എളുപ്പത്തില്‍ മുടി വളരാന്‍ ചില ഭക്ഷണങ്ങളിതാ

മുടിക്കറുപ്പിനും നീളന്‍ മുടിക്കുമായി പരീക്ഷിക്കാവുന്ന ചില ഭക്ഷണക്കൂട്ടുകള്‍ ഇതാ.
കോര മത്സ്യം
ഈ മത്സ്യത്തില്‍ അധികമായി അടങ്ങിയിരിക്കുന്ന ഒമേഗ–3 ഫാറ്റി ആസിഡുകള്‍ ശിരോചര്‍മാരോഗ്യം വര്‍ധിപ്പിക്കുന്നു. മുടിവളര്‍ച്ചയ്ക്ക് അവശ്യഘടകങ്ങളായ വൈറ്റമിന്‍ ഡി, അമിനോ ആസിഡ് എന്നിവയുടെ കലവറയാണ് ഈ മത്സ്യം.
അവക്കാഡോ
അവക്കാഡോ പഴത്തില്‍ വന്‍തോതിലുളള കൊഴുപ്പു ഘടകങ്ങള്‍ നീണ്ട് ഇടതൂര്‍ന്നതും തിളക്കവുമുളള മുടി സ്വന്തമാക്കാന്‍ സഹായിക്കുന്നു. ഒമേഗ–3 ഫാറ്റി ആസിഡുകള്‍ ഈ കൊഴുപ്പില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശിരോചര്‍മ്മസംരക്ഷണവും സാധ്യമാകുന്നു. കൂടാതെ ഇത് മുടിയില്‍ നേരിട്ടു പുരട്ടുന്നത് ശിരോചര്‍മ്മത്തിനു വളരെയധികം നല്ലതാണ്.
മുട്ടയുടെ മഞ്ഞ
മുട്ടയുടെ മഞ്ഞയില്‍ ധാരാളമായി ഒമേഗ–3 ഫാറ്റി ആസിഡും വൈറ്റമിന്‍ ബി 7ഉം അടങ്ങിയിരിക്കുന്നു. ഇവ മുടിയുടെ വളര്‍ച്ചയ്ക്കും ദൃഢത വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്. പക്ഷേ ബയോട്ടിന്റെ ശരിയായ ആഗീരണത്തിനായി മുട്ടയുടെ വെളള ഒഴിവാക്കണമെന്നു മാത്രം.
ബദാം
ബയോട്ടിനാല്‍ സമ്പുഷ്ടമായ ബദാം ഒരു പിടി വീതം ദിവസവും ശീലമാക്കിയാല്‍ മുടിയിഴകള്‍ക്കു കട്ടിയും നീളവും വര്‍ദ്ധിക്കും.
സണ്‍ഫ്‌ലവര്‍ സീഡ്
മുടിവളര്‍ച്ചയ്ക്കും സംരക്ഷണത്തിനും ആവശ്യമായ വൈറ്റമിന്‍ ഇ ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റ് ശിരോചര്‍മ്മത്തെ സംരക്ഷിച്ച് മുടിപൊഴിച്ചിലില്‍ നിന്നു രക്ഷിക്കുന്നു.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിന്‍ മുടിവളര്‍ച്ചയ്ക്ക് അത്യാവശ്യമായ വൈറ്റമിന്‍ എ യുടെ ആഗീരണത്തെ വര്‍ദ്ധിപ്പിക്കുന്നു.
മഞ്ഞ കാപ്‌സികം
ഓറഞ്ചിനെ അപേക്ഷിച്ച് 5 മടങ്ങ് അധികം വൈറ്റമിന്‍ സി ഇതില്‍ അടങ്ങിയിരിക്കുന്നു. മുടിയിഴകള്‍ പൊട്ടുന്നതു തടഞ്ഞ്, കൂടുതല്‍ കരുത്തോടെ വളരാന്‍ വൈറ്റമിന്‍ സി സഹായിക്കുന്നു.
കക്ക
മുടികൊഴിച്ചിലിനുള്ള പ്രധാന കാരണം സിങ്കിന്റെ അഭാവമാണ്. സിങ്ക് കൂടുതല്‍ അടങ്ങിയ കക്ക പോലുളള വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണ് ഇതിനുളള പ്രതിവിധി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha