Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെണ്ണായി പിറന്നിട്ടും കുടുംബത്തിനുവേണ്ടി ആൺ വേഷം കെട്ടി ജീവിക്കുന്ന സിത്താരയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റ് .... സിതാര വഫേദാര്‍ എന്ന പെണ്‍കുട്ടിയാണ് പത്തുവര്‍ഷത്തിലേറെയായി ആണ്‍വേഷത്തില്‍ ജീവിക്കുന്നത്

28 APRIL 2018 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച സംസ്ഥാനതല ജെന്‍ എഐ ഹാക്കത്തോണില്‍ അണിചേര്‍ന്ന് ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍

മിസ് യൂനിവേഴ്‌സ് ഇന്ത്യ 2024 വിജയിയായി ഗുജറാത്ത് സ്വദേശിയായ പതിനെട്ടുകാരി റിയ സിന്‍ഹ

റിയല്‍മി13 4ജി അവതരിപ്പിച്ചു... റെയിന്‍ വാട്ടര്‍ സ്മാര്‍ട്ട് ടച്ച് ആയതിനാല്‍ നനഞ്ഞ കൈകളിലോ മഴയിലോ ഫോണ്‍ ഉപയോഗിക്കാം

തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഫിദയുടെ കണ്മുന്നിലേയ്ക്ക് എവിടെ നിന്നോ വന്നുവീണത് കുഞ്ഞ്; ശബ്ദം കേട്ടപാടെ കുഞ്ഞിനെയുമെടുത്ത് ഓടി...

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കാമ്പയിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന്; 'ഹോളിഡേ ഹീസ്റ്റ്' ഗെയിം പരിഗണിച്ച് പുരസ്കാരം- കാമ്പയിന്‍ കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റായ 'മായ' യിലൂടെ...

മാതാപിതാക്കൾക്ക് വേണ്ടി സിതാര ആണായി ജീവിച്ചത് ഒരു പതിറ്റാണ്ട്. 'ബച്ചാ പോഷി' എന്ന ഈ സമ്പ്രദായം കാലങ്ങളായി അഫ്ഗാന്റെ കിഴക്കന്‍ പ്രവിശ്യയിലുള്ള നന്‍ഗര്‍ഹാര്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നതാണ്. ആണ്‍മക്കളില്ലാത്തവര്‍ പെണ്‍മക്കളിലൊരാളെ ഇങ്ങനെ ആണ്‍കുട്ടിയായി വളര്‍ത്തും. ആണ്‍കുട്ടിയായാല്‍ ലഭിക്കുന്ന സുരക്ഷിതത്വവും അവകാശങ്ങളുമായിരുന്നു മകളെ അങ്ങനെ വേഷം ധരിപ്പിക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നത് .

സ്ത്രീകളെ രണ്ടാംതരക്കാരായി കാണുന്ന അഫ്ഗാന്‍ സമൂഹത്തില്‍ കുടുംബത്തിന്റെ നിത്യജീവിതച്ചെലവിന് വക കണ്ടെത്താന്‍ അധ്വാനിക്കേണ്ടിവരുന്ന ഏതൊരു പെണ്ണിന്റെയും അവസ്ഥ ഇത് തന്നെയാണ് . ഏറിയ പങ്കും ആര്‍ത്തവാരംഭത്തോടെ പെണ്‍ജീവിതത്തിലേക്ക് മടങ്ങും.

മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പത്തുവര്‍ഷംമുൻപ് എട്ടാമത്തെ വയസ്സില്‍ ആദ്യമായി സിതാര ആണ്‍വേഷം ധരിച്ചത്. ചുടുകട്ട നിര്‍മ്മാണകമ്പനിയിൽ പിതാവിനൊപ്പം ജോലിക്ക് പോയിത്തുടങ്ങാനായിരുന്നു അത്.
വിവാഹം കഴിച്ച്‌ കുടുംബവും കുട്ടികളുമായാല്‍ അവരുടെ ജീവിതം വീടിനുള്ളില്‍ത്തന്നെയാണ്. സ്ത്രീകള്‍ക്ക് ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശം ഇവര്‍ക്കിടയിലില്ല. അതുകൊണ്ടാണ് 18 വയസ്സായിട്ടും താന്‍ ആണ്‍കുട്ടിയായി തുടരുന്നതെന്ന് സിതാര പറയുന്നു. ചേച്ചിമാര്‍ മൂന്നു പേരും വിവാഹിതരാണ്. താന്‍ പെണ്‍കുട്ടിയായി ജീവിക്കാന്‍ തീരുമാനിച്ചാല്‍ 13കാരിയായ അനിയത്തിക്ക് തന്നെപ്പോലെ ആണ്‍വേഷം കെട്ടേണ്ടിവരും. അവളുടെ സ്വപ്നങ്ങള്‍ കൂടി ഇല്ലാതാവേണ്ടെന്ന് കരുതിയാണ് ഈ വേഷം തുടരുന്നതെന്നും സിതാര പറയുന്നു.

പ്രമേഹരോഗിയായ അമ്മയ്ക്ക് മരുന്നുകള്‍ വാങ്ങാനും കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനും സിതാരയുടെ ഈ ആണ്‍വേഷമല്ലാതെ വേറെ നിവൃത്തിയില്ലെന്ന് പിതാവ് പറയുന്നു. തൊഴിലിടത്തില്‍ ഒരു പെണ്‍കുട്ടിയിങ്ങനെ ജോലി ചെയ്യുന്നുണ്ടെന്നറിഞ്ഞാല്‍ അവളുടെ ജീവന്‍ പോലും അപകടത്തിലാവാനുള്ള സാധ്യയുണ്ടെന്നും പിതാവ് പറയുന്നു.

ആണ്‍വേഷത്തില്‍ ജീവിക്കുന്നതു കൊണ്ടുമാത്രം മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാനും പല പ്രധാനചുമതലകളും കുടുംബത്തിനു വേണ്ടി നിര്‍വ്വഹിക്കാനും സിതാരക്ക് കഴിയുന്നു.

ബച്ചാ പോഷി സമ്പ്രദായം പിന്തുടരുന്ന പെണ്‍കുട്ടികളുടെ മാനസികാരോഗ്യം പ്രതിസന്ധിയിലാകുമെന്ന് മാനസികാരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഒരു പ്രായം വരെ ആണ്‍കുട്ടികളെപ്പോലെ ജീവിക്കുന്ന ഇവര്‍ക്ക് പിന്നീട് വിവാഹജീവിതത്തതിലേക്ക് കടക്കുമ്പോൾ സ്ത്രീകളെപ്പോലെ പെരുമാറാന്‍ കഴിഞ്ഞില്ലെന്ന് വരാം. വിഷാദരോഗത്തിലേക്കോ ഗാര്‍ഹികപീഡനത്തിലേക്കോ ഒക്കെ ഇത്തരക്കാര്‍ നയിക്കപ്പെടുമെന്നും വിദഗ്ധര്‍ പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (6 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (42 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends