ഇടത് വശം ചരിഞ്ഞു കിടന്നാല്‍ ആരോഗ്യവും ഉറക്കവും മെച്ചപ്പെടും

വൈദ്യശാസ്ത്രം പറയുന്നു നിങ്ങള്‍ ഇടത് വശം ചരിഞ്ഞ് കിടക്കൂ...അത് നിങ്ങളുടെ ആരോഗ്യത്തെയും ഉറക്കത്തേയും മെച്ചപ്പെടുത്തും. ഇടത് വശം ചെരിഞ്ഞു കിടന്നാലുള്ള ഗുണങ്ങളേതൊക്കെയെന്നു നോക്കാം
ദഹനപ്രക്രിയ സുഖമമാക്കുന്നു
കരള്‍,വൃക്ക, പാന്‍ഗ്രിയാസ്, അന്നനാളം തുടങ്ങിയ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം കൃത്യമായി നടക്കാന്‍ സഹായിക്കുന്നു.
കൂര്‍ക്കം വലിക്കുന്ന പ്രവണത ഒഴിവാകുന്നു.
ഇടതു വശം ചരിഞ്ഞ് നിവര്‍ന്ന് കിടക്കുന്നത് സ്‌പൈനല്‍ കോഡ,് കഴുത്ത് എന്നിവയ്ക്ക് ശരിയായ വിശ്രമം ലഭിക്കുന്നു.
രക്തത്തിന്റെ ഒഴുക്കിനെ സുഖമമാക്കുന്നു.
ഗര്‍ഭിണികള്‍ക്ക് ഏറ്റവും ഉചിതം ഇടതു വശം ചരിഞ്ഞ് കിടക്കുന്നതാണ്.
ശരീരത്തിലെ ഇടത്വലത് വശങ്ങള്‍ തമ്മില്‍ വളരെ ഏറെ വത്യാസമുണ്ട്. അതുകൊണ്ട് തന്നെ ഇതില്‍ ഏത് വശം ചെരിഞ്ഞ് കിടക്കുന്നു എന്നത് ആരോഗ്യപരമായി വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ആയുര്‍വേദം അനുസരിച്ച് ഇടതു വശം ചരിഞ്ഞ് കിടക്കുന്നതാണ് ഏറ്റവും മികച്ചതും ആരോഗ്യപരവുമായ കിടപ്പുവശം.
അധികം കൊഴുപ്പും, പ്രോട്ടിനും തുടങ്ങി ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാരങ്ങള്‍ കഴിച്ചതിന് ശേഷം ഇടതു വശം ചരിഞ്ഞ് കിടക്കുന്ന ദഹന പ്രക്രിയ വളരെ എളുപ്പത്തിലാക്കുന്നു.
എന്നാല്‍ തുടര്‍ച്ചയായി ഒരു വശം മാത്രം ചരിഞ്ഞു കിടക്കാതെ ഇടക്കിടക്ക് വശങ്ങള്‍ മാറി മാറി കിടക്കുന്നതും നിവര്‍ന്നു കിടക്കുന്നതും ശരീരത്തിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha