കണ്ണുകളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ എ

എല്ലാത്തരം പോഷകങ്ങളും ശരീരത്തിന് ആവശ്യമുണ്ട്. ശരീരത്തിലെ വിവിധതരം വ്യവസ്ഥകളുടെ ആരോഗ്യത്തിനും കരുത്തിനും വിവിധതരം പോഷകങ്ങള്‍ അവശ്യം. പോഷകങ്ങളെന്നു പറഞ്ഞാല്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ. ഒരു വിഭവത്തില്‍ എല്ലാത്തരം പോഷകങ്ങളുമില്ല. അതിനാല്‍ പലതരം വിഭവങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം. പോഷകങ്ങളുടെ കുറവ് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു.
വിറ്റാമിന്‍ എ. ശരീരവളര്‍ച്ചയ്ക്കും വികാസത്തിനും സഹായകമായ വിറ്റാമിന്‍. കണ്ണുകള്‍, പല്ലുകള്‍, ചര്‍മം, എല്ലുകള്‍ എന്നിവയുടെ ആരോഗ്യത്തിനും കരുത്തിനും അവശ്യം. കോശങ്ങളുടെയും കോശസമൂഹങ്ങളുടെയും വളര്‍ച്ച ത്വരിതപ്പെടുത്തുന്നു. ശരീരത്തെ വിവിധതരം അണുബാധകളില്‍ നിന്നു സംരക്ഷിക്കുന്നു. വിറ്റാമിന്‍ എ രണ്ടുതരം. റെറ്റിനോയ്ഡുകളും കരോട്ടിനോയിഡുകളും.
കാരറ്റ്, മധുരക്കിഴങ്ങ്, മത്തങ്ങ, ചീര, മുട്ട, തണ്ണിമത്തങ്ങ, പപ്പായ, തക്കാളി, പയര്‍, ചുവന്ന മുളക്, പേരയ്ക്ക, പാല്‍, തുടങ്ങിയവയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നു. ഇതെല്ലാം ആവശ്യാനുസരണം ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ കണ്ണുകളുടെ ആരോഗ്യം നിലനിര്‍്ത്താം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha