അറിഞ്ഞിരിക്കാം ടേബിള്‍ മാനേഴ്‌സുകള്‍

മലയാളികള്‍ വീട്ടില്‍ തീരെ ശീലിക്കാത്ത ഒന്നാണ് തീന്‍ മേശ മര്യാദകള്‍. ഇത് ഏറ്റവും ബുദ്ധിമുട്ടാവുക പുറം രാജ്യങ്ങളിലേക്ക് യാത്രകള്‍ നടത്തുമ്പോഴും ഒഫീഷ്യല്‍ മീറ്റിങ്ങുകളില്‍ പങ്കെടുക്കുമ്പോഴുമാണ്. തീന്‍ മേശ മര്യാദകള്‍ പാലിച്ചേ പറ്റൂ എന്ന് യാതൊരു നിര്‍ബന്ധങ്ങളും ഇല്ലെങ്കിലും പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷ്ണം തിന്നണം എന്നുള്ളവര്‍ക്ക് ഇന്‍സ്റ്റന്റ് ടിപ്‌സ് ഇതാ:
*ഭക്ഷണം വായില്‍ വെച്ചാല്‍ ചുണ്ടുകള്‍ വിടര്‍ത്തി ശബ്ദമുണ്ടാക്കി ചവയ്ക്കരുത്.
*പലവിധ ഭക്ഷണ സാധനങ്ങള്‍ പ്ലേറ്റില്‍ നിറയ്ക്കരുത്. ബുഫേകളില്‍ കാണുന്ന എല്ലാ വിഭവങ്ങളും ഒന്നിച്ച് പ്ലേറ്റിലേയ്ക്ക് എടുക്കരുത്.
*ബട്ടര്‍ നൈഫ് എപ്പോഴും ബ്രെഡിന്റെ പ്ലേറ്റില്‍ തന്നെ വെയ്ക്കുക.
*മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ടൂത്ത് പിക്ക് ഉപയോഗിക്കരുത്
*ഹാന്‍ഡ് ബാഗുകള്‍ തീന്‍ മേശയില്‍ വെയ്ക്കരുത്. അത് മേശയുടേയോ കസേരയുടെയോ താഴെ അരികിലായി വെയ്ക്കുക.
*ഭക്ഷണം കഴിയ്ക്കാന്‍ ഇരിക്കുമ്പോള്‍ ചുരുണ്ടുകൂടി ഇരിക്കരുത്. നട്ടെല്ല് നിവര്‍ത്തി ആത്മവിശ്വാസത്തോടെ, കംഫര്‍ട്ടബിളായി ഇരിയ്ക്കുക.
*നാപ്കിന്‍ മടിയില്‍ വെയ്ക്കുക. ഷര്‍ട്ടിലോ ഡ്രെസ്സിന്റെ കോളറിലോ ടക്ക് ഇന്‍ ചെയ്യരുത്.
*ഭക്ഷണ ശേഷം ചുണ്ടുകള്‍ തുടയ്ക്കാനായി നാപ്കിന്‍ ഉപയോഗിക്കാം. ഉപയോഗിച്ചശേഷം അത് മടക്കി മേശയില്‍ ഇടതു ഭാഗത്തായി വെയ്ക്കുക.
*ഭക്ഷണ ശേഷം കത്തിയും ഫോര്‍ക്കും ക്ലോക്കിലെ പതിനൊന്നു മണിയുടെ സൂചി കണക്കെ വെയ്ക്കാം.
*ഭക്ഷണത്തിനൊപ്പം കുടിയ്ക്കാനുള്ള വെള്ളം വലതു ഭാഗത്തായി വെയ്ക്കുക.
*ഭക്ഷണ സമയത്ത് ആരെങ്കിലും ഉപ്പിന്റെ ബോട്ടില്‍ കൈമാറാന്‍ ആവശ്യപ്പെട്ടാല്‍ അതിനൊപ്പം പെപ്പറിന്റെ ബോട്ടിലും പാസ്സ് ചെയ്യുക. സോള്‍ട്ടും പെപ്പറും ഒരുമിച്ചാണ് കൈമാറേണ്ടത്.
https://www.facebook.com/Malayalivartha