Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസ്.... ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..

രണ്ടാം കെട്ടിൽ നിന്ന് പൊലീസുകാരി പിന്മാറിയത് നീ കാരണം തന്നെ! മഹേഷിനെ ചൊടിപ്പിച്ച സുനന്ദയെ പുറകെ ഓടി നടന്ന് വെട്ടി: അവൻ കുഞ്ഞിനെ കൊന്നുവെന്ന നിലവിളി കേട്ട് ഓടിക്കൂടിയ ആൾക്കാർ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന പൊന്നുമോളെ... ടാബിൽ ഗെയിം കളിക്കാൻ കൊടുത്ത്, തിരിഞ്ഞ് നിന്നാൽ സർപ്രൈസ് നൽകാമെന്ന് പറഞ്ഞ് പിന്നിൽ നിന്ന് വെട്ടി:- ആത്മഹത്യക്ക് ശ്രമിച്ച മഹേഷ് സംസാരിച്ച് തുടങ്ങി:- ആരോഗ്യനില ഇങ്ങനെ....

09 JUNE 2023 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

ആശ്വാസ ഭവനിലെ കുട്ടികൾക്കൊപ്പം ക്രിസ്തുമസ് മരത്തെ പ്രഭയണിയിച്ച് ക്രൗൺ പ്ലാസ കൊച്ചി

ടെക്നോപാര്‍ക്കില്‍ പ്രതിധ്വനി ഏജന്‍റിക് എഐ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു: ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ മികച്ച അഞ്ച് ഏജന്‍റിക് എഐ സൊല്യൂഷനുകള്‍ക്ക്; കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 25 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു...

ഈ തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും സ്റ്റാർ ആകുന്നു എന്നായപ്പോൾ രാഹുലിനെ കരിവാരി തേക്കാൻ വീണ്ടും ഒരു പഴയ ഓഡിയോ കൊണ്ടുവന്നതല്ലേ..! പുതിയ ഓഡിയോ രാഹുലിന് അനുകൂലമാണ്: പൊളിച്ചടുക്കി രാഹുൽ ഈശ്വർ

ഇന്ത്യൻ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് കരുത്ത്: ഗ്രഹ സ്പേസിൻ്റെ ആദ്യ നാനോ സാറ്റലൈറ്റ് ദൗത്യം 'സോളാരാസ് എസ്2' വിക്ഷേപണം ബ്രസീലിൽ നിന്ന്...

മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...

സുഖ ജീവിതത്തിന് തടസം നിന്ന മകളെ കൊന്ന് അറസ്റ്റിലായതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുന്ന പിതാവ് മഹേഷിന്റെ നിലയിൽ പുരോഗതി. ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള മഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങി. മാവേലിക്കര സബ് ജയിലിൽ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്.

പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്. സിറ്റൗട്ടിൽ ഇരുന്ന് പഠിക്കുകയായിരുന്ന നക്ഷത്രയ്ക്ക് ടാബിൽ ഗെയിം കളിക്കാൻ കൊടുത്ത ശേഷമായിരുന്നു ഇയാൾ കൊലപ്പെടുത്തിയത്. തിരിഞ്ഞിരുന്നാൽ സർപ്രൈസ് നൽകാം എന്ന് മകളോട് പറഞ്ഞു. കുട്ടി തിരിഞ്ഞിരുന്നതോടെ മഴു ഉയോഗിച്ച് കഴുത്തിന് ആഞ്ഞുവെട്ടുകയായിരുന്നുവെന്നും ശ്രീമഹേഷ് പോലീസിനോട് പറഞ്ഞു.

വലിയ ബഹളം കേട്ട് പുന്നമ്മൂട് ചന്തയ്ക്ക് കിഴക്കുള്ളവർ ഓടിയെത്തിയപ്പോൾ കയ്യിൽ മഴുവുമായി കൊലവിളി നടത്തുന്ന ശ്രീമഹേഷിനെയാണു കണ്ടത്. കൈക്കും തലയിലും വെട്ടേറ്റ് ഓടിയ സുനന്ദ, ‘അവൻ കുഞ്ഞിനെ കൊന്നു’ എന്നു പറഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു. ഓടിയെത്തിയ അയൽവാസികൾ വീടിനുള്ളിലേക്കു കടക്കാൻ ശ്രമിച്ചപ്പോൾ ശ്രീമഹേഷ് മഴു വീശി അക്രമാസക്തനായി. പൊലീസ് സംഘമെത്തിയാണു ശ്രീമഹേഷിനെ കീഴ്പ്പെടുത്തിയത്. ഭയാനകമായ സംഭവ വികാസങ്ങളായിരുന്നു ആനക്കൂട്ടിൽ വീട്ടിൽ അരങ്ങേറിയത്. ഭാര്യ വിദ്യ മരിച്ചതിനു ശേഷം മകൾ നക്ഷത്രയ്ക്കൊപ്പം പുന്നമ്മൂട് ആനക്കൂട്ടിൽ വീട്ടിലായിരുന്നു ശ്രീമഹേഷ് താമസിച്ചിരുന്നത്.

 

ആദ്യം ഇരുവർക്കും ഒപ്പം താമസിച്ചിരുന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദ ഏതാനും നാളുകളായി സമീപത്തു തന്നെ മറ്റൊരു മകളുടെ വീട്ടിലാണു താമസം. മഹേഷിന്റെ ആക്രമത്തിൽ പരിക്കേറ്റ് തലയിൽ കൈ അമർത്തി സുനന്ദ നിൽക്കുന്നത് കണ്ട ആ രംഗം ഇപ്പോഴും അയൽവാസികളായ നിഷയ്ക്കും ഫേബയ്ക്കും മറക്കാൻ കഴിയുന്നില്ല. ഓടിച്ചെന്ന് അമ്മയെ പിടിച്ചു വേഗം വീട്ടിലേക്കു കൊണ്ടുപോയി, അപ്പോഴും ഭീഷണിയുമായി ശ്രീമഹേഷ് പിന്നിലുണ്ടായിരുന്നു. മുഖത്തു കൂടി രക്തം ഒഴുകുന്നുണ്ടായിരുന്നു. വീട്ടിലെത്തി വെള്ളം കുടിക്കാൻ കൊടുത്തപ്പോൾ, മക്കളേ അവൻ കുഞ്ഞിനെയും കൊല്ലും എന്ന് സുനന്ദ അമ്മച്ചി പറയുന്നുണ്ടായിരുന്നു.

 

നക്ഷത്ര വീടിനു അകത്തുള്ളത് അറിഞ്ഞതോടെ ഫേബ ഓടി ആനക്കൂട്ടിൽ വീടിനു മുന്നിലെത്തിയപ്പോൾ ഏറെ ആളുകളുണ്ട്. കുഞ്ഞ് അകത്തുണ്ടെന്നു നാട്ടുകാരോട് ഫേബ പറഞ്ഞപ്പോൾ ശ്രീമഹേഷ് അകത്തേക്കു കയറാൻ അനുവദിച്ചില്ല. പൊലീസെത്തി ശ്രീമഹേഷിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. ഗ്രിൽ തുറന്ന് അകത്തു കടന്നപ്പോഴാണു സിറ്റൗട്ടിൽ സോഫയിൽ ചരിഞ്ഞു കിടക്കുന്ന നക്ഷത്രയെ കണ്ടത്. അപ്പോഴും രക്തം ഒഴുകുന്നുണ്ടായിരുന്നു. മോളെ ആശുപത്രിയിൽ വേഗം കൊണ്ടുപോകൂ എന്നു ഫേബ അലറി വിളിച്ചപ്പോൾ, വൈകിപ്പോയി എന്നാണു കൂടി നിന്നവർ തേങ്ങലോടെ പറഞ്ഞത്.

സ്വന്തം ചോരയിലുള്ള മകളെ വെട്ടിക്കൊന്നവനെ മാനസിക രോഗിയായി ചിത്രീകരിച്ചു രക്ഷപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് തെളിവെടുപ്പിനിടെ നാട്ടുകാർ ക്ഷുഭിതരായി. അവനെ വിട്ടു തരൂ, ഞങ്ങൾ ശിക്ഷിക്കാം, അല്ലെങ്കിൽ ഞങ്ങളുടെ മുന്നിലിട്ട് അവന് ഇടി കൊടുക്കൂ, ആരും വിഡിയോ എടുക്കില്ലെന്നായിരുന്നു വൈകാരികമായി നാട്ടുകാർ ആക്രോശിച്ചത്.

ഇതിനിടെ ‘ഞാൻ എന്റെ കുഞ്ഞിനെ കൊന്നു, അതിനു നിങ്ങൾക്കെന്താ’ എന്നാണു ശ്രീമഹേഷ് പ്രതികരിച്ചത്. വൻ പൊലീസ് അകമ്പടിയോടെ എത്തിച്ച പ്രതിയെ ജനക്കൂട്ടത്തിന്റെ രോഷത്തിൽ നിന്നു രക്ഷിക്കാൻ വീടിന്റെ ഗേറ്റ് പൊലീസ് പൂട്ടിയിരുന്നു. ‘അവനെന്താ വലിയ രാജാവാണോ ഇത്രത്തോളം സംരക്ഷണം നൽകാൻ, അവനെ ഇറക്കിവിടൂ’ എന്നു നാട്ടുകാർ വിളിച്ചുപറഞ്ഞു.

അതേ സമയം ശ്രീമഹേഷുമായുള്ള വിവാഹത്തില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥ പിന്മാറിയിരുന്നു. ശ്രീമഹേഷിന്റെ സ്വഭാവദൂഷ്യം ആരോപിച്ചായിരുന്നു പിന്മാറ്റം. ഉദ്യോഗസ്ഥ പിന്മാറിയത് മകന്റെ കാരണത്താല്‍ തന്നെയാണെന്ന് അമ്മയും ശ്രീമഹേഷിനെ കുറ്റപ്പെടുത്തി. ഇത് മഹേഷിനെ ചൊടിപ്പിച്ചു. തുടര്‍ന്ന് ഒരു മഴു ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു. ഇത് കിട്ടിയില്ല. പിന്നാലെ മാവേലിക്കരയില്‍നിന്ന് പ്രത്യേകമായി പറഞ്ഞു നിര്‍മിച്ച മഴുവുമായി എത്തിയശേഷം മകളെ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പില്‍ കട്ടിലിനടിയില്‍വെച്ച് ഈ മഴു പോലീസ് കണ്ടെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു  (6 minutes ago)

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു....  (22 minutes ago)

ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി...  (35 minutes ago)

ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇ  (53 minutes ago)

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (9 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (9 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (9 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (9 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (10 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (10 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (10 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (10 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (11 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (11 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends