Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

പതിമൂന്നാം വയസിൽ പീഡനം: പതിനാറാം വയസിൽ ഷിബിലിനെതിരെ പോക്സോ കേസ് നൽകി: ജാമ്യത്തിലിറങ്ങിയ ഷിബിലി ഫർഹാനയുമായി വീണ്ടും കൂട്ട് കൂടി:- ബന്ധുവീട്ടിലെ വിവാഹ ചടങ്ങിനിടെ സ്വർണം അടിച്ച് മാറ്റി കത്തെഴുതിവച്ച് ചെന്നൈയ്ക്ക് കടന്നു; സിദ്ദിക്ക് കൊലക്കേസിൽ കൂട്ട് പ്രതിയായ പതിനെട്ടുകാരിയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ...

26 MAY 2023 03:18 PM IST
മലയാളി വാര്‍ത്ത

വീട്ടിൽ ഉറങ്ങിക്കിടന്ന മകളെ കാണാനില്ലെന്ന് പറഞ്ഞ് ചെർപ്പുളശ്ശേരി പൊലീസിൽ പരാതിയുമായി ഒരു പിതാവ് എത്തുന്നു. പരാതിക്ക് പിന്നാലെ പൊലീസ് സംഘം കാണാതായ ഫർഹാന എന്ന പതിനെട്ടുവയസുകാരിയുടെ വീട്ടിലേയ്ക്ക് എത്തി, സഹോദരൻ ഗഫൂറിനെയും പരാതി നൽകിയ പിതാവ് വീരാനെയും കസ്റ്റഡിയിലെടുത്തു. പെട്ടന്ന് തന്നെ നാട്ടിൽ പരന്നത് മകളെ കാണാനില്ലെന്ന പരാതിയിൽ ചോദ്യം ചെയ്യലിനായി ഇരുവരെയും കൂട്ടികൊണ്ട് പോയതാണത്രേ. പക്ഷെ മണിക്കൂറുകൾ പിന്നിട്ടപ്പോൾ കേരളക്കരയെ തന്നെ ഞെട്ടിച്ച ഒരു വാർത്ത പുറത്ത് വന്നു. കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ (58) കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഷിബിൽ (22) കൂട്ടുപ്രതി ഫർഹാന (18) എന്നിവരടക്കം നാലുപേർ കസ്റ്റഡിയിൽ.

ഉത്തരേന്ത്യയിൽ കേട്ട് പരിചയിച്ച സ്യുട്ട് കേസ് മോഡൽ കൊലപാതകം. കൃത്യം ചെയ്യുമ്പോൾ കൂടെ ഉണ്ടായിരുന്നതാകട്ടെ, ഫർഹാന മുമ്പ് പോക്സോ കേസ് നൽകിയിരുന്ന പ്രതി ഷിബിലി. 2021 ജനുവരിയിൽ പാലക്കാട് ചെർപ്പുളശേരി പൊലീസ് സ്റ്റേഷനിലാണ് ഫർഹാന ഷിബിലിയെ പ്രതിയാക്കി പോക്സോ കേസ് ഫയൽ ചെയ്തത്. വഴിയരികിൽ വച്ച് തന്നെ ലെെംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കാട്ടിയാണ് അന്ന് കേസ് ഫയൽ ചെയ്തത്. എന്നാൽ തുടർന്ന് ഇരുവരും തമ്മിൽ സൗഹൃദത്തിലാകുകയായിരുന്നു.

അന്ന് ഫർഹാനയ്ക്ക് 13 വയസായിരുന്നു. 2018ൽ നെന്മാറയിൽ ഫർഹാനയെ വഴിയരികിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു കേസ്. ഷിബിലിക്കെതിരെ ഫർഹാനയും കുടുംബവുമാണ് കേസ് നൽകിയത്. പീഡനം നടന്നത് 2018ലാണെങ്കിൽ 2021ലാണ് കുടുംബം കേസ് കൊടുക്കുന്നത്. അന്ന് ൧൪ ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്ത ഷിബിലി ആലത്തൂർ സബ് ജയിലിലായിരുന്നു. അതിനുശേഷം ജാമ്യത്തിലിറങ്ങിയ ഷിബിലി ഫർഹാനയുമായി കൂട്ടു കൂടുകയായിരുന്നു. ഇരവരും നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറയുന്നു. നാട്ടുകാർക്കും ഇവരെക്കുറിച്ച് നല്ല അഭിപ്രായമല്ല. അടുത്തിടെ കാറൽമണ്ണയിൽ ബന്ധുവീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയ ഫർഹാന സ്വർണവുമായി മുങ്ങിയെന്ന പരാതി ഉയർന്നിരുന്നു.

 

സ്വർണമെടുത്തത് താനാണെന്ന് കത്തെഴുതി വച്ചാണ് ഫർഹാന പോയതെന്നാണ് വിവരം. അന്ന് ഫർഹാന ഷിബിലിയ്ക്കൊപ്പം ചെന്നൈയിലേയ്ക്ക് പോയതാണോ എന്നും സംശയമുണ്ട്. ഈ മാസം 23മുതൽ ഫർഹാനയെ കാണാനില്ലെന്ന് വ്യക്തമാക്കി കുടുംബം ചെർപ്പുളശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഫർഹാനയുടെ പിതാവ് വീരാൻകുട്ടിയുടെ പേരിലും ഈ മാസം പൊലീസിൽ പരാതി ലഭിച്ചിരുന്നു. മദ്യപിച്ച് ബഹളം വച്ചെന്ന് ചൂണ്ടിക്കാട്ടി വീരാൻകുട്ടിയുടെ അയൽവാസിയാണ് ഈ മാസം 13ന് പൊലീസിൽ പരാതി നൽകിയത്.

മെയ്‌ 18-ാം തീയതി മുതലാണ് ഹോട്ടലുടമയായ സിദ്ദിഖിനെ കാണാതായത്. സിദ്ദീഖ് തിരൂരിലെ വീട്ടിലായിരിക്കുമെന്ന് ഹോട്ടൽ ജീവനക്കാരനും സിദ്ദിഖ് കോഴിക്കോടുണ്ടാകുമെന്ന് വീട്ടുകാരും കരുതി. എന്നാൽ, തൊട്ടടുത്തദിവസങ്ങളിൽ സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ആയത് വീട്ടുകാരിൽ സംശയമുണർത്തി. മാത്രമല്ല, സിദ്ദിഖിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽനിന്ന് തുടർച്ചയായി രണ്ടുലക്ഷത്തോളം രൂപ പിൻവലിച്ചതും സംശയത്തിനിടയാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിദ്ദിഖിനെ ദുരൂഹസാഹചര്യത്തിൽ കാണാതായെന്ന വിവരം സ്ഥിരീകരിക്കുകയും തിരൂർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

 

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷിബിലിയും ഫർഹാനയും ചേർന്ന് സിദ്ദഖിനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. കൊല്ലപ്പെട്ട സിദ്ദിഖും പ്രതികളായ ഷിബിലിയും ഫർഹാനയും മെയ്‌ 18-ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഇൻ ഹോട്ടലിൽ മുറിയെടുത്തിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജി 03, ജി 04 എന്നീ മുറികളിലാണ് ഇവരുണ്ടായിരുന്നത്. അന്നോ പിറ്റേദിവസമോ കൊലപാതകം നടന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മെയ്‌ 19-ാം തീയതി രണ്ട് ട്രോളിബാഗുകളുമായി പ്രതികൾ ഹോട്ടലിൽനിന്ന് പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ഹോട്ടലിലെ ജി 04 മുറിയിൽവച്ചാണ് കൊലപാതകം നടത്തിയതെന്നാണ് കരുതുന്നത്. സിദ്ദിഖിനെ മുറിയിലിട്ട് കൊലപ്പെടുത്തിയശേഷം മൃതദേഹം രണ്ടുഭാഗങ്ങളായി മുറിച്ചുമാറ്റിയെന്നാണ് കരുതുന്നത്. ഇതിനുശേഷം മൃതദേഹാവശിഷ്ടങ്ങൾ ട്രോളി ബാഗുകളിലാക്കി പ്രതികളായ രണ്ടുപേരും 19-ാം തീയതി വൈകിട്ട് 3.10-ഓടെ ഹോട്ടലിൽനിന്ന് പുറത്തുപോവുകയായിരുന്നു. ഹോട്ടലിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ഡിക്കിയിൽ ഷിബിലിയാണ് ആദ്യത്തെ ട്രോളി ബാഗ് കയറ്റിയത്. തൊട്ടുപിന്നാലെ ഫർഹാന കാറിനടുത്തേക്ക് വരുന്നതും ഡിക്കി തുറന്ന് പരിശോധിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇതിനുശേഷം ഷിബിലി രണ്ടാമത്തെ ട്രോളി ബാഗും ഡിക്കിക്കുള്ളിൽവെയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽവെച്ച് കൊലപാതകം നടത്തിയ ശേഷം രണ്ടായി മുറിച്ച മൃതദേഹവുമായി പ്രതികൾ അട്ടപ്പാടിയിലേക്ക് യാത്ര ചെയ്തെന്നാണ് കണ്ടെത്തൽ. ഈ യാത്രയ്ക്കിടെ അങ്ങാടിപ്പുറം, പെരിന്തൽമണ്ണ ഭാഗങ്ങളിൽവച്ചാണ് സിദ്ദിഖിന്റെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചിട്ടുള്ളത്. യു.പി.ഐ. വഴിയും എ.ടി.എം. കാർഡ് വഴിയും പണം പിൻവലിച്ചതായാണ് വിവരം. ഇതിനുശേഷം അട്ടപ്പാടി ചുരത്തിലെത്തിയ പ്രതികൾ ഒൻപതാംവളവിൽനിന്ന് മൃതദേഹം സൂക്ഷിച്ച ട്രോളി ബാഗുകൾ കൊക്കയിലേക്ക് എറിയുകയായിരുന്നു.

സിദ്ദിഖിനെ കാണാനില്ലെന്ന പരാതിയിൽ മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. സിദ്ദിഖിന്റെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതിന്റെ വിവരങ്ങളും അന്വേഷണത്തിൽ നിർണായകമായി. സിദ്ദീഖിനൊപ്പം ഷിബിലിയും ഫർഹാനയും മെയ്‌ 18-ന് എരഞ്ഞിപ്പാലത്തെ ഹോട്ടലിലുണ്ടായിരുന്നതായി കണ്ടെത്തിയതോടെ ഇവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങിയിരുന്നു. തുടർന്ന് ചെന്നൈയിൽവച്ചാണ് ഷിബിലിയെയും ഫർഹാനയെയും കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്തതോടെ സിദ്ദീഖിനെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചതായി ഇവർ വെളിപ്പെടുത്തി.

ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ്, തിരൂരിൽ ഇത്തരമൊരു കൊലപാതകത്തിനു ശേഷം രണ്ട് പ്രധാന പ്രതികൾ ചെന്നൈ ഭാഗത്തേക്ക് കടന്നതായി ആർപിഎഫിന് വിവരം ലഭിക്കുന്നത്. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ചെന്നൈ എഗ‌്‌മോർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഷിബിലിയെയും ഫർഹാനയെയും ആർപിഎഫ് പിടികൂടിയത്. ചെന്നൈ എഗ്‌മോറിൽനിന്ന് ട്രെയിൻ മാർഗം ടാറ്റ നഗറിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇവരെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഇതിനായി എഗ്‌മോർ റെയിൽവേ സ്റ്റേഷനിലെ വെയിറ്റിങ് ഏരിയയിൽ കാത്തിരിക്കുമ്പോഴാണ് ആർപിഎഫ് കസ്റ്റഡിയിലെടുത്തത്. ആർപിഎഫ് അറിയിച്ച പ്രകാരം ചെന്നൈ എസ് 2 പൊലീസാണ് പ്രതികളെ പിടികൂടിയ വിവരം തിരൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. ഇന്നു രാവിലെ ഇവിടെയെത്തിയ തിരൂർ പൊലീസ്, എസ്ഐ പ്രമോദിന്റെ നേതൃത്വത്തിൽ ഇവരെ ഏറ്റുവാങ്ങി. ഇന്നു വൈകിട്ടോടെ ഇരുവരെയും തിരൂരിൽ എത്തിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ചെന്നൈയിൽ വച്ചുള്ള പ്രാഥമിക ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. കൊലയ്ക്കുള്ള കാരണവും കൊല നടത്തിയ രീതിയും മനസ്സിലാക്കാനായി കേരളത്തിലെത്തിച്ച ശേഷം ഇരുവരെയും വിശദമായി ചോദ്യം ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (1 hour ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (1 hour ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (4 hours ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (4 hours ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (4 hours ago)

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍  (5 hours ago)

അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്  (6 hours ago)

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (6 hours ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (6 hours ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (6 hours ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (7 hours ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (7 hours ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (7 hours ago)

3 മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍: അത്യാധുനിക സംവിധാനങ്ങള്‍ക്ക് 44.30 കോടിയുടെ ഭരണാനുമതി...  (7 hours ago)

Malayali Vartha Recommends