Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സന്നിധാനം ഭക്തിസാന്ദ്രം..... സ്വാമിയേ ശരണമയ്യപ്പാ... വൃശ്ചിക പുലരിയില്‍ അയ്യപ്പനെ കാണാന്‍ ഭക്തജന തിരക്ക്

16 NOVEMBER 2024 06:23 AM IST
മലയാളി വാര്‍ത്ത

സന്നിധാനം ഭക്തിസാന്ദ്രം..... സ്വാമിയേ ശരണമയ്യപ്പാ... വൃശ്ചിക പുലരിയില്‍ അയ്യപ്പനെ കാണാന്‍ ഭക്തജന തിരക്ക്. തന്ത്രി കണ്ഠര് രാജീവരുടെകാര്‍മികത്വത്തില്‍ പുതുതായി ചുമതലയേറ്റ മേല്‍ ശാന്തി അരുണ്‍ നമ്പൂതിരി പുലര്‍ച്ചെ മുന്നു മണിക്ക് നട തുറന്നു.

ഇന്ന് 70,000 പേരാണ് ഓണ്‍ ലൈന്‍ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത്. അതിരാവിലെ മൂന്നു മണിക്ക് തുറന്ന ശബരിമല നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കുന്നതാണ്.
വൈകുന്നേരം മൂന്നു മണിക്ക് വീണ്ടും തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടക്കും. തിരക്കുണ്ടാകാനായി സാധ്യതയുള്ളതിനാല്‍ പമ്പയിലും സന്നിധാനത്തും കൂടുതല്‍ പൊലിസിനെ വിന്യസിച്ചു. സന്നിധാനത്ത് തങ്ങുന്ന ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാവിലെ 8.30 ന് ഉദ്യോഗസ്ഥ അവലോകന യോഗം വിളിച്ചിട്ടുണ്ട്.

അതേസമയം മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കമായി. ഇനി ശരണമന്ത്രങ്ങളുടെ നാളുകള്‍. ശബരിമലയില്‍ പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേറ്റു. പതിനെട്ടാം പടിക്കുതാഴെ ഹോമകുണ്ഡത്തില്‍ ദീപപ്രഭ തെളിഞ്ഞു. ഇന്നലെ പതിനായിരങ്ങള്‍ ദര്‍ശനം നടത്തി. ഇന്നലെ വൈകുന്നേരം 4ന് കണ്ഠരര് രാജീവര്, മകന്‍ കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചതോടെ സന്നിധാനം ശരണാരവത്തിലലിഞ്ഞു.

തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തില്‍ അഗ്‌നി പകര്‍ന്നു. ഇരുമുടിക്കെട്ടുമായി താഴെ തിരുമുറ്റത്ത് കാത്തുനിന്ന പുതിയ ശബരിമല മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയേയും മാളികപ്പുറം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയേയും കൈപിടിച്ച് പതിനെട്ടാംപടിയിലൂടെ സോപാനത്തേക്ക് ആനയിച്ചു.

അരുണ്‍കുമാര്‍ നമ്പൂതിരിയെ സോപാനത്ത് ഇരുത്തി തന്ത്രി കലശാഭിഷേകം നടത്തുകയും ശ്രീകോവിലിനുള്ളില്‍ അയ്യപ്പ വിഗ്രഹത്തിന് സമീപമിരുത്തി കാതില്‍ മൂലമന്ത്രം ചൊല്ലിക്കൊടുക്കുകയും ചെയ്തു. മാളികപ്പുറത്ത് നടന്ന ചടങ്ങില്‍ വാസുദേവന്‍ നമ്പൂതിരിയെ മേല്‍ശാന്തിയായി അവരോധിച്ചു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (36 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (59 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (14 hours ago)

Malayali Vartha Recommends