പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധു

ബിരുദ വിദ്യാര്‍ഥിനി ചിത്രപ്രിയ (19) യുടെ മരണത്തില്‍ പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധു. ചിത്രപ്രിയ മരിച്ചത് രാത്രി എട്ടു മണിയോടെയാകാമെന്ന് ബന്ധു ശരത്‌ലാല്‍. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പുറത്തുവിട്ട വിഡിയോയില്‍ ചിത്രപ്രിയ ഇല്ല. ആ വിഡിയോയിലുള്ളവര്‍ ആരാണെന്നും ആ സമയത്ത് എന്തിനാണ് വന്നതെന്നും കണ്ടെത്തണം. പൊലീസിന്റെ തെറ്റായ നിരീക്ഷണം കാരണം 3 ദിവസം പഴക്കമുള്ള മൃതശരീരമാണ് കുടുംബത്തിനു ലഭിച്ചതെന്നും വിഡിയോ സന്ദേശത്തില്‍ ശരത്‌ലാല്‍ പറഞ്ഞു.
ചിത്രപ്രിയയുടെ സുഹൃത്ത് കൊറ്റമം കുറിയേടം അലന്‍ ബെന്നിയെ ( 21) കാലടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും മദ്യലഹരിയില്‍ ചിത്രപ്രിയയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് അലന്‍ പൊലീസിനു നല്‍കിയ മൊഴി. ചിത്രപ്രിയ രാത്രി സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതാണ് പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളത്. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതായും ബന്ധു ശരത് ലാല്‍ വിഡിയോയില്‍ പറയുന്നു.
ശരത്‌ലാല്‍ വിഡിയോയില്‍ പറയുന്നത്:
'' കുട്ടി മരിക്കുന്ന ദിവസം ഞങ്ങള്‍ അവളുടെ വീട്ടിലുണ്ട്. തിരച്ചില്‍ നടത്തിയതും പൊലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങിയതും ഞങ്ങളാണ്. ചടങ്ങുകള്‍ ഇന്നലെ വൈകിട്ടാണ് കഴിഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ കുടുംബത്തെപ്പറ്റി മോശമായ കമന്റുകളാണ് വരുന്നത്. കുടുംബം ഷോക്കില്‍നിന്ന് കരകയറിയിട്ടില്ല. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ പല കാര്യങ്ങളിലും കളവ് ഉണ്ടായിട്ടുണ്ട്. പള്ളിയുടെ മുന്നില്‍ ബൈക്കിലുള്ള ദൃശ്യത്തില്‍ ചിത്രപ്രിയ അല്ല ഉള്ളത്. അത് വേറെ ഏതോ ആള്‍ക്കാരാണ്. ആ വിഡിയോയിലുള്ളവര്‍ ആരാണെന്നും ആ സമയത്ത് എന്തിനാണ് വന്നതെന്നും കണ്ടെത്തണം''.
'' പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. പൊലീസുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ക്ക് മനസ്സിലായത് ഏഴര എട്ടു മണി സമയത്താണ് കുട്ടി മരിച്ചതെന്നാണ്. ഞങ്ങളെല്ലാം അയ്യപ്പന്‍ വിളക്ക് കാണുകയായിരുന്നു. അവളും അവിടെയുണ്ടെന്ന ചിന്തയില്‍ നില്‍ക്കുകയായിരുന്നു. പക്ഷേ, കണ്ടില്ല. അതിന്റെ ഭാഗമായാണ് അന്നുതന്നെ പൊലീസില്‍ പരാതി നല്‍കിയത്. പല സ്ഥലത്തും അന്വേഷിച്ചു. പൊലീസിനു ലഭിച്ച വിവരം അനുസരിച്ച് മലയാറ്റൂരിലെ പെട്രോള്‍ പമ്പിനു പുറകിലുള്ള സ്ഥലത്താണ് കുട്ടിയുടെ മൊബൈല്‍ ലൊക്കേഷന്‍ അവസാനമായി കണ്ടത്. ആ സ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും വിവരം ലഭിച്ചില്ല''.
'' പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്, കുട്ടിയെ അവിടെ കണ്ടു ഇവിടെ കണ്ടു എന്നു പറഞ്ഞു. കുട്ടി ഒളിച്ചോടി പോയെന്നാണ് ഞങ്ങള്‍ കരുതിയത്. പൊലീസിന്റെ തെറ്റായ നിരീക്ഷണം കാരണം ഞങ്ങള്‍ക്ക് 3 ദിവസം പഴക്കമുള്ള മൃതശരീരമാണ് ലഭിച്ചത്. സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വിഡിയോകളും കമന്റുകളും തെറ്റാണ്. സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയില്ല. അത് ഉറപ്പാണ്. രാത്രി ഒന്നരയ്ക്കും പുലര്‍ച്ചെയുമുള്ള വിഡിയോ ആണ്. അതിലൊന്നും ഈ കുട്ടി ഉണ്ടായിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരാത്ത സാഹചര്യത്തില്‍ മോശം കമന്റുകള്‍ ചെയ്യരുത്''വിഡിയോയില്‍ ശരത്‌ലാല്‍ പറയുന്നു.
https://www.facebook.com/Malayalivartha


























