ആരോഗ്യസംരക്ഷണത്തിന് ചില ഒറ്റമൂലികള്‍

തക്കാളിനീരും പഞ്ചസാരയും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ മുഖം കഴുകിയാല്‍ കുരുക്കള്‍ മാറും.
ചെറുതേന്‍ കണ്ണിലെഴുതിയാല്‍ ചെങ്കണ്ണിന് ആശ്വാസം കിട്ടും.
പഞ്ചസാരലായനി മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകിയാല്‍ നിറം ലഭിക്കും.
കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കഴിച്ചാല്‍ ചര്‍ദ്ദില്‍ മാറിക്കിട്ടും.
വേപ്പില അരച്ച് പുരട്ടിയാല്‍ വൃണങ്ങള്‍ മാറും.
തുളസ്സി, ഉള്ളി, ഇഞ്ചി എന്നിവയുടെ നീര് സമം ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ പനി വരുന്നത് തടയാം.
തേനും റോസ്‌വാട്ടറും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടുകള്‍ക്ക് നല്ല നിറം ലഭിക്കും.
പ്രസവശേഷം മൂന്നാം മാസം മുതല്‍ പച്ചമഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് വയറ്റില്‍ പുരട്ടി കുളിച്ചാല്‍ അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കും.
വയമ്പ് വെള്ളത്തില്‍ തൊട്ട് അരച്ച് കൊടുത്താല്‍ കുട്ടികളിലെ വിരശല്യം തടയാം.
കിഴുകാനെല്ലി പാലില്‍ അരച്ച് പുരട്ടിയാല്‍ അരിമ്പാറ മാറും.
തൊട്ടാവാടി അരച്ച് പുരട്ടിയാല്‍ സാധാരണ നീര് മാറിക്കിട്ടും.
തൈരും മഞ്ഞളും സമം ചേര്‍ത്ത് മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകിയാല്‍ മുഖത്തിന് നല്ല തെളിച്ചം ലഭിക്കും.
തുളസിയുടെ നീര് നിത്യവും തേച്ചാല്‍ മുഖസൗന്ദര്യം കൂടും.
ചെറുപയര്‍ തരിയായിപ്പൊടിച്ച് ആഴ്ചയില്‍ രണ്ട് തവണ മുഖം കഴുകിയാല്‍ മുഖത്തെ കുരുക്കള്‍ മാറാന്‍ സഹായകമാകും.
ഇഞ്ചിനീരും ഉപ്പും ചെറുനാരങ്ങാനീരും ചേര്‍ത്ത് കുടിച്ചാല്‍ ദഹനക്കേട് മാറും.
നന്ത്യാര്‍ വട്ടത്തിന്റെ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്‍ത്തോ അല്ലാതെയോ കണ്ണില്‍ ഒഴിക്കുക.
ഏത്തപ്പഴത്തിന്റെ തൊലി മുഖത്ത് തേച്ച് 15 മിനിറ്റിന് ശേഷം കഴുകിയാല്‍ മുഖത്തിന് നല്ല തെളിച്ചം ലഭിക്കും.
ചെറുതേന്‍ പുരട്ടിയാല്‍ തീ പൊള്ളിയതിന് ചെറിയ ആശ്വാസം കിട്ടും. 5. ചെറുപയര്‍പൊടി ഉപയോഗിച്ച് കുളിക്കുന്നത് ശരീരകാന്തി കൂട്ടും.
. ദിവസവും വെള്ളരിക്ക നീര് പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാന്‍ സഹായിക്കും.
ഉരുളക്കിഴങ്ങ് അരിഞ്ഞ് മുഖത്ത് തേച്ചാല്‍ മുഖത്തെ കുരുക്കളും പാടുകളും മാറും.
തുളസിയില ചതച്ച് തലയില്‍ തേച്ചു പിടിപ്പിച്ചാല്‍ പേന്‍ശല്യം ഇല്ലാതാകും.
ഉള്ളിചതച്ചതും തേങ്ങയും ചേര്‍ത്ത് കഞ്ഞി കുടിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും.
പഞ്ചസാര പൊടിച്ചത്, ജീരകപ്പൊടി, ചുക്ക്‌പൊടി എന്നിവ സമം ചേര്‍ത്ത് തേനില്‍ ചാലിച്ച് കഴിച്ചാല്‍ ചുമ മാറിക്കിട്ടും.
മഞ്ഞളും ചെറുപയറുപൊടിയും തേനും ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ മുഖകാന്തി വര്‍ധിക്കും.
ജീരകം വറുത്ത് പൊടിച്ച് തേനില്‍ ചാലിച്ച് കഴിച്ചാല്‍ ഒച്ചയടപ്പ് മാറിക്കിട്ടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha