Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ജയദ്രഥന്‍ വധിക്കപ്പെടുന്നു

21 NOVEMBER 2012 04:00 AM IST
മലയാളി വാര്‍ത്ത.



മധ്യാഹ്നം കഴിഞ്ഞിട്ടും അര്‍ജുനനു ജയദ്രഥനെ നേരില്‍ കിട്ടിയില്ല. അര്‍ജുനരഥത്തിലെ കൊടിക്കൂറ കാണുമ്പോഴേ കൗരവനായകര്‍ ജയദ്രഥനെ താവളം മാറ്റുകയായി. പാണ്ഡവരെ എതിരിടുകയും ജയദ്രഥനെ രക്ഷിക്കുകയും ചെയ്യുന്ന ഇരട്ടയത്‌നത്തില്‍ കൗരവപ്പട അമ്പേ തളര്‍ന്നുവശായി എന്നുതന്നെ പറയാം.
കര്‍ണനും ഭീമസേനനും പലകുറി ഏറ്റുമുട്ടിയപ്പോള്‍ രണ്ടുപേരും ക്ഷീണിതരായി. കര്‍ണനും അശ്വത്ഥാമാവും കൂടി രക്ഷപെട്ടുപോയെങ്കിലും ദ്രോണര്‍ സംഹാരം തുടര്‍ന്നുകൊണ്ടേയിരുന്നു. ക്ഷീണിതനായ ഭീമസേനനെ സഹായിക്കാന്‍ സാത്യകി പാഞ്ഞെത്തി. ഇടയില്‍ ചാടി വീണ അലംബുഷന്‍ സാത്യകിയോട്‌ എതിരിട്ടു. ക്രുദ്ധനായ സാത്യകിയുടെ ശരമാരിക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ കഴിയാതെ അലംബുഷന്‍ പോര്‍ക്കളത്തില്‍ ചത്തുവീണു.
അപ്പോള്‍ ദുശ്ശാസനന്‍ പോര്‍വിളി മുഴക്കിക്കൊണ്ടു സാത്യകിക്കെതിരെ പാഞ്ഞുവന്നു. സാത്യകിയുടെ ക്രൂരനാരാചങ്ങളേറ്റു ദുശ്ശാസനന്റെ അശ്വങ്ങള്‍ ചത്തു വീഴുകയും രഥം ഉടഞ്ഞു തകരുകയും ചെയ്‌തു.
അതു കണ്ടു സോമദത്തപുത്രനായ ഭൂരിശ്രവസ്സ്‌ കുലച്ച വില്ലുമായി സാത്യകിയെ എതിരിട്ടു. അവര്‍ തമ്മില്‍ നടന്ന ഘോരയുദ്ധത്തില്‍ രണ്ടുപേരും മദയാനയെപ്പോലെ ഏറ്റുമുട്ടി. രണ്ടുപേരുടെയും വില്ലുകള്‍ പരസ്‌പരം അറുത്തു. തേരുകള്‍ തകര്‍ത്തു. അശ്വങ്ങള്‍ ചത്തു. തേരാളികളും വീണു. ആയുധങ്ങളില്ലാതെ അവര്‍ സിംഹങ്ങളെപ്പോലെ തമ്മില്‍ കടിപിടികൂട്ടി. ക്ഷീണിതനായ സാത്യകിയെ ഭൂരിശ്രവസ്സ്‌ ഒരു നിമിഷം എടുത്തുപൊക്കി നിലത്തെറിഞ്ഞു. തളര്‍ന്നു വീണ സാത്യകി എഴുന്നേല്‌കാനൊരുങ്ങുമ്പോള്‍ ഭൂരിശ്രവസ്സ്‌ ഉറയില്‍ നിന്നു വാളൂരി. ഇതുകണ്ട്‌ അകലെ നിന്ന അര്‍ജുനന്‍ ഗാണ്ഡീവത്തില്‍ കത്തിയമ്പുതൊടുത്തു. പാഞ്ഞെത്തിയ പാര്‍ത്ഥബാണം ഭൂരിശ്രവസ്സിന്റെ ഉയര്‍ന്ന കരം മുറിച്ചുകളഞ്ഞു.
