മഴ കുറഞ്ഞു.... ശക്തമായ മഴയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും...

മഴ കുറഞ്ഞു.... ശക്തമായ മഴയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ .
കനത്ത മഴയുടെ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ ഭീഷണിയുളള പൊന്‍മുടി ഇക്കോ ടൂറിസം കഴിഞ്ഞ ദിവസം മുതല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. മഴ അല്‍പ്പം ശമിച്ചതോടെയാണ് വീണ്ടും വിനോദസഞ്ചാരികള്‍ക്ക് പ്രവേശം അനുവദിച്ചത്. തിരുവനന്തപുരത്ത് മഴ അല്‍പ്പം ശമിച്ചെങ്കിലും സംസ്ഥാനത്ത് ചില ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്.
ഇന്നും കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്ത പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ ജാഗ്രത പാലിക്കേണ്ടതാണ്.
ജലാശയങ്ങളില്‍ ഇറങ്ങരുതെന്നാണ് നിര്‍ദ്ദേശം. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. കള്ളക്കടല്‍ മുന്നറിയിപ്പുണ്ട്. മധ്യകേരളം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെയായി ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നു. മണ്‍സൂണ്‍ പാത്തിയും സജീവമായിരിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.
" f
https://www.facebook.com/Malayalivartha
























