Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു... മലയോരമേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം.... ബുധനാഴ്ച വരെ മഴ തുടരും


കുളിപ്പിക്കാൻ കൊണ്ടുപോയ ആരോഗ്യവാനായ പൂച്ചയെ കൊന്നുകളഞ്ഞു; പരാതിയുമായി നാദിർഷ രംഗത്ത്...


വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു...


കാണാതായ വീട്ടമ്മയുടേത് കൊലപാതകം: വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ചാക്കിൽ മൃതദേഹം കണ്ടെന്ന് മുത്തശ്ശിയോട് പ്രതിയുടെ മക്കൾ; വൈദികനോട് പങ്കുവച്ച സംശയം സത്യമായപ്പോൾ...


മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്..കൊന്നത് കാട്ടാനയല്ല സ്വന്തം ഭർത്താവ്.. തലയ്ക്കും നാഭിക്കും ഏറ്റ ക്രൂര മര്‍ദ്ദനമാണ് സീതയുടെ മരണകാരണം..

അച്ഛൻ ജയിൽ പുള്ളിയാണെന്ന് വന്നാൽ ഒരു പെൺ കൊച്ചിന്റെ ഭാവിയെ അത് ബാധിക്കുമെന്ന് കരുതി അന്ന് മഹേഷിനെ വെറുതെ വിട്ടു: ഇന്ന് അതിൽ പശ്ചാത്താപമുണ്ട്: മഹേഷിന്റെ അമ്മയ്ക്കും ഇതിൽ ഒരു പങ്കുണ്ട്: പ്രതികരിച്ച് ബന്ധുക്കളും, നാട്ടുകാരും....

11 JUNE 2023 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച സംസ്ഥാനതല ജെന്‍ എഐ ഹാക്കത്തോണില്‍ അണിചേര്‍ന്ന് ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍

മിസ് യൂനിവേഴ്‌സ് ഇന്ത്യ 2024 വിജയിയായി ഗുജറാത്ത് സ്വദേശിയായ പതിനെട്ടുകാരി റിയ സിന്‍ഹ

റിയല്‍മി13 4ജി അവതരിപ്പിച്ചു... റെയിന്‍ വാട്ടര്‍ സ്മാര്‍ട്ട് ടച്ച് ആയതിനാല്‍ നനഞ്ഞ കൈകളിലോ മഴയിലോ ഫോണ്‍ ഉപയോഗിക്കാം

തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഫിദയുടെ കണ്മുന്നിലേയ്ക്ക് എവിടെ നിന്നോ വന്നുവീണത് കുഞ്ഞ്; ശബ്ദം കേട്ടപാടെ കുഞ്ഞിനെയുമെടുത്ത് ഓടി...

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കാമ്പയിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന്; 'ഹോളിഡേ ഹീസ്റ്റ്' ഗെയിം പരിഗണിച്ച് പുരസ്കാരം- കാമ്പയിന്‍ കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റായ 'മായ' യിലൂടെ...

കുഞ്ഞ് നക്ഷത്രയ്ക്ക് ഏറെ പ്രിയപെട്ടവരായിരുന്നു മരിച്ചുപോയ 'അമ്മ' വിദ്യയുടെ മാതാപിതാക്കളും പത്തിയൂരിലെ വീടും. കൊല്ലപ്പെടും മുമ്പ് പോലും പത്തിയൂരിലെ വീട്ടിലേയ്ക്ക് പോകണമെന്നായിരുന്നു നക്ഷത്രമോൾ ആവശ്യപ്പെട്ടത്. ഇത് അച്ഛനും മകളും തമ്മിലുള്ള തർക്കത്തിന് കാരണമായി. ഇതിൽ ഇടപെട്ട അമ്മയെ മഹേഷ് മർദ്ദിച്ചതായി വിദ്യയുടെ കുടുംബം പറയുന്നു. ഇത് മനഃപൂർവം 'അമ്മ' മറച്ചുപിടിച്ചു. മഹേഷിന്റെ 'അമ്മ' നഴ്സും, അച്ഛൻ മിലിട്ടറിയിലും ആയിരുന്നു. നല്ല വിദ്യാഭ്യാസവും, സമ്പത്തും, സ്വാധീനവും ഉള്ള കുടുംബത്തിൽ മകൾ സുരക്ഷിതയായിരിക്കുമെന്ന് കരുതി വിവാഹം ചെയ്തു നൽകി.

സ്നേഹവും കരുതലും ആണെന്ന് പറഞ്ഞ ഇടത്ത് നിന്ന് തന്നെ പീഡനം ഉണ്ടായെന്ന് പറയാൻ വിദ്യ മടി കാണിച്ചു. എല്ലാം ക്ഷമിച്ചതിന്റെ ഭവിഷ്യത്താണ് ഇന്ന് പേരക്കുട്ടിയെ നഷ്ടപ്പെടാൻ ഇടയാക്കിയത്. എന്റെ മകളോ പോയി, ആ കുഞ്ഞിന് അച്ഛനെങ്കിലും വേണം എന്ന് കരുതി സമാധാനപ്പെട്ടു. ഒന്നാം ക്ലാസിൽ നക്ഷത്രയെ ചേർത്തതിന് ശേഷം പിന്നീട് കുഞ്ഞിനെ കൊണ്ടു വന്ന് കാണിക്കാൻ മഹേഷ് തയ്യാറായില്ല. പല വട്ടം കുഞ്ഞിനെ കൊണ്ടുവരാൻ ആവശ്യപ്പെട്ടെന്നും, കേസ് വരെ കൊടുത്തിരുന്നെന്നും വിദ്യയുടെ പിതാവ് പറയുന്നു. മഹേഷിന്റെ അമ്മയും ഇതിന് കൂട്ട് നിന്നെന്ന് വിചാരിക്കുന്നതായി സഹോദരനും ആരോപിക്കുന്നു.

 

അമ്മ' സുനന്ദയെ ശക്തമായി ചോദ്യം ചെയ്താലേ ഇതിലെ സത്യങ്ങൾ പുറത്ത് വരൂവെന്ന് വിഷ്ണു പറയുന്നു. കല്യാണ സമയത്ത് മഹേഷ് ഡീസന്റ് ആയിരുന്നു. കുറച്ച് നാൾ കഴിഞ്ഞാണ് സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങിയത്. മഹേഷിനെതിരെ വിദ്യയുടെ നാട്ടുകാരും രംഗത്തെത്തി. 'അപ്പൂപ്പനും അമ്മൂമ്മയും, അന്ന് ചിന്തിച്ചത് ഈ കുഞ്ഞിന് അമ്മയെ നഷ്ടമായി, കുഞ്ഞ് ഒരു പ്രായമായി വരുമ്പോൾ അച്ഛനും, അമ്മയും ഇല്ലാത്ത കുഞ്ഞായി വളരേണ്ട എന്ന് കരുതിയിട്ടാണ്.

 

അച്ഛൻ ജയിൽ പുള്ളിയാണെന്ന് വന്നാൽ ഒരു പെൺ കൊച്ചിന്റെ ഭാവിയെ അത് ബാധിക്കുമെന്ന് കരുതി. ഈ സ്നേഹവും, വാത്സല്യവും മഹേഷിനോട് അവർ കാണിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് അന്ന് അവർ കേസ് കൊടുക്കാതിരുന്നത്. അന്ന് അവര് കേസ് കൊടുക്കാതിരുന്നതിൽ ഇന്ന് ഈ അരുംകൊല ഉണ്ടാകില്ലെന്ന പശ്ചാത്താപം അച്ഛന്റെയും അമ്മയുടെയും മനസ്സിൽ കിടക്കുന്നുണ്ട്. ഇഞ്ചിഞ്ചായി അവൻ മരിക്കണമെന്ന് നാട്ടുകാർ പ്രതികരിക്കുന്നു.

വിദ്യയുടെ മരണത്തിൽ ഒരു പങ്ക് മഹേഷിന്റെ അമ്മയ്ക്കും ഉണ്ടെന്ന് ഇവർ പറയുന്നു. അവർക്കും അറിയാമായിരിക്കും. സ്വന്തം മക്കൾ തെറ്റുചെയ്താലും സംരക്ഷിക്കാൻ ഏതൊരമ്മമാരും ശ്രമിക്കും. അങ്ങനെ ചെയ്തതായിരിക്കാം ഇത്. ഞങ്ങളുടെ സുന്ദരിമോൾക്കും, കുഞ്ഞിനും നീതി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

സംഭവ ദിവസം നക്ഷത്രയുമായി ബീച്ചിൽ പോയ ശ്രീമഹേഷ് , വിദ്യയുടെ വീട്ടിലേക്കു അവിടെ വച്ച് ഫോൺ വിളിച്ചിരുന്നു. നക്ഷത്രയുമായി സംസാരിച്ചപ്പോൾ അടുത്ത ദിവസം പത്തിയൂരിലെ വീട്ടിലേക്കു വരാമെന്നു പറഞ്ഞാണു ഫോൺ വച്ചതെന്നു വീട്ടുകാർ പറഞ്ഞു.

ഭാര്യ വിദ്യ മരിച്ചതിനു ശേഷം മകൾ നക്ഷത്രയ്ക്കൊപ്പം പുന്നമ്മൂട് ആനക്കൂട്ടിൽ വീട്ടിലായിരുന്നു ശ്രീമഹേഷ് താമസിച്ചിരുന്നത്. ആദ്യം ഇരുവർക്കും ഒപ്പം താമസിച്ചിരുന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദ ഏതാനും നാളുകളായി സമീപത്തു തന്നെ മറ്റൊരു മകളുടെ വീട്ടിലാണു താമസം.

 

ദിവസവും വൈകിട്ടു മകളുമായി സ്കൂട്ടറിലോ കാറിലോ ശ്രീമഹേഷ് സവാരിക്കിറങ്ങുമായിരുന്നു. മകളുമായി ശ്രീമഹേഷിന് ഏറെ അടുപ്പമായിരുന്നെന്നു തോന്നിപ്പിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രീമഹേഷ് തന്നെ പോസ്റ്റ് ചെയ്തിരുന്നു. മകൾക്ക് സർപ്രൈസ് നൽകാമെന്ന് പറഞ്ഞ് തിരിച്ച് നിർത്തിയാണ് നഴ്‌സായി ജോലി ചെയ്തിരുന്ന മഹേഷ് ഒറ്റ വെട്ടിന് മകളുടെ ജീവനെടുത്തത്.

നക്ഷത്രയ്ക്ക്‌ വെട്ടേറ്റത് നട്ടെല്ലും തലയൊട്ടിയും ചേരുന്ന ഭാഗത്തെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കാണിക്കുന്നു. മുറിവിന് പത്ത് സെന്റീമീറ്ററോളം ആഴമുണ്ട്. തലയ്ക്ക് പിന്നിൽ നിന്ന് വായയുടെ ഉൾഭാഗം വരെ മുറിഞ്ഞു. ഇരു ചെവികളും രണ്ട് കഷ്ണങ്ങളായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയില്‍ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു...ട്രെയിന്‍ ഗതാഗതത്തിന് തടസ്സം  (9 minutes ago)

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു....  (26 minutes ago)

മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു.  (44 minutes ago)

വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം  (53 minutes ago)

ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം  (1 hour ago)

.ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി കാനഡയിലേക്ക്...  (1 hour ago)

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മറ്റ് സാധ്യമായ മാര്‍ഗങ്ങള്‍ പരിഗണനയില്‍...  (1 hour ago)

തര്‍ക്കത്തിനൊടുവില്‍ കൊലപാതകം....  (1 hour ago)

11 ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി  (1 hour ago)

മെഡിക്കല്‍ കോളേജ്: ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു  (12 hours ago)

ഈ വൃത്തികെട്ടവന്മാരുടെ കയ്യില്‍ നിങ്ങളുടെ പ്രിയപ്പെട്ട പെറ്റ്‌സിനെ നല്കരുതേ പ്ലീസ് ; വളര്‍ത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാര്‍ കൊന്നെന്ന് നാദിര്‍ഷാ  (12 hours ago)

പ്രിയംവദ കൊലക്കേസില്‍ പ്രതിയുടെ സഹോദരനും കസ്റ്റഡിയില്‍  (12 hours ago)

ഓടുന്ന ബസില്‍ നിന്ന് റോഡിലേക്ക് വീണ് പതിനാറുകാരന് ദാരുണാന്ത്യം  (13 hours ago)

യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്;നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരട്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (14 hours ago)

ഇസ്രയേലുമായി ഒരു ബന്ധവുമില്ലാത്ത രാജ്യമായിരുന്നു ഇന്ത്യ; കോൺഗ്രസ്‌ തുറന്ന വഴിയിലൂടെയാണ്‌ ബിജെപി സർക്കാർ ഇസ്രയേലുമായുള്ള ചങ്ങാത്തം ശക്തമാക്കിയതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ  (14 hours ago)

Malayali Vartha Recommends