പ്രശസ്തമായ കേരളത്തിലെ ഏക സിംഹസഫാരി പാര്‍ക്ക് ഇനി അറിയപ്പെടുക നെയ്യാര്‍ പുനരധിവാസകേന്ദ്രമെന്നാകും

പ്രശസ്തമായ കേരളത്തിലെ ഏക സിംഹസഫാരി പാര്‍ക്ക് ഇനി അറിയപ്പെടുക നെയ്യാര്‍ പുനരധിവാസകേന്ദ്രമെന്നാകും. വന്യജീവികളെ പ്രത്യേകിച്ചും കടുവ, പുലി, കരടി എന്നിവയുടെ ചികിത്സാ സൗകര്യത്തിനും പരിപാലനത്തിനും വേണ്ടിയുള്ള ഇടമായി ഇവിടം മാറിയിരിക്കുന്നു. അങ്ങനെ സഞ്ചാരികളുടെ പ്രിയപ്പെട്ടയിടം ഇനി ഓര്‍മകളില്‍ മാത്രം.
കഴിഞ്ഞ ദിവസം ഇവിടെ പാര്‍പ്പിച്ച ദുര്‍ഗ എന്ന കടുവ കൂടി പോയതോടെ പേരു മാറ്റം പൂര്‍ണമായി മാറി. ഈ പാര്‍ക്കില്‍ ഇനി കടുവയുമില്ല. സിംഹവുമില്ല. സിംഹങ്ങള്‍ക്കായി പുതിയ കൂടുകള്‍ ഇവിടെ നിര്‍മിച്ചിട്ടുണ്ട്. സൂ അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ ചട്ട പ്രകാരം ചികിത്സ നടത്താനും പരിചരിക്കാനുമുള്ള സൗകര്യം നെയ്യാറിലെ സിംഹ സഫാരി പാര്‍ക്കിനാണ് ഉള്ളത്. ഇങ്ങനെ പ്രത്യേക രീതിയില്‍ നിര്‍മിച്ച കൂടുകള്‍ക്കായുള്ള അന്വേഷണത്തിലാണ് പുരധിവാസ കേന്ദ്രത്തിനായി നെയ്യാര്‍ പാര്‍ക്കിനെ തെരഞ്ഞെടുത്തത്.
അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും പിടികൂടിയ കടുവകളേയും പുലികളേയും ഇവിടെ സ്ഥാപിച്ചിരുന്ന കൂടുകളിലെത്തിച്ചാണ് വിദഗ്ധ പരിചരണം നല്‍കി രക്ഷപ്പെടുത്തിയത്. ഈ പശ്ചാത്തലത്തിലാണ് നെയ്യാറിനെ സംരക്ഷണ കേന്ദ്രമാക്കാന്‍ തീരുമാനിച്ചത്.
" f
https://www.facebook.com/Malayalivartha