ജനുവരി രണ്ടിന് മോദി തൃശൂരില്‍... . ലോക്‌സഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ മുറുകുന്നതിനിടെ അരങ്ങുകൊഴുപ്പിക്കാൻ ബി.ജെ.പി...മോദിയുടെ വരവ് രാഷ്ട്രീയമായി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് ബി.ജെ.പി....രണ്ട് ലക്ഷം സ്ത്രീകള്‍ പങ്കെടുക്കും...

ഇത്തവണത്തെ ലോക് സഭ തിരഞ്ഞെടുപ്പിന് ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ് തൃശൂർ . അത് കൊണ്ട് ബിജെപി നേതാക്കൾ എല്ലാം തന്നെ വലിയ പ്രാധന്യത്തോടെയാണ് തൃശ്ശൂരിനെ കാണുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ മുറുകുന്നതിനിടെ അരങ്ങുകൊഴുപ്പിക്കാൻ ബി.ജെ.പി. തൃശ്ശൂരിലെ പ്രചാരണത്തിന്റെ തുടക്കമെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തന്നെ കളത്തിലിറക്കുകയാണ്. മോദിയുടെ വരവ് രാഷ്ട്രീയമായി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് ബി.ജെ.പി. വിലയിരുത്തൽ.ജനുവരി രണ്ടിന് ബി.ജെ.പി.യുടെ സ്ത്രീശക്തിസംഗമത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി തൃശ്ശൂരിലെത്തുന്നത്. പരിപാടിയിൽ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖ സ്ത്രീകളെ പങ്കെടുപ്പിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി.
രാഷ്ട്രീയത്തിനതീതമായി പൊതുസമ്മതരായ സ്ത്രീകളെ അണിനിരത്തി വോട്ടുറപ്പിക്കുകയെന്ന തന്ത്രമാകും പയറ്റുക.സംസ്ഥാനത്ത് ബി.ജെ.പി. നോട്ടമിടുന്ന പ്രധാന മണ്ഡലമാണ് തൃശ്ശൂർ. കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ഒരു പൊതുപരിപാടിയിൽ മാത്രമാണ് പങ്കെടുക്കുക. തേക്കിൻകാട് മൈതാനത്തെ സംഗമത്തിൽ ആശാവർക്കർമാർ, അങ്കണവാടി അധ്യാപകർ, തൊഴിലുറപ്പ് തൊഴിലാളികൾ, സംരംഭകർ, സാംസ്‌കാരികപ്രവർത്തകർ എന്നിവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തും.രണ്ടുലക്ഷം സ്ത്രീകളെ അണിനിരത്തിയുള്ള മഹാസംഗമമാണ് ലക്ഷ്യമിടുന്നത്.വനിതാസംവരണ ബിൽ പാസാക്കിയശേഷം ദേശീയതലത്തിൽത്തന്നെയുള്ള ആദ്യ വനിതാസമ്മേളനത്തിൽ കേരളത്തിന്റെ അഭിനന്ദനം പ്രധാനമന്ത്രിയെ അറിയിക്കുകയാണ് അജൻഡയെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.മോദി വരുന്നതോടെ തെലങ്കാന കൈയ്യിലെത്തുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്. അതോടൊപ്പം ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തമാവുകയും ചെയ്യും. നേരത്തെ തമിഴ്‌നാട്ടില്‍ നിന്ന് മോദി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.
നിലവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നിലും ബിജെപി അധികാരത്തില്‍ ഇല്ല.അതേസമയം മോദി മത്സരിച്ച് വിജയിച്ചാല്‍ ബിജെപിക്കുള്ളിലെ രാഷ്ട്രീയ ശക്തി കേന്ദ്രങ്ങള്‍ തന്നെ മാറുമെന്ന് ഉ റപ്പാണ്. ദക്ഷിണേന്ത്യക്ക് കൂടുതല്‍ പ്രാധാന്യവും ബിജെപി നല്‍കിയേക്കും. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനും ഛത്തീസ്ഗഡും പിടിച്ചെടുക്കാനായതും മധ്യപ്രദേശ് നിലനിർത്താനായതും ബിജെപി ദേശീയ നേതൃത്വത്തിൽ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിച്ച നിയമസഭ തെരഞ്ഞെടുപ്പുകളിൽ ക്ഷേമപദ്ധതികളിലൂടെ സ്ത്രീവോട്ടർമാരെ ആകർഷിക്കാൻ ബിജെപിക്കായിരുന്നു. സമാന തന്ത്രങ്ങൾതന്നെ കേരളത്തിലും നടപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ ആറു മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിജെപി ദേശീയ നേതൃത്വത്തിൻ്റെ തീരുമാനം.രാജ്യത്ത് ജയസാധ്യതയുള്ള 160 മണ്ഡലങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള ആറു മണ്ഡലങ്ങളും ഇടംപിടിച്ചിട്ടുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങൽ, പാലക്കാട് എന്നിവിടങ്ങളിലാണ് ബിജെപി വിജയസാധ്യത കണക്കാക്കുന്നത്. ഇവിടങ്ങളിലേക്ക് പ്രത്യേക പദ്ധതിതന്നെ അണിയറയിൽ തയ്യാറാക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് 160 മണ്ഡലങ്ങളിലെയും പ്രവർത്തനം.കേരളത്തിലെ മണ്ഡലങ്ങളുടെ ഏകോപനച്ചുമതല കേന്ദ്ര മന്ത്രിമാർക്ക് നൽകിയിട്ടുണ്ട്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനാണ് തിരുവന്തപുരം മണ്ഡലത്തിൻ്റെ ചുമതല. പത്തനംതിട്ട മണ്ഡലത്തിൻ്റെ ചുമതല കേന്ദ്ര കൃഷിമന്ത്രി ശോഭ കരന്തലജെയ്ക്കാണ്. ചലച്ചിത്രതാരം സുരേഷ് ഗോപി മത്സരത്തിനിറങ്ങുന്ന തൃശൂരിൽ അമിത് ഷായുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം. ഇവിടേയ്ക്ക് ദേശീയ ഭാരവാഹികളുടെ സംഘത്തെയും നിയോഗിക്കും. 2019ൽ തൃശൂരിൽ മത്സരിച്ച സുരേഷ് ഗോപിക്ക് 2,93,822 വോട്ടാണ് നേടാനായത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും അന്ന് പാർട്ടിക്ക് 17.05 ശതമാനം വോട്ട് അധികം ലഭിച്ചു.
https://www.facebook.com/Malayalivartha


























