രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മാതളനാരങ്ങ

മാതളനാരങ്ങ പതിവായി കഴിക്കുന്നത് രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കൂടാന്‍ സഹായിക്കും. ഇത് പോഷക സമൃദ്ധമായ പഴവര്‍ഗമാണ്. മാതളനാരങ്ങ പതിവായി കഴിക്കുന്നതു രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കും. രക്തസഞ്ചാരം കൂട്ടാനും ചിലതരം കാന്‍സറുകളില്‍നിന്ന് സംരക്ഷണം നല്‍കാനും മാതളനാരങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധിക്കും.
ധാരാളം നാരുകള്‍ അടങ്ങിയ പഴവര്‍ഗമായതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം തടയാനും ഫലപ്രദമാണ്. രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താനും മാതളനാരങ്ങ സഹായിക്കും. ഇതില്‍ വിറ്റാമിന്‍ സി യുടെ അളവ് താരതമ്യേന കൂടുതലാണ്. അതിനാല്‍ ശരീരത്തില്‍ ഇരുമ്പിന്റെ ആഗീരണം വര്‍ധിപ്പിച്ച് വിളര്‍ച്ച ഉണ്ടാകുന്നത് തടയും. മുറിവ് ഉണങ്ങുന്നതിനും മോണയുടെ ശരിയായ ആരോഗ്യത്തിനും വിറ്റമിന്‍ സി ആവശ്യമാണ്. പ്രമേഹം, ഹൈപ്പര്‍ പ്ലാസിയ, ലിംഫോമ എന്നീ അസുഖങ്ങള്‍ മാതളനാരങ്ങയുടെ പതിവായ ഉപയോഗത്തിലൂടെ ഒരുപരിധിവരെ പ്രതിരോധിക്കാം. ബി കോംപ്ലക്‌സ്, വൈറ്റമിന്‍ കെ, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ് എന്നീ പോഷകങ്ങളും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തില്‍ രക്തം കട്ട പിടിക്കുന്നതിനും ആവശ്യമായ പോഷകമാണ് വൈറ്റമിന്‍ കെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha