Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

കഠിനചൂട് ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ് :- നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം

25 FEBRUARY 2023 04:50 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൂര്യാതപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ ചൂടുകാലത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നന്നവയാണ്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. ജല നഷ്ടം കാരണം നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും അവഗണിക്കരുത്. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

അമിതമായ ചൂട് കാരണം സൂര്യാതപവും സൂര്യാഘാതവും ഉണ്ടായേക്കാം. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.

നിര്‍ജലീകരണം മൂലം ശരീരത്തിലെ ലവണാംശം കുറയാന്‍ സാധ്യതയുണ്ട്. ഇതുമൂലം ക്ഷീണവും തളര്‍ച്ചയും ബോധക്ഷയം വരെ ഉണ്ടാകുകയും ചെയ്യുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. ശരീരത്തിലെ താപനില അമിതമായി ഉയരുന്നതിലൂടെ ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനം താളം തെറ്റാം. ചൂടുകാരണം അമിത വിയര്‍പ്പും ചര്‍മ്മരോഗങ്ങളും ഉണ്ടാകാം. ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ മരണംവരെ സംഭവിച്ചേക്കാം.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

· ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.
· തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം
· യാത്രാ വേളയില്‍ വെള്ളം കരുതുന്നത് നല്ലത്.
· കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തുക. അല്ലെങ്കില്‍ മറ്റുപല രോഗങ്ങളുമുണ്ടാകും.
· വീട്ടിലെ ചടങ്ങുകളിലും ആഘോഷങ്ങളിലും ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തുക.
· നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.


· കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
· 11 മണി മുതല്‍ 3 മണിവരെയുള്ള സമയം നേരിട്ടുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
· പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗം ഉള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
· കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
· വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.


· ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടുക.
· ക്ഷീണമോ സൂര്യാഘാതം ഏറ്റതായോ തോന്നിയാല്‍ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം.
· ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.
· വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം.
· ഫാന്‍, എ.സി. എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.
· പഴങ്ങളും സാലഡുകളും കഴിക്കുക.
· ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുക.
· ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (40 minutes ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (47 minutes ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (54 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (1 hour ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (1 hour ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു  (1 hour ago)

സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലേക്ക് എത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍  (2 hours ago)

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം പൈലറ്റ് മനഃപൂര്‍വം ഇടിച്ചത്..! കോക്പിറ്റ് ശബ്ദരേഖ തയ്യാര്‍; ക്യാപ്റ്റന്റെ വീട് വളഞ്ഞ് NIA  (2 hours ago)

ഭർത്താവിനും മകനും അനസ്തേഷ്യ കൊടുത്ത് കുത്തി..! മൃതദേഹത്തിനടുത്ത് റീൽസ് നോക്കിയിരുന്ന ഈ 'തള്ള'..!  (3 hours ago)

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുക് 'ലൊക്കേഷന്‍ ലൈവ് വീഡിയോ' അയയ്ച്ച് കൊടുത്ത് ഭാര്യ  (3 hours ago)

നാട്ടിലേക്ക് പ്രവാസികൾ വരുന്നില്ല...! വിമാനങ്ങൾ ഇല്ല വീട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ വിമാനത്താവളത്തിൽ മരിച്ച് പ്രവാസി  (3 hours ago)

I P ബിനുവിന്റെ അവസ്ഥ കണ്ടോ ഷുഗർ കൂടി ബോധരഹിതൻ ആശുപ്രതിയിൽ..! തിരിഞ്ഞ് നോക്കാതെ പിണറായി..!AC റൂമിൽ ഉറങ്ങി വീണ  (3 hours ago)

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ കറന്‍റ് പോയി..ചാടി എഴുന്നേറ്റ് അവർ ടെൻഷനാവണ്ട ഇപ്പോൾ വരും..! ജനം എടുത്ത് അലക്കി തുടങ്ങി  (3 hours ago)

Malayali Vartha Recommends