ദിവസവും യോഗ ചെയ്താല്‍ അമിതഭാരം കുറയ്ക്കാം

അമിതവണ്ണവും പൊണ്ണത്തടിയും മൂലം വിഷമിക്കുന്നവരുടെ എണ്ണം ഇന്ന് നമ്മുടെ സമൂഹത്തില്‍ ഏറി വരുന്നു അതിനുപ്രധാന കാരണം വ്യായാമമില്ലായ്മയാണ്. ആഴ്ചയില്‍ ഒരുദിവസം ജിമ്മില്‍ പോകുന്നതുകൊണ്ടുമാത്രം ഇതിന് പരിഹാരമല്ല. ദിവസവും യോഗയും വീട്ടിലുള്ള പരിശീലനവും ആവശ്യമാണ്. ചില യോഗരീതികള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു. ഇത് ദിവസവും പരിശീലിക്കുകയാണെങ്കില്‍ നിങ്ങളെ അലട്ടികൊണ്ടിരിക്കുന്ന അമിതവണ്ണത്തിന് പരിഹാരമുണ്ടാകും
സൂര്യനമസ്‌കാരം
ദിവസവും സൂര്യനമസ്‌കാരം ചെയ്യുന്നത് ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് രാവിലെ ചെയ്യുന്നതാണ് ഉത്തമം. ആന്തരിക അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനും ദഹനത്തിനും അതിരാവിലെയുള്ള സൂര്യനമസ്‌കാരം പ്രയോജനം ചെയ്യുന്നു.
ക്യാറ്റ് പോസ് (മാര്‍ജാരാസനം )
നട്ടെല്ലിന് അയവ് ലഭിക്കുന്നതിന് ക്യാറ്റ് പോസ് അഥവാ മാര്‍ജാരാസനം ഉത്തമാണ്. സന്ധികള്‍ക്കും തോളിനും ശക്തി ലഭിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ദഹനത്തിനും ഈ യോഗ പോസ് സഹായിക്കുന്നു
കോബ്ര പോസ്
വയറിലും മറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇല്ലാതാകുന്നതിന് ഈ യോഗ പോസ് സഹായിക്കുന്നു. ഇതുകൂടാതെ മസിലുകളെ ബലപ്പെടുത്തുന്നതിനും ദഹനം എളുപ്പത്തിലാക്കുന്നതിനും സഹായിക്കുന്നു. ദിവസവും 30 മിനുട്ട് ഈ യോഗ പോസ് ചെയ്യുകയാണെങ്കില്‍ അമിതഭാരം കുറയുന്നതിന് സഹായിക്കുന്നു. ചിത്രത്തില്‍ കാണുന്ന രീതിയില്‍ നിന്ന ശേഷം ദീര്‍ഘമായി ശ്വസിയ്ക്കുക.
ബോപോസ് (ധനുരാസന)
ഈ യോഗപോസ് ചെയ്യുന്നതുവഴി അമിതഭാരം കുറയുക മാത്രമല്ല ആന്തരികാവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനും അടിവയറ്റിലെ കൊഴുപ്പ് കുറയുന്നതിനും സഹായിക്കുന്നു. ഇത് വയറിന് കൊടുക്കുന്ന മസാജാണ്. ഇത് മലബന്ധം തടയുന്നതിനും ദഹനത്തിനും ഈ യോഗപോസ് സഹായിക്കുന്നു
വാരിയര്‍ പോസ്
ഈ യോഗാ പോസ് ചെയ്യുന്നതുവഴി അമിതഭാരം കുറയ്ക്കുന്നതോടൊപ്പം ഇത് ശരീരത്തില്‍ ഓജസ്സ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഈ യോഗാ പോസ് ആന്തരികാവയവങ്ങള്‍ ഉത്തേജിപ്പിക്കുകയും സഹായിക്കുന്നു. ഇതുകൂടാതെ ഞരമ്പ്, കണങ്കാല്‍, സന്ധികള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന വേദനയ്ക്കും പരിഹാരമാണ്. സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു
ആംഗിള്‍ പോസ്
നട്ടെല്ലിനുണ്ടാകുന്ന വേദനകള്‍ക്കെല്ലാം പരിഹാരമാണ് ആംഗിള്‍ പോസ്. ഇതുകൂടാതെ കാലിനും ആന്തരികാവയവങ്ങള്‍ക്കും ഈ യോഗ പോസ് ചെയ്യുന്നത് ഉത്തമമാണ്.
ട്രയാംഗിള്‍ പോസ്
ശരീരത്തിന് ഊര്‍ജം നല്‍കാന്‍ കഴിയുന്ന മറ്റൊരു പോസാണ് ട്രയാംഗിള്‍ പോസ്. കൈ താഴ്ത്തി പാദത്തില്‍ തൊടുന്ന രീതിയാണിത്. ഇത് രണ്ട് ഇരുവശത്തേയ്ക്കും ഇതാവര്‍ത്തിയ്ക്കുക. ദിവസവും ചെയ്യുന്നതുവഴി അമിതവണ്ണം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.
ബ്രിഡ്ജ് പോസ്
ഈ യോഗ പോസ് ചെയ്യുന്നത് നട്ടെല്ലിന് അയവ് ലഭിക്കുന്നതിന് സഹായിക്കുന്നു. ഇതുകൂടാതെ കഴുത്തിലെയും നെഞ്ചിലെയും മസിലുകള്‍ക്ക് അയവ് ലഭിക്കുന്നതിന് സഹായിക്കുന്നു
ചെയര്‍ പോസ്
കസേരയില്‍ ഇരിക്കുന്നതു പോലുള്ള യോഗാ പോസാണിത്. ഇത് തുടര്‍ച്ചയായി പരിശീലിക്കുന്നതുവഴി ശ്വസനം എളുപ്പത്തിലാകുന്നതിന് സഹായിക്കുന്നു. ഇതുകൂടാതെ കാലുകളുടെ ആരോഗ്യത്തിനും ഉത്തമമാണ്.
ട്രീ പോസ്
ചിത്രത്തില്‍ കാണുന്ന രീതിയിലുള്ള ട്രീ പോസില്‍ നിന്ന്! ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യണം. ഊര്‍ജം നല്‍കുന്നതോടൊപ്പം അമിതഭാരം കുറയുന്നതിനും സഹായിക്കുന്നു
ബട്ടര്‍ഫ്‌ലൈ പോസ്
ഈ പോസ് ശരിയായ ശരീര വടിവ് ലഭിക്കുന്നതിന് സഹായിക്കുന്നു കാല്‍മുട്ട് , നാഭി എന്നിവിടങ്ങളിലെ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. കുറച്ചു ദൂരം നടക്കുമ്പോഴോ നില്‍ക്കുമ്പോഴോ കാലിനുണ്ടാകുന്ന വേദനള്‍ക്ക് പരിഹാരമാണ് ഈ യോഗ പോസ് . കുടലില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ബട്ടര്‍ഫ്‌ലൈ പോസ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha