ശബരിമലയില്‍ ഭക്തജന പ്രവാഹം....സന്നിധാനത്തും പമ്പയിലും തിങ്ങിനിറഞ്ഞ് ഭക്തര്‍

ശബരിമലയില്‍ ഭക്തജന പ്രവാഹം....സന്നിധാനത്തും പമ്പയിലും തിങ്ങിനിറഞ്ഞ് ഭക്തര്‍. എല്ലാ വഴികളും തിങ്ങി നിറഞ്ഞു തീര്‍ഥാടകരാണ്. പുലര്‍ച്ചെ 3 മുതല്‍ രാവിലെ 7 വരെ 23,176 തീര്‍ഥാടകര്‍ ദര്‍ശനം നടത്തി.
ശനിയാഴ്ച രാത്രി നട അടച്ചപ്പോള്‍ പതിനെട്ടാംപടി കയറാനായി 18,600 പേര്‍ ക്യൂവില്‍ ഉണ്ടായിരുന്നു. അവരെ നട അടച്ച ശേഷവും പതിനെട്ടാം പടി കയറാന്‍ അനുവദിച്ചു. ഇവര്‍ പുലര്‍ച്ചെ 3 ന് നട തുറന്നപ്പോള്‍ വടക്കേ നട വഴി ദര്‍ശനത്തിന് എത്തി. അതിനാല്‍ സോപാനത്ത് വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
പുലര്‍ച്ചെ 3 മുതല്‍ രാവിലെ 7 വരെ 23,176 തീര്‍ഥാടകര്‍ ദര്‍ശനം നടത്തി. ഇന്നലെ 20,677 പേര്‍ സ്‌പോട്ട് ബുക്കിങ് വഴി സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി. ഇതു തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്‌പോട്ട് ബുക്കിങ് ഇരുപതിനായിരം പിന്നിടുന്നത്.
അതേസമയം ശബരിമലയില്‍ രാത്രി അനുഭവപ്പെടുന്നത് വലിയ തിരക്ക്. രാത്രി 10 മണി വരെയുള്ള കണക്കനുസരിച്ച് 78,058 പേരാണ് ഇന്നലെ വെര്‍ച്ച്വല്‍ ക്യൂ വഴി സന്നിധാനത്തേക്ക് എത്തിയത്.
https://www.facebook.com/Malayalivartha