Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

എല്ലാം നിരീക്ഷിച്ച് തരൂര്‍; കേസ് നിലനില്‍ക്കില്ലെന്ന പ്രതീക്ഷയില്‍ അഭിഭാഷകസംഘം; അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ പ്രധാനപ്പെട്ട മൂന്ന് സാധ്യതള്‍; വിടാതെ സുബ്രഹ്മണ്യന്‍ സ്വാമി

24 MAY 2018 06:07 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമേഠിയില്‍ പ്രത്യക്ഷപ്പെട്ടു; കുടുംബ പ്രശ്‌നമെന്ന് പോലും അഭ്യൂഹം; പരിഹസിച്ച് സ്മൃതി ഇറാനി

കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ ഉള്‍പ്പെട്ട സുനന്ദ പുഷ്‌കര്‍ ആത്മഹത്യാകേസ് പരിഗണിക്കുന്നത് ഡല്‍ഹി പട്യാല കോടതി പ്രത്യേക കോടതിയിലേക്ക് മാറ്റി. അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയാണ് ഇനി കേസ് പരിഗണിക്കുക. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന അതിവേഗ കോടതിയാണിത്. ഈ മാസം 28ന് കേസ് പരിഗണിക്കും.

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മരണം ആത്മഹത്യയാണെന്ന് പറയുന്ന കുറ്റപത്രത്തില്‍ തരൂരിനെതിരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയത്. അവിശ്വസനീയവും അപഹാസ്യവുമാണ് പൊലീസ് നടപടിയെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

അതേസമയം ശശി തരൂരിന്റെ അഭിഭാഷകന്‍ അഡ്വ: വികാസ് പാഹ്വ കേസ് നടപടികള്‍ നിരീക്ഷിക്കാന്‍ വ്യാഴാഴ്ച കോടതിയിലെത്തി. തരൂരിന് കോടതി ഇതുവരെയും നോട്ടീസ് അയച്ചിട്ടില്ലാത്തതിനാല്‍ ഔദ്യോഗികമായി ഹാജരാകണ്ട സാഹചര്യം ഇല്ല. തരൂരിന് എതിരെയായ ആത്മഹത്യാ പ്രേരണക്കുറ്റം തെളിയിക്കാന്‍ ആത്മഹത്യ കുറിപ്പോ സുനന്ദയുടെ കുടുംബത്തിന്റെ മൊഴിയോ ഇല്ലാത്തത്തിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് ഇവരുടെ പ്രതീക്ഷ. കുറ്റപത്രം അംഗീകരിച്ചു കോടതി വാറണ്ട് അയച്ചാല്‍ തന്നെ ജാമ്യം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. അന്വേഷണവുമായി സഹകരിച്ച, അന്വേഷണ ഘട്ടത്തില്‍ പൊലീസ് അറസ്റ്റ് ചെയ്യാത്തയാള്‍ക്ക് ജാമ്യം നല്‍കുന്ന കീഴ്വഴക്കമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.


എന്നാല്‍ അഡീഷണല്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി കേസ് പരിഗണിക്കുമ്പോള്‍ പ്രധാനമായും മൂന്ന് സാധ്യതകളാണ് നിയമവൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. തരൂരിന് എതിരെ ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിക്കാം. കുറ്റപത്രം അംഗീകരിക്കാതെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസിനോട് കോടതിക്ക് ആവശ്യപ്പെടാം. അതുമല്ലെങ്കില്‍ കുറ്റപത്രം അംഗീകരിക്കാതിരിക്കാം. കുറ്റപത്രം അംഗീകരിച്ചാല്‍ തരൂരിന് അറസ്റ്റ് വാറണ്ടോ സമന്‍സോ അയയ്ക്കണമെന്ന് ഡല്‍ഹി പൊലീസ് കോടതിയോട് ആവശ്യപ്പെടും. വിവാഹം നടന്ന് എഴുവര്‍ഷത്തിനുള്ളില്‍ ഭാര്യ ആത്മഹത്യ ചെയ്താല്‍ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മജിസ്‌ട്രേറ്റിന് ആരോപണവിധേയനെ വിളിപ്പിക്കാനുള്ള അധികാരം ഉപയോഗിക്കണമെന്നാകും പൊലീസിന്റെ വാദം.

അതേയമയം കേസ് നടപടികള്‍ നിരീക്ഷിക്കാന്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഇന്ന് കോടതിയില്‍ എത്തി. തരൂരിന് എതിരെ കൊലക്കുറ്റം തെളിവ് നശിപ്പിക്കല്‍ എന്നിവ ചുമത്താന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് സ്വാമി പറഞ്ഞു. സുനന്ദയുടേത് കൊലപാതകമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍. എന്നാല്‍ യുപിഎ സര്‍ക്കാര്‍ കാലയളവില്‍ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്നാണ് സ്വാമിയുടെ ആരോപണം. മരണത്തെപ്പറ്റി പ്രത്യേകസംഘം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സ്വാമി നല്‍കിയ ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. സ്വാമിയുടേത് രാഷ്ട്രീയ താല്പര്യ ഹര്‍ജിയാണെന്നായിരുന്നു കോടതിവിമര്‍ശനം. പിന്നീട് സ്വാമി നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (1 minute ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (7 minutes ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (19 minutes ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (25 minutes ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (29 minutes ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (6 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (6 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (7 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (7 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (7 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (7 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (8 