ചോരയൊലിക്കുന്ന അര്‍ദ്ധകരം ഇടതുകരം കൊണ്ടു ചേര്‍ത്തു പിടിച്ചു ഭൂരിശ്രവസ്സ്‌ അര്‍ജുനന്റെ പ്രവൃത്തിയെ ചോദ്യം ചെയ്‌തു. യുദ്ധത്തില്‍ അധര്‍മം ചെയ്യുന്നത്‌ അര്‍ജുനനെപ്പോലുള്ളവര്‍ക്കു ഭൂഷണമല്ല എന്നാക്ഷേപിക്കുകയും ചെയ്‌തു. അതിനു പാര്‍ത്ഥന്‍ നല്‌കിയ മറുപടി, നിരായുധനായ സാത്യകിയെ വധിക്കാനൊരുങ്ങിയതും അധര്‍മമാണെന്നായിരുന്നു. മാത്രവുമല്ല, അഭയം യാചിക്കുന്നവനെ കൈവിടുന്നതു ക്ഷത്രിയധര്‍മത്തിനു യോജിച്ചതുമല്ല. സാത്യകിയെ രക്ഷിക്കാന്‍ എനിക്കു കടമയുണ്ട്‌. അതു മാത്രമേ ഞാന്‍ ചെയ്‌തുള്ളു.
ഈ സമയത്തു സാത്യകി ഭൂരിശ്രവസ്സിന്റെ വീണു കിടന്ന വാളെടുത്ത്‌ അയാളുടെ ശിരസ്സു ഛേദിച്ചു.
വീണ്ടും ജയദ്രഥനെ അന്വേഷിച്ചു കൃഷ്‌ണാര്‍ജുനന്മാര്‍ മുന്നോട്ടു നീങ്ങി. ദ്രോണര്‍, അശ്വത്ഥാമാവ്‌, കൃപര്‍, ശല്യര്‍ എന്നിവരാല്‍ സംരക്ഷിതനായി പടക്കളത്തിന്റെ ഒരു ഭാഗത്തു പതുങ്ങി നില്‌ക്കുകയായിരുന്നു ജയദ്രഥന്‍. ഇത്തവണ അയാളെ ഒളിപ്പിക്കുന്നതിനവര്‍ക്കു കഴിഞ്ഞില്ല. അതിനു മുമ്പേ അര്‍ജുനന്‍ അയാള്‍ക്കെതിരെ പാഞ്ഞടുത്തു.
അതു കണ്ടു ദുര്യോധനന്‍ കര്‍ണനോടു പറഞ്ഞു: കര്‍ണാ, ഇതാണു യുദ്ധത്തിനുള്ള സമയം. നീ നിന്റെ ബലവീര്യങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ പ്രകടിപ്പിക്കണം. സൈന്ധവനെ രക്ഷിക്കണം. സൂര്യനസ്‌തമിക്കുന്നതുവരെ അര്‍ജുനനെ എതിരിട്ടു നിര്‍ത്താന്‍ കഴിയണം. സൂര്യനസ്‌തമിച്ചാല്‍ പ്രതിജ്ഞ പാലിക്കാന്‍ കഴിയാത്തവനായി അര്‍ജുനന്‍ തീയില്‍ ചാടി മരിക്കും. അതോടെ പാണ്ഡവര്‍ നിസ്സഹായരാകും. പിന്നെ അവര്‍ക്കു കാടുകയറുകയല്ലാതെ മറ്റൊരു പോം വഴിയുണ്ടാവില്ല. നിഷ്‌കണ്ടകമായ ഹസ്‌തിനപുരം നമ്മുടെ അധീനതയിലാകും. അവന്‍ ജയദ്രഥവധത്തിനു പ്രതിജ്ഞ ചെയ്‌തത്‌ അവരുടെ വംശനാശത്തിനാണ്‌. രാധേയ, അജയ്യനായ നീയുള്ളപ്പോള്‍ ജയദ്രഥനെ അസ്‌തമയത്തിനു മുമ്പു വധിക്കാന്‍ അര്‍ജുനനെങ്ങനെ കഴിയും? ശല്യരും കൃപരും സുരക്ഷാവലയം തീര്‍ത്തു നില്‌ക്കുമ്പോള്‍ ജയദ്രഥനെ കൊല്ലാന്‍ അര്‍ജുനനെങ്ങനെ കഴിയും? അശ്വത്ഥാമാവും ദുശ്ശാസനനും ഞാനും തീര്‍ത്തിരിക്കുന്ന പ്രതിരോധ ദുര്‍ഗം ഭേദിച്ച്‌ അര്‍ജുനന്‍, ജയദ്രഥനെ വധിക്കുന്നതെങ്ങനെ? നമ്മളെല്ലാം കാത്തുനില്‌ക്കുന്നു, ആയിരക്കണക്കിനു വീരന്മാര്‍ പൊരുതി മുന്നേറുന്നു. അര്‍ജുനനു ജയദ്രഥനെ തൊടാന്‍ പോലും സാധിക്കില്ല കര്‍ണാ, എനിക്കുറപ്പുണ്ട്‌.
ദുര്യോധനാ, കര്‍ണന്‍ പറഞ്ഞു: ഭീമന്റെ ലക്ഷ്യം തെറ്റാത്ത അമ്പുകളേറ്റു സര്‍വാംഗം മുറിഞ്ഞിട്ടും ഞാന്‍ പിടിച്ചു നില്‌ക്കുകയാണ്‌. എന്റെ ജീവിതം നിനക്കുവേണ്ടിയാണ്‌. സിന്ധുരാജനെ ധനഞ്‌ജയന്‍ വധിക്കാതിരിക്കാന്‍ ഞാനെന്റെ കൂര്‍ത്തു മൂര്‍ത്ത അമ്പുകള്‍ കൊണ്ടു പൊരുതും. പാണ്ഡവപുത്രനു നമ്മെ ജയിക്കാനാവില്ല. അതിനുവേണ്ടതൊക്കെ ഞാന്‍ ചെയ്യുന്നുണ്ട്‌. ജയം ദൈവനിശ്ചയമാണ്‌. നിന്റെ ഇഷ്‌ടത്തിനു വേണ്ടിയും ജയദ്രഥ രക്ഷയ്‌ക്കുവേണ്ടിയും ഞാന്‍ മുഴുവന്‍ ശക്തിയോടെ പോരാടും. എങ്കിലും ജയം ദൈവനിശ്ചയമാണ്‌. ഇപ്പോള്‍ ഞാന്‍ നിനക്കുവേണ്ടി പാര്‍ത്ഥനോട്‌ എന്റെ പൗരുഷത്തിനൊത്തവിധം പടവെട്ടുന്നുണ്ട്‌. എങ്കിലും ജയം ദൈവനിശ്ചയമാണ്‌.
ഇത്രയും പറഞ്ഞു ശംഖു വിളിച്ചു രഥത്തില്‍ കയറി കര്‍ണന്‍ അര്‍ജുനനെ നേരിടാന്‍ പുറപ്പെട്ടു. ദ്രോണരും അശ്വത്ഥാമാവും ദുര്യോധനനും ദുശ്ശാസനനും കൃപരും ശല്യരും ഒരേ സമയം പാണ്ഡവ സൈന്യത്തിനു നേരേ ഇരച്ചു കയറി. ഭീമാര്‍ജുനന്മാരും യുധിഷ്‌ഠിരനും നകുലസഹദേവന്മാരും ധൃഷ്‌ടദ്യുമ്‌നനും പാഞ്ചാലനും വിരാടനുമെല്ലാം സര്‍വശക്തിയുമെടുത്തു കൗരവരെ തടഞ്ഞു. യുദ്ധം ആരുമാരും ജയിക്കാതെയും തോല്‌ക്കാതെയും നീണ്ടു പോയപ്പോള്‍ ശ്രീകൃഷ്‌ണന്‍, അര്‍ജുനനോടു പറഞ്ഞു:
പാര്‍ത്ഥാ, ജയദ്രഥനെ വധിക്കുക എളുപ്പമല്ല. നേര്‍യുദ്ധത്തില്‍ പയറ്റാനാവാത്ത ചില അടവുകള്‍ നമ്മളെടുക്കേണ്ടി വരും. തിന്മയെ ജയിക്കാന്‍ നന്മയ്‌ക്കു കഴിയാതെ വന്നാല്‍ തിന്മയെ തിന്മകൊണ്ടു തന്നെ നേരിടേണ്ടി വരും. മുള്ളെടുക്കുന്നതു മുള്ളുകൊണ്ടുതന്നെയാണല്ലൊ. ഞാനൊരു തന്ത്രമെടുക്കാം. ഞാന്‍ കൗരവര്‍ക്കെതിരെ ആയുധമെടുക്കില്ലെന്നല്ലേ പറഞ്ഞിട്ടുള്ളൂ. അവരെ തോല്‌പിക്കാന്‍ ശ്രമിക്കില്ലെന്നു പ്രതിജ്ഞയെടുത്തിട്ടില്ലല്ലൊ. ഇപ്പോള്‍ സൂര്യന്‍ അസ്‌തമിച്ചതായും ഇരുട്ടു വീണതായും തോന്നും. അപ്പോള്‍ കൗരവര്‍ ആര്‍ത്തു വിളിക്കും. ജയദ്രഥരക്ഷ അവര്‍ മറക്കും. പാര്‍ത്ഥന്‍ അഗ്നിപ്രവേശം ചെയ്യുന്നതു കാണാന്‍ കാത്തിരിക്കും. ആ തക്കം നോക്കി ജയദ്രഥനെ വധിച്ചുകൊള്ളണം.
ഇത്രയും പറഞ്ഞു ശ്രീകൃഷ്‌ണന്‍ സുദര്‍ശനചക്രം ആകാശത്തേക്കു വലിച്ചെറിഞ്ഞു. അതു പതുക്കെപ്പതുക്കെ ഉയര്‍ന്നുചെന്നു സൂര്യബിംബത്തെ മറച്ചു. സന്ധ്യയായി, സൂര്യനസ്‌തമിച്ചു എന്നു ധരിച്ചുവശായ കൗരവപ്പട ആര്‍ത്തുവിളിച്ചു. പാണ്ഡവരെ മുച്ചൂടും പരിഹസിച്ചു. കൂക്കി വിളികളും അട്ടഹാസങ്ങളുമുണ്ടായി. പാണ്ഡവ സൈന്യം ആകെ വിഷണ്ണരായി. പരാജയഭീതി കൊണ്ടു പരിഭ്രമചിത്തരായി.
ഈ തക്കം നോക്കി ശ്രീകൃഷ്‌ണന്‍ സുദര്‍ശനചക്രം പതുക്കെ പിന്‍വലിച്ചു തുടങ്ങി. ഒരു ഭാഗത്തെ മറവു നീങ്ങിയപ്പോള്‍ ഏതാനും സൂര്യകിരണങ്ങള്‍ കൗരവപ്പടയുടെ മധ്യഭാഗത്തു തെളിഞ്ഞു. ശ്രീകൃഷ്‌ണന്‍, പാര്‍ത്ഥനെ തോണ്ടിപറഞ്ഞു: ദാ, നോക്കൂ, സൈന്യമധ്യത്തില്‍ നിന്നു കൊണ്ടു ജയദ്രഥന്‍ ആകാശത്തേക്കു നോക്കുന്നു. ഗാണ്ഡീവം കുലയ്‌ക്കൂ. അര്‍ജുനബാണം ജയദ്രഥന്റെ തലയെടുക്കട്ടെ.
അര്‍ജുനന്‍ ഗാണ്ഡീവം കുലച്ചു. ജയദ്രഥന്റെ കഴുത്തു നോക്കി ബാണം തൊടുത്തു. അപ്പോള്‍ പെട്ടെന്നു തടഞ്ഞുകൊണ്ടു ശ്രീകൃഷ്‌ണന്‍ പറഞ്ഞു: ഒരു കാര്യം ഓര്‍ക്കണം. ഈ ജയദ്രഥന്റെ പിതാവു വൃദ്ധക്ഷത്രന്‍ മകനൊരു വരം നല്‌കിയിട്ടുണ്ട്‌. അവന്റെ ശിരസ്സ്‌ ആരാണോ അറുത്തു ഭൂമിയില്‍ വീഴ്‌ത്തുന്നത്‌ അവന്റെ തല നൂറായി പൊട്ടിച്ചിതറുമെന്ന്‌. അതു കൊണ്ടു ജയദ്രഥന്റെ തല ഭൂമിയില്‍ വീഴരുത്‌. അവന്റെ പിതാവ്‌ ഇപ്പോള്‍ സമന്തപഞ്ചകത്തിനു വെളിയില്‍ തപസ്സിരിക്കുകയാണ്‌. മകന്റെ തല അയാളുടെ മടിയില്‍ കൊണ്ടു പോയി വീഴ്‌ത്തണം.
ഇതു കേട്ട അര്‍ജുനന്‍ ഞാണ്‍ വലിച്ചു. പരുന്തുപോലെ പാഞ്ഞ ബാണം വൃക്ഷക്കൊമ്പില്‍ നിന്നു പക്ഷിയെയെന്ന പോലെ ജയദ്രഥ ശിരസ്സു റാഞ്ചിയെടുത്തു. ഉത്തരക്ഷണത്തില്‍ മറ്റൊരു ബാണം കൊണ്ട്‌ ആ ശിരസ്സു പൊക്കിയെടുത്തു തപസ്സിരുന്ന വൃദ്ധക്ഷത്രന്റെ മടിയില്‍ കൊണ്ടു വീഴ്‌ത്തി. സംഭ്രമചിത്തനായി പെട്ടെന്നു ചാടിയെണീറ്റ ആ പിതാവിന്റെ മടിയില്‍ നിന്നു മകന്റെ ശിരസ്സു മണ്ണില്‍ വീണു. ചക്കിനു വച്ചതു കൊക്കിനു കൊണ്ടു. ശാപം തനിക്കു തന്നെ ഫലിച്ചു. ആ പുത്രവത്സലന്റെ തല നൂറായി തകര്‍ന്നു ചിതറി!
പെട്ടെന്ന്‌ ആകാശം തെളിഞ്ഞു. ദാ, സൂര്യന്‍ ചക്രവാളച്ചെരുവില്‍ തിളങ്ങി നില്‌ക്കുന്നു! സംഭവിച്ചതെന്തെന്നറിയാതെ കൗരവസൈന്യം തമ്മില്‍ തമ്മില്‍ നോക്കി. പിന്നെ ജയദ്രഥനെ തിരഞ്ഞു. കണ്ടവര്‍ കണ്ടവര്‍ ഞെട്ടി. ജയദ്രഥന്റെ ഉടലില്‍ ശിരസ്സുണ്ടായിരുന്നില്ല!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (9 minutes ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (25 minutes ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (32 minutes ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (39 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (59 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (1 hour ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (2 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (2 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (3 hours ago)

Malayali Vartha Recommends