്ങളും ഇത്തരം ഭക്ഷണരീതി മൂലം ഉണ്ടായേക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha