ഹൃദ്രോഗികള്‍ക്കും കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്കും ചുവന്നുള്ളി ഫലപ്രദം

ഹൃദ്രോഗികള്‍ക്കും ദുര്‍മേദസുള്ളവര്‍ക്കും കൊളസ്‌ട്രോള്‍ അധികമുള്ളവര്‍ക്കും ചുവന്നള്ളി വളരെ ഫലപ്രദമാണ്. ചുവന്നുള്ളിയില്‍ സള്‍ഫതര്‍, പഞ്ചസാര, സില്ലാപ്രിക്രിന്‍, സില്ലാമാക്രിന്‍, സില്ലിനൈന്‍ എന്നീ രാസഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, ബി, സി എന്നീ ഘടകങ്ങളും ധാതുലവണങ്ങള്‍, അന്നജം, പ്രോട്ടീന്‍, കൊഴുപ്പ് ഇവയുമുണ്ട്. കൊളസ്‌ട്രോള്‍ അധികമുള്ളവര്‍ ചുവന്നുള്ളി അരിഞ്ഞ് അല്പം ചെറുനാരങ്ങാനീരും ചേര്‍ത്ത് ദിവസവും രണ്ടോ മൂന്നോ നേരം പതിവായി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രണവിധേയമാക്കാം. മാംസം, വനസ്പതി, മുട്ടയുടെ മഞ്ഞക്കരു, നെയ്യ് , വെണ്ണ തുടങ്ങിയവയുടെ അമിത ഉപയോഗം കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha