Widgets Magazine
25
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെ പിന്തുണച്ച് കുടുംബം: സജിതയുടെ മകളോടുള്ള അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യം തകരാൻ കാരണം; ഗ്രീമയുടെയും ഉണ്ണിക്കൃഷ്ണന്റെയും സ്വകാര്യതയിൽ അനാവശ്യമായി ഇടപെട്ടു: ഹണിമൂൺ യാത്രയ്ക്കിടെ പോലും നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തി...


പിണറായി വിജയന്റെ സ്വപ്‌ന പദ്ധതിയ്ക്ക് ചെക്കുവെച്ച് മോദി !! കോടികള്‍ മുക്കാന്‍ കൊണ്ടുവന്ന കെ റെയിലിന്റെ പാത പിളര്‍ന്ന് അതിവേഗ റെയിലിന് തറക്കല്ലിട്ട് കേന്ദ്രം ; ഹാലിളകിയ സി പി എമ്മുകാര്‍ നെട്ടോട്ടത്തില്‍ !! ഏറിയാല്‍ പത്ത് ദിവസത്തിനകം കേന്ദ്രത്തിന്റെ വമ്പന്‍ പ്രഖ്യാപനം


ഹൈക്കോടതി റഡാറിലാക്കിയവരെ തൊടാതെ എസ് ഐ ടി ! ആഭ്യന്തര വകുപ്പില്‍ നിന്നുള്ള സമ്മര്‍ദ്ദത്തില്‍ വമ്പന്മാരെ അറസ്റ്റ് ചെയ്യാതെ അന്വേഷണത്തിന്റെ ദിശ തിരിക്കുന്നു; ബംഗളൂരുവിലെ സ്വര്‍ണഖനികളിലെ ഉന്നതരെ സെയ്ഫാക്കുന്നു !! കടകംപള്ളി സുരേന്ദ്രന്‍ എ കെ ജി സെന്ററില്‍ ഓടിക്കയറി


സഹപ്രവര്‍ത്തകരോടൊപ്പം വിനോദയാത്രയ്ക്കിടെ കാളിയാര്‍ നദിയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത... ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് രൂപപ്പെട്ടതോടെ കേരളത്തില്‍ നാളെ മുതല്‍ അന്തരീക്ഷ സ്ഥിതിയില്‍ മാറ്റം ഉണ്ടാവുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

എക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നിട്ട് ഒരാഴ്ച്ച പിന്നിട്ടു; സന്ദര്‍ശകരുടെ തിരക്കില്ല; ഓണക്കാലത്തെ തിരക്കില്‍ പ്രതീക്ഷ; കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ടൂറിസം മേഖല ഒരുങ്ങുന്നു

29 AUGUST 2020 04:54 PM IST
മലയാളി വാര്‍ത്ത

കോവിഡിന്റെ പശ്ചാതലത്തില്‍ പൂട്ടിക്കിടന്ന വനംവകുപ്പിന്റെ എക്കോ ടൂറിസം സെന്ററുകള്‍ തുറന്നെങ്കിലും സന്ദര്‍ശകരുടെ എണ്ണം കുറയുന്നത് തിരിച്ചടിയാവുന്നു. ഒരു ദിവസം 300 സന്ദര്‍ശകര്‍ക്കാണ് ഇരവികുളം ദേശീയോദ്യാനത്തില്‍ അനുമതിയെങ്കിലും ഒരാഴ്ചക്കിടെ എത്തിയത് 150 പേര്‍ മാത്രമാണ്. ഞയറാഴ്ചയാണ് ഏറ്റവുമധികം ആളുകള്‍ എത്തിയത് 60 പേര്‍. മറയൂര്‍, വട്ടവട, കാന്തല്ലൂര്‍ തുങ്ങിയ മേഖലകള്‍ സന്ദര്‍ശിക്കുവാന്‍ ആരും എത്തിയതുമില്ല. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും നിരോധമുള്ളതാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് അധിക്യതര്‍ പറയുന്നത്. പലരും കുട്ടികളുമൊത്താണ് സന്ദര്‍ശനത്തിനായി എത്തുന്നത്. ഇവരെ സന്ദര്‍ശനത്തിന് അനുവധിക്കാന്‍ പറ്റുന്നില്ല. തന്നെയുമല്ല അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിരോധനം നിലനില്‍ക്കുന്നതും പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുന്നു. സന്ദര്‍ശകരുടെ എണ്ണം കുറയുന്നത് തൊഴിലാളികളുടെ നിലനില്‍പ്പിനും തിരിച്ചടിയാണ്.

രാജമല ദേശീയോധ്യാനം സഞ്ചാരികള്‍ക്കായി തുറന്നു.വരയാടുകളുടെ ഇടത്താവളമായ രാജമലയിലേക്ക് ആളുകള്‍ എത്തി തുടങ്ങിയത് മൂന്നാറിന്റെ ടൂറിസം മേഖലകളുടെ ഉണര്‍വിനെ സൂചിപ്പിക്കുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ മൂന്നാം ഘട്ട ലോക്ഡൗണ്‍ ഇളവുകള്‍ക്കും, കടുവാ സംരക്ഷണ അതോറിറ്റിയുടെ നിയന്ത്രണങ്ങള്‍ക്കും വിധേയമായാണ് ഒന്നാംഘട്ട പ്രവര്‍ത്തനം. ആദ്യഘട്ടത്തില്‍ പത്തു വയസ്സിനു താഴേയുള്ള കുട്ടികള്‍ക്കും 65 നു മുകളില്‍ പ്രായമുള്ളവര്‍ക്കും ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കുകയില്ല.

താമസിക്കുന്നതിനും കഫറ്റീരിയല്‍ ഇരുന്നുകഴിക്കുതിനും ആദ്യഘട്ടത്തില്‍ വിലക്കുണ്ട്. എന്നാല്‍ ഭക്ഷണം പാഴ്‌സലായി ലഭിക്കും. സെന്ററിലേക്ക് പ്രവേശിക്കുന്ന എല്ലാവരുടെയും താപനില പരിശോധിക്കും. അനുവദനീയമായതില്‍ കൂടുതലാണ് താപനിലയെങ്കില്‍ അവരെ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തിലേക്ക് മാറ്റി വൈദ്യസഹായം നല്‍കും. ഇതിനായി പ്രത്യേകം വാഹനം, സ്ഥലം എന്നിവ ഒരുക്കും. മാസ്‌ക്, സാനിറ്റൈസര്‍, കൃത്യമായ ഇടവേളകളിലെ അണുനശീകരണം, പ്രവേശന, പുറം കവാടങ്ങളില്‍ ശുചിമുറികള്‍, എക്കോ സെന്ററുകളില്‍ ഉറപ്പാക്കുന്നുണ്ട്. കേന്ദ്രങ്ങളില്‍ 65 വയസ്സിനു മുകളിലുള്ള ആളുകളെ സേവനത്തിനായി നിയോഗിക്കില്ല.

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പ്രധാന സേവനങ്ങളായ ട്രെക്കിംഗ്, സഫാരി, മ്യൂസിയം, ഭക്ഷണശാല, ഇക്കോഷോപ്പ് തുടങ്ങിയവ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഇതില്‍ വീഴ്ച വരുത്തുവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചുമാകും പ്രവര്‍ത്തനം. മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനു കീഴിലുള്ള ചിന്നാര്‍ വൈല്‍ഡ് ലൈഫ് സാഞ്ചുറി, പാമ്പാടും ഷോലെ നാഷണല്‍ പാര്‍ക്ക്, മതികെട്ടാന്‍ ഷോലെ നാഷണല്‍ പാര്‍ക്ക് കളിലെ എക്കോ ടൂറിസം പ്രോഗ്രാമുകളും തുറന്നു പ്രവര്‍ത്തിക്കാനാണ് തീരുമാനം. പൊതുജനങ്ങള്‍ക്ക് ടിക്കറ്റുകള്‍ ഓലൈനായി മാത്രമേ ബുക്ക് ചെയ്യാനാവൂ. വാഹനം പാര്‍ക്ക് ചെയ്യുതിന് മുമ്പ് ടയര്‍ അണുവിമുക്തമാക്കണം. പകല്‍ മാത്രമായിരിക്കും ട്രക്കിംഗ്. ഒരു ബാച്ചില്‍ ഏഴുപേരെവരെ അനുവദിക്കും. കാട്ടിലേയ്ക്ക്കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകാലുകള്‍ അണുവിമുക്തമാക്കണം, സാമൂഹിക അകലം പാലിച്ച് പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാരിക്കും സന്ദര്‍ശനാനുമതിയുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

FIR റദ്ധാക്കി, ഡൽഹി ഹൈക്കോടതിൽ നടന്നത്..! രാഹുലിന്റെ കാഞ്ഞ ബുദ്ധി..! 28 ന് സംഭവിക്കുന്നത്..!  (9 minutes ago)

അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെ പിന്തുണച്ച് കുടുംബം: സജിതയുടെ മകളോടുള്ള അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യം തകരാൻ കാരണം; ഗ്രീമയുടെയും ഉണ്ണിക്കൃഷ്ണന്റെയും സ്വകാര്യതയിൽ അനാവശ്യമായി ഇടപെട്ടു: ഹണിമൂൺ യാ  (14 minutes ago)

'റെയിൽ മൈത്രി' എന്ന പേരിൽ പുതിയ മൊബൈൽ സേവനവുമായി കേരള പൊലീസ്... സേവനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു  (54 minutes ago)

കിഡ്‌സ്‌പയർ'ന് ഉജ്ജ്വല സമാപ്തി....  (58 minutes ago)

രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധം...  (1 hour ago)

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു... കേരളത്തിൽ നിന്ന് പത്തു പോലീസ് ഉദ്യോഗസ്ഥർക്കും മൂന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ  (1 hour ago)

മഹാമാഘ മഹോത്സവത്തില്‍ ഇന്ന് രഥസപ്തമി ആചരണം നടക്കും..  (2 hours ago)

മൂന്നാം ടി20 ഇന്ന്... ഗുവാഹത്തിയാണ് വേദി, വൈകുന്നേരം 7 മുതലാണ് പോരാട്ടം  (2 hours ago)

പിണറായി വിജയന്റെ സ്വപ്‌ന പദ്ധതിയ്ക്ക് ചെക്കുവെച്ച് മോദി !! കോടികള്‍ മുക്കാന്‍ കൊണ്ടുവന്ന കെ റെയിലിന്റെ പാത പിളര്‍ന്ന് അതിവേഗ റെയിലിന് തറക്കല്ലിട്ട് കേന്ദ്രം ;  (2 hours ago)

ഹൈക്കോടതി റഡാറിലാക്കിയവരെ തൊടാതെ എസ് ഐ ടി  (2 hours ago)

“ഗാന്ധിജിയെ ഓർക്കാം, കേരളത്തെ കാക്കാം”: വർഗ്ഗീയതക്കെതിരെ ജനുവരി 30ന് ബഹുജന സംഗമം സംഘടിപ്പിക്കും  (2 hours ago)

തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

ജെ സി ഡാനിയേൽ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങും  (3 hours ago)

ശ്രീനഗർ- ജമ്മു ദേശീയ പാത അടച്ചിട്ടതായി അധികൃതർ  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 262 വിവാഹങ്ങൾ... ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വഴിയൊരുക്കും.  (3 hours ago)

Malayali Vartha Recommends