Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

മരിക്കും മുമ്പ് കൊല്ലം സുധി, അമ്മിണിയമ്മയെ കാണാൻ എത്തി: ആറ്റിൽ ചാടി മരിക്കാൻ പോയ ആ അമ്മയ്ക്ക് വേണ്ടി സുജിത്ത്...

05 JULY 2023 04:01 PM IST
മലയാളി വാര്‍ത്ത

പുത്തൂരിലെ അമ്മിണിയമ്മയെ മരിക്കും മുമ്പ് കാണാൻ കൊല്ലം സുധിയെത്തിയ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്വന്തമായി വീട് പോലും ഇല്ലാതെ ആറ്റിൽ ചാടി ആത്മത്യ ചെയ്യാൻ പോയ അമ്മിണിയമ്മയെ രക്ഷപ്പെടുത്തിയത് സുജിത്ത് മാറനാട്‌ എന്ന യുവാവാണ്. മിമിക്രി പരിപാടിയും, ഡ്രൈവിംഗ് പഠിപ്പിക്കുന്ന ജോലിയും ഉപേക്ഷിച്ച് ഇപ്പോൾ അമ്മിണിയമ്മയ്ക്ക് വീട് വയ്ക്കാനുള്ള ഒറ്റയാൾ പോരാട്ടം നടത്തുകയാണ് ഈ ചെറുപ്പക്കാരൻ.

വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഈ അമ്മയ്ക്ക് ഒരു വീട് വച്ച് നല്കണമെന്നുളത്. കുന്നത്തൂർ ആറ്റിൽ ചാടി മരിക്കാൻ നിന്ന അമ്മിണിയമ്മയെ, വീണ്ടും ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടു വരുകയായിരുന്നു ഈ ചെറുപ്പക്കാരൻ. അമ്മിണിയമ്മയെ ഞാൻ രക്ഷിക്കാമെന്ന സുജിത്തിന്റെ ഒറ്റവാക്കിൽ ആ 'അമ്മ' ഇന്നും ജീവിക്കുന്നു.

പലരുടെയും സഹായത്തോടെ സ്വന്തം ഉപജീവനമാർഗം പോലും ഉപേക്ഷിച്ച് ഈ യുവാവ് ഇപ്പോഴും ആ അമ്മയ്ക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ഓട്ടത്തിലാണ്. വസ്തുമാറി വീട് വച്ച് താമസിക്കുന്നതിനിടെ, വേറൊരാൾ അവരുടെ സ്ഥലമാണെന്ന് പറഞ്ഞ് ആ വീട് പൊളിച്ച് മാറ്റുകയായിരുന്നു. ഇതോടെ ജീവിക്കാനും, തല ചായ്ക്കാനും വീട് ഇല്ലാതെ തെരുവിലാക്കപ്പെട്ട സാഹചര്യമായിരുന്നു അമ്മിണിയമ്മേടേത്.

 

നഷ്ടപ്പെട്ടുപോയ അമ്മയുടെ സ്ഥലം വീണ്ടെടുത്ത് അവിടെ ഒരു വീട് വച്ച് നൽകുമെന്ന് ഉറപ്പ് നൽകിയാണ് സുജിത്ത് ഈ അമ്മയെ കൂടെ കൂട്ടിയത്. ഒരു തുണ്ട് ഭൂമി സ്വന്തമായിട്ട് ഇല്ലാതിരുന്നിട്ട് കൊല്ലം സുധി പോലും അമ്മിണിയമ്മയ്ക്ക് വേണ്ടി രംഗത്ത് ഇറങ്ങി. സുധിയടക്കമുള്ള കലാകാരന്മാർ ചേർന്ന് പരിപാടികൾ നടത്തി അതിനു പണം സ്വരുക്കൂട്ടാൻ ശ്രമിച്ചുകൊണ്ടിരുന്നു.

മിക്ക ദിവസങ്ങളിലും സുജിത്തിനെ തേടി വീട് പണി എന്തായി എന്ന സുധിയുടെ അന്വേഷണം എത്തുമായിരുന്നു. തുടർന്നുള്ള പണിക്കായി, ഈ മാസം കൊല്ലം സുധിയും സംഘവും കൊട്ടാരക്കരയിൽ ഒരു വലിയ പരിപാടി നടത്താനിരിക്കെയാണ് വിധി അപകടത്തിന്റെ രൂപത്തിൽ സുധിയെ തട്ടിയെടുത്തത്. സുജിത്തിന്റെ അവസ്ഥ കണ്ടറിഞ്ഞ് എത്തിയ രണ്ട് പാസ്റ്റർമാർ ദിവസവും തനിക്കൊപ്പം നിന്ന് എല്ലാ ജോലികളും ചെയ്ത് തരുമായിരുന്നെന്ന് കരഞ്ഞുകൊണ്ട് സുജിത്ത് പറയുന്നു.

 

അറുപത്തഞ്ച് വയസുള്ള ഒരു അമ്മയാണ്. മഴക്കാലത്തിന് മുമ്പ് കയറിക്കൊടുക്കാൻ ഒരിടം ഉണ്ടാക്കികൊടുക്കാൻ എല്ലാവരും സഹായിക്കണമെന്ന് സുജിത്ത് പറഞ്ഞു. ഈ ഭൂമിയിൽ ഇനി എന്ത് സംഭവിച്ചാലും കൊല്ലം സുധി ആഗ്രഹിച്ചത് പോലെ ഈ അമ്മയ്ക്ക് ഒരു വീട് കെട്ടി നൽകുമെന്ന ഉറപ്പിൽ തന്നയാണ് ഈ യുവാവ്.

വടകര ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ നിന്നും ഫ്‌ളവേഴ്‌സ് ചാനലിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയും സംഘവും സഞ്ചരിച്ച കാര്‍ തൃശൂരില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഒരു പിക്കപ്പ് ലോറിയുമായി ഇവര്‍ സഞ്ചരിച്ച വാഹനം കൂട്ടിയിടിക്കുകയായിരുന്നു. അപകടങ്ങളെ സുധി ഏറെ പേടിച്ചിരുന്നതായി രേണു ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.

 

ഏത് പാതിരാത്രിയിലും എവിടെ വേണമെങ്കിലും നടന്നു പോകാന്‍ മടിയില്ലാത്ത ആളാണ് സുധി ചേട്ടന്‍ എന്നാണ് രേണു പറയുന്നത്. കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ല,ഡ്രൈവിംഗ് പഠിച്ചിട്ടില്ല. ഒരു വര്‍ഷം മുമ്പ് ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയിരുന്നു . ആരെയെങ്കിലും കൂട്ടിയേ കാറിൽ യാത്ര ചെയ്യൂ . പേടി തന്നെയായിരുന്നു അതിന് കാരണം. വേഗം കൂടുതലായാല്‍ മെല്ലെ പോകാന്‍ പറയും.

റോഡപകടങ്ങള്‍ വളരെ പേടിയായിരുന്നു സുധിക്ക് . ഇളയകുഞ്ഞിന് വരെ സേഫ്റ്റി ബെല്‍റ്റിടും. അങ്ങനെയുള്ള സുധിച്ചേട്ടനാണ് അപകടത്തില്‍ ഞങ്ങളെ ഇട്ടിട്ടു പോയതെന്ന് രേണു ഓർക്കുന്നു. ബോട്ടപകടമുണ്ടായപ്പോള്‍ പറഞ്ഞു, അപകടത്തില്‍ മരിക്കരുതെന്നാണ് പ്രാര്‍ത്ഥന എന്ന്. റോഡും വണ്ടിയുമൊക്കെ വലിയ പേടിയായിരുന്നുവെന്നും രേണു ഓർക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (5 minutes ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (12 minutes ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (2 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (2 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (2 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (3 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (3 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (3 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (4 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (4 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (4 hours ago)

Malayali Vartha Recommends