സ്ത്രീകള്‍ക്ക് ആവശ്യമുള്ള പോഷകങ്ങളിതാ...

താരതമ്യേന പുരുഷന്മാരേക്കാള്‍ കൂടുതല്‍ ആരോഗ്യത്തില്‍ ശ്രദ്ധചെലുത്തേണ്ടത് സ്ത്രീകളാണ്. പലപ്പോഴും ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ ആരും സമയം കണ്ടെത്താറില്ല. പക്ഷെ ജീവിതചര്യയിലും ജീവിതവൃത്തികളിലുമുണ്ടായ മാറ്റം ആരോഗ്യത്തിലുള്ള ശ്രദ്ധ ആവശ്യപ്പെടുന്നു. സ്ത്രീകളുടെ ശരീരത്തിന് ആവശ്യമായ ചില പോഷകങ്ങളിതാ
കാത്സ്യം
സ്ത്രീകളില്‍ പലപ്പോഴും കണ്ടുവരുന്ന പ്രശ്‌നമാണ് എല്ലുകളുടെ ബലക്കുറവ്. അതുകൊണ്ട് തന്നെ എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യത്തിന്റെ ആവശ്യകതയും ഏറുന്നു. കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏകദേശം 30 മില്ല്യണ്‍ സ്ത്രീകളും ഓസ്റ്റിയോപൊറോസിസ് കാരണം ബുദ്ധിമുട്ടുന്നുണ്ട്. ബോധവല്‍കരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സ്ത്രീകള്‍ കാത്സ്യം തങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇനിയും മനസ്സിലാക്കേണ്ടതുണ്ട്. ആവശ്യത്തിന് പാല്‍ ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. പോഷകഗുണമുള്ള ജ്യൂസുകള്‍, തൈര്, സോയ് മില്‍ക്ക് എന്നിവ കാത്സ്യത്തിന്റെ വലിയ ഉറവിടങ്ങളാണ്.
ഇരുമ്പ്
ഇരുമ്പിന്റെ കുറവ് അനീമിയക്ക് കാരണമായേക്കാം. അത് സ്ത്രീകളില്‍ സാധാരണമാണ്. ഇരുമ്പ് നിങ്ങളുടെ കോശങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നു. ഇതിന്റെ അഭാവമുണ്ടായാല്‍ അത് നിങ്ങളില്‍ ക്ഷീണമുണ്ടാക്കും. ചിക്കന്‍, ടര്‍ക്കി ഇറച്ചികളും പോഷകമൂല്യമുള്ള ധാന്യങ്ങളും ബീന്‍സും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
വിറ്റാമിന്‍ ഡി
നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ ഡി ഇല്ലെങ്കില്‍ നിങ്ങളുടെ ശരീരത്തിലെത്തുന്ന കാത്സ്യം ഉപയോഗ ശൂന്യമാകും. വിറ്റാമിന്‍ ഡിയാണ് കാത്സ്യത്തെ സ്വീകരിക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുന്നത്. ട്യൂണ, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങളിലും ഓറഞ്ച് ജ്യൂസിലും വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്.
ഫോളിക് ആസിഡ്
ഗര്‍ഭിണികള്‍ക്ക് ഫോളിക് ആസിഡ് ആവശ്യമുള്ളത് പോലെ തന്നെ മറ്റുള്ളവര്‍ക്കും ഫോളിക് ആസിഡ് ആവശ്യമാണ്. ഇത് കോശ വിഭജനത്തെ സഹായിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു. ഇലക്കറികള്‍, ജ്യൂസ്, ബീന്‍സ്, ധാന്യങ്ങള്‍, വിത്തുകള്‍ എന്നിവയില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്.
പ്രോട്ടീന്‍
ആരോഗ്യമുള്ള എല്ലുകളും പേശികളും നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന പോഷകമാണ് പ്രോട്ടീന്‍. ഇത് കീടാണുക്കളോടും പോരാടുകയും ശരീര പോഷണത്തിന് സഹായിക്കുകയും ചെയ്യും. നാടന്‍ കോഴി, താറാവ് എന്നിവയുടെ ഇറച്ചി, മാട്ടിറച്ചി, മത്സ്യം, വിത്തുകള്‍, എന്നിവയില്‍ പ്രോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ദിവസവും 45 ഗ്രാം എങ്കിലും പ്രോട്ടീന്‍ സ്ത്രീകള്‍ക്ക് ആവശ്യമുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നു.
ഫൈബര്‍
ഇത് രക്തത്തിലെ പഞ്ചസാരയും കൊളസ്‌ട്രോളും നിയന്ത്രിക്കുക മാത്രമല്ല. നിങ്ങളുടെ ദഹന വ്യവസ്ഥയേയും ഇത് ഏറെ സഹായിക്കും. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, വിത്തുകള്‍, ബീന്‍സ് എന്നിവയില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ സി
ആരോഗ്യമുള്ള എല്ലുകളും ചര്‍മ്മവും വേണമെന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ ശരീരത്തിലേക്ക് ആവശ്യത്തിന് വിറ്റാമിന്‍ സി എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. റെഡ് പെപ്പര്‍, ബ്രോക്കോളി, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങള്‍. ആഴ്ച്ചയില്‍ മൂന്ന് തവണയെങ്കിലും ഓറഞ്ച് ജ്യൂസ് കഴിക്കുക.
ഓമേഗാ 3 ഫാറ്റി ആസിഡ്
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുള്ള നല്ല കൊഴുപ്പുകളാണ് ഓമോഗാ 3 ഫാറ്റി ആസിഡുകള്‍. മത്തി, സാല്‍മണ്‍, അയല തുടങ്ങിയ മത്സ്യങ്ങളിലും വാല്‍നട്ട് ഫ്‌ലേക്‌സ് സീഡ്‌സ് എന്നിവയിലും ഒമേഗാ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha