മാര്‍മല അരുവിയില്‍ വിനോദസഞ്ചാരവകുപ്പിന്റെയും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ സുരക്ഷാക്രമീകരണങ്ങളൊരുക്കാന്‍ തീരുമാനം... അരുവി സന്ദര്‍ശനത്തിന് പ്രവേശന പാസ് ഏര്‍പ്പെടുത്തും

മാര്‍മല അരുവിയില്‍ വിനോദസഞ്ചാരവകുപ്പിന്റെയും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ സുരക്ഷാക്രമീകരണങ്ങളൊരുക്കാന്‍ തീരുമാനം.
ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് 79.5 ലക്ഷം രൂപയുടെയും ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപയുടെയും സുരക്ഷാക്രമീകരണങ്ങള്‍ നടപ്പിലാക്കും. പഞ്ചായത്തും ശുചിത്വ മിഷനും ചേര്‍ന്ന് ടേക്ക് എ ബ്രേക്ക് നിര്‍മിക്കും.
മാര്‍മലയില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടു ഹരിത ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും. അരുവി സന്ദര്‍ശനത്തിന് പ്രവേശന പാസ് ഏര്‍പ്പെടുത്തുകയും ചെയ്യും.
സന്ദര്‍ശകരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും വാഹനങ്ങളുടെ പാര്‍ക്കിംഗ് സൗകര്യം മെച്ചപ്പെടുത്തി ഫീസ് ഏര്‍പ്പെടുത്തുന്നതിനും തീരുമാനമായി. കൂടുതല്‍ മുന്നറിയിപ്പ് ബോര്‍ഡുകളും മാലിന്യനിര്‍മാര്‍ജന സൗകര്യങ്ങളും ഒരുക്കുന്നതാണ്. സന്ദര്‍ശന സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെയായി നിജപ്പെടുത്തും. സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതിനുമായി സെക്യൂരിറ്റിമാരെ നിയമിക്കുകയും അരുവിയില്‍ സന്ദര്‍ശകര്‍ക്ക് വെള്ളച്ചാട്ടം കാണുന്നതിനും ആസ്വദിക്കുന്നതിനും ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതുമാണ്. മൂന്ന് മാസത്തിനുള്ളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് തീരുമാനമെടുത്തിട്ടുള്ളത്.
https://www.facebook.com/Malayalivartha