രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു

പാലക്കാട് തുടരുമെന്ന് എം എൽ എ അറിയിച്ചു .അടൂരിലെ വീട്ടിലേക്ക് പോകാനും സാധ്യതയുണ്ട്. വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. നാടകീയമായ നീക്കങ്ങൾ രാഹുൽ നടത്തുന്നു . അടൂരിലെ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞ് ഹൈവേയിലേക്ക് കയറിയിരുന്നു. മാധ്യമങ്ങൾ പിന്തുടരുന്നു എന്ന് കണ്ട റൂട്ട് മാറ്റി വിരമിച്ച പോലീസ് ഉദ്യോഗസ്ഥനറെ വീട്ടിലേക്ക് പോയി.
ഇന്നലെ രാത്രി വരെ എം എൽ എ ഓഫിസിനു മുന്നിൽ വണ്ടി ഉണ്ടായിരുന്നു .എന്നാൽ പിന്നീട് ആ വണ്ടി അവിടെ നിന്നും മാറ്റുകയുണ്ടായി എന്നാണ് സ്പെഷ്യൽ ബ്രാഞ്ച് നൽകുന്ന വിവരം. ഓഫിസ് പൂട്ടി . ഫ്ലാറ്റിൽ എം എൽ എ എത്തിയിട്ടില്ല. മാധ്യങ്ങൾ എത്തും അതുകൊണ്ട് ഫ്ലാറ്റിൽ പോയിട്ടില്ല. നെന്മാറയിലെ സൃഹുത്തിന്റെ വീട്ടിൽ ഉണ്ടാകും എന്നാണ് കരുതുന്നത്. അടൂരിലെ വീട്ടിലേക്ക് പോകാനുള്ള സാധ്യത തള്ളി കളയാനാകില്ല .
വീട്ടിലേക്ക് വരാനാണ് രാഹുലിന്റെ നീക്കം . ഇന്ന് വീട്ടിൽ എത്തും .പോലീസ് ബാരിക്കേഡ് വീടിന് ചുറ്റുമുണ്ട്. പുലർച്ചെ നാലു മണിയോടെ ഒരു വാഹനം എത്തിയിരുന്നു. രാഹുലിന് വേണ്ടുന്ന വസ്ത്രങ്ങൾ മറ്റും എടുത്തു കൊണ്ട് പോയിട്ടുണ്ട് . അടുത്തുള്ള ആളുകൾ അമ്മയും സഹോദരി ഭർത്താവ് വീട്ടിൽ ഉണ്ട്. രാഹുലിന്റെ രണ്ടു വാഹനങ്ങൾ ഇവിടെ ഇല്ല . വീട്ടിൽ എല്ലാവരും ഉപയോഗിക്കുന്ന കാറു മാത്രമേ ഉള്ളൂ.
https://www.facebook.com/Malayalivartha



























