Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?


വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍


വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ..ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി..


തലസ്ഥാനം വളഞ്ഞ് കമാൻഡോസ്..കരയിലും ആകാശത്തും കടലിലും ഒരേസമയം പഴുതടച്ച സുരക്ഷ..എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും..

പ്രേതാലയം പോലെ ലൈല ഭഗവൽസിംഗ് ദമ്പതികളുടെ വീട്: അർദ്ധരാത്രി പോലും സന്ദർശനത്തിന് ആളുകൾ: നരബലി വീട്ടിൽ മോഷണവും

03 JULY 2023 05:33 PM IST
മലയാളി വാര്‍ത്ത

നരബലിയുടെ പേരിൽ നാടിനെ നടുക്കിയ ഭീകര കൊലപാതകങ്ങൾ നടന്ന ഇലന്തൂർ കടകംപള്ളിൽ വീട്ടിലേയ്ക്ക് സന്ദർശനം നടത്തിയത് ഏകദേശം ഇരുപത്തഞ്ച് ലക്ഷത്തോളം പേരാണെന്നാണ് പുറത്ത് വരുന്ന വിവരം. ലൈല ഭഗവൽസിംഗ് ദമ്പതികളുടെ വീട് ഒരു പ്രേതാലയം പോലെ നിലകൊള്ളുന്നു. ഈ വീടിനെ ഏറെ ഇഷ്ടപ്പെടുന്നത് ഇപ്പോൾ മോഷ്ടാക്കളാണ്. ഭഗവൽസിംഗിന്റെ വീടിന് സമീപമുള്ള ജോസിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ ഏറെ നിർണായകമായത്. ഇപ്പോഴത്തെ ഇവിടത്തെ സ്ഥിതിയെക്കുറിച്ച് അയൽവാസിയെ ജോസ് തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്.

ഇന്ന് വീടും പരിസരവും കാട് പിടിച്ച് കിടക്കുകയാണ്, പോലീസ് വീട് സീൽ ചെയ്തതിനു ശേഷം ദിവസവും മുന്നൂറോളം പേർ ഇവിടേയ്ക്ക് എത്തിയിട്ടിരുന്നു. അഞ്ച് മാസം, മുമ്പ് നൂറ്റമ്പതോളം പേരായി ദിവസവും വരുന്നത്. ഇപ്പോഴും മുറിയ്ക്കുള്ളിൽ ചീറ്റിക്കിടക്കുന്ന രക്തക്കറകൾ കാണാൻ കഴിയും. വീട് മോശം അവസ്ഥയിലേയ്ക്ക് എത്തി. വീട്ടിലെ മോട്ടർ വരെ കള്ളന്മാർ അറുത്തെടുത്ത് കടത്തി.

പോലീസിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും ജോസ് പറയുന്നു. അർദ്ധരാത്രി പന്ത്രണ്ട് മണിയ്ക്കും, വെളുപ്പിന് മൂന്നും, നാലും മണിയ്ക്ക് വരെ ഇവിടെ സന്ദർശകരെന്ന പേരിൽ ചിലർ എത്താറുണ്ട്. നല്ല ഉദ്ദേശത്തോടെ ആയിരിക്കില്ല അവർ ഇവിടെ എത്തുന്നത്. ഈ പറമ്പിൽ ഇനിയും മൃതദേഹങ്ങൾ കുഴിച്ചിട്ട കുഴികൾ ഉണ്ടെന്നും, പോലീസ് മുകളിൽ നിന്നുള്ള ഉത്തരവ് അനുസരിച്ച് ഓരോ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ഭഗവൽസിംഗിന്റെ വീടിന്റെ ഒരു വാതിൽ ചവിട്ടിപ്പൊളിച്ച നിലയിൽ ആയിരുന്നു. പോലീസ് വീണ്ടും എത്തി സീൽ ചെയ്തു. വിദേശത്ത് നിന്ന് അവധിയ്ക്ക് നാട്ടിൽ എത്തുന്നവർ പോലും വീട്ടിൽ പറയാതെ എന്താ സംഭവമെന്ന് കാണാൻ ഇങ്ങോട്ടേക്ക് എത്താറുണ്ടെന്ന് ജോസ് പറയുന്നു. പത്ത് മാസം മുമ്പായിരുന്നു കേരളത്തെ ഞെട്ടിച്ച ഇരട്ട നരബലി നടന്നത്.

മനുഷ്യ മാംസം കഴിച്ചുവെന്നും ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെന്നും ഞെട്ടലോടെ മലയാളികള്‍ കേട്ടു. മാത്രമല്ല ഭഗവല്‍ സിംഗിന്റെ മുമ്പില്‍ ഭാര്യയുമായി ഷാഫി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്ന കഥകളും പുറത്തായി. ഇലന്തൂര്‍ നരബലി കേസില്‍ ആദ്യ കുറ്റപത്രം ജനുവരി ഏഴിനാണ് സമർപ്പിച്ചത്. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തുടങ്ങി നിരവധി കുറ്റങ്ങളാണ് ചുമത്തിയത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും, പ്രതികള്‍ക്ക് വധശിക്ഷ നല്‍കേണ്ടതുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിരുന്നു. സ്ത്രീയെന്ന പരിഗണനയില്‍ ജാമ്യം നല്‍കണം എന്ന ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് ലൈല. ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

ഫലസിദ്ധിക്ക് വേണ്ടി കെന്ന് തിന്നാൻ വരെ മടിയില്ലാത്ത ആളുകൾ ഈ നൂറ്റാണ്ടിലും ഉണ്ടെന്ന് തെളിയിക്കുന്ന സംഭവമായിരുന്നു ഇരട്ട നരബലി. ഒരു മടിയും കൂടാതെ ഫലസിദ്ധിക്കായി രണ്ട് സ്ത്രീകളെ കബളിപ്പിച്ച് വലയിലാക്കിയാണ് നരബലി നടത്തിയത്. ക്രൂരമായി കൊലപ്പെടുത്തിയതിന് പുറമേ കൂടുതൽ ഫലസിദ്ധിക്കായി സ്ത്രീകളുടെ മാംസം പാകം ചെയ്ത് കഴിക്കുകയും ചെയ്തിരുന്നു.ഈ സംഭവത്തിന്റെ ഞെട്ടൽ കേരള ജനതയ്ക്ക് ഇനിയും മാറിയിട്ടില്ല.

ധനസമ്പാദനത്തിനും ഐശ്വര്യത്തിനുമായി നരബലി നടത്താമെന്നും മനുഷ്യമാസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റു രണ്ട് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവൽ സിങ്, ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഫ്രിഡ്ജിൽ നിന്നുള്ള രക്തക്കറ ഉൾപ്പടെ നിർണായകമായ നാൽപത്തിലധികം തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു.

തുടർന്ന് എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ചും തെളിവ് ശേഖരിച്ചു. കൊല്ലപ്പെട്ട പത്മത്തിന്റെ സ്വർണം കണ്ടെടുത്തു. സെപ്തംബർ 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ഓരോരുത്തരെയും ഞങ്ങള്‍ വേട്ടയാടും; ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (3 hours ago)

സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‌ക്കേണ്ട കാര്യമുണ്ടായിന്നില്ല; വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെയും ഉമ്മന്‍ ചാണ്ടിയെയും അപമാനിച  (3 hours ago)

പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം; കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്ക  (3 hours ago)

ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരു വടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  (3 hours ago)

ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?  (3 hours ago)

അവൾ എന്റെ കൈകൊണ്ട് ചത്തു..!സൂരജിന്റെ അവസാന സന്ദേശം..! വാട്ട്സ്ആപ്പ് പ്രൊഫൈല്‍ കാട്ടിക്കൂട്ടിയത്..!പ്രവാസികൾക്ക്  (5 hours ago)

KOZHIKODE അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ  (5 hours ago)

പാലക്കാട് വാഹനാപകടത്തില്‍ അമ്മയും മകനും ദാരുണാന്ത്യം...  (6 hours ago)

പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (7 hours ago)

കേദര്‍നാഥിന്റെ ക്ഷേത്രകവാടം തീര്‍ത്ഥാടകര്‍ക്കായി തുറന്നു...  (7 hours ago)

പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി  (7 hours ago)

എല്ലാവര്‍ക്കും എന്റെ നമസ്‌കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ ..  (7 hours ago)

ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാനായി ശ്രമിക്കുകയും ചെയ്യുന്നവര്‍  (8 hours ago)

ചെല്‍സിക്കും റല്‍ ബെറ്റിസിനും ജയം.  (8 hours ago)

Kuwait- അന്വേഷണം തുടങ്ങി കുവൈത്ത് പോലീസ്  (8 hours ago)

Malayali Vartha Recommends