കാഞ്ഞങ്ങാട് ഗുഡ്‌സ് ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിഭാഷകൻ മരണത്തിന് കീഴടങ്ങി

കാഞ്ഞങ്ങാട് ഗുഡ്‌സ് ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിഭാഷകൻ മരിച്ചു. ഹോസ്‌ദുർഗ് ബാറിലെ അഭിഭാഷകൻ എൽവി ടെമ്പിളിന് സമീപം താമസിക്കുന്ന ഇ ശ്രീധരൻ നായർ (88) ആണ് മരിച്ചത്.
ഇന്നലെ രാത്രി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിലായിരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പ് എൽ വി ടെമ്പിളിന് സമീപം വെച്ചായിരുന്നു അപകടം. ഭാര്യ: കൗമുദിയമ്മ. മക്കൾ: ലത (എറണാകുളം), കല(പ്രധാനാധ്യാപിക, നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്‌കൂൾ), സന്ധ്യ (അധ്യാപിക ദുർഗ്ഗാ ഹയർ സെക്കണ്ടറി സ്‌കൂൾ നീലേശ്വരം), ലേഖ (അധ്യാപിക, ഹയർസെക്കണ്ടറി സ്‌കൂൾ തോട്ടട).
"
https://www.facebook.com/Malayalivartha



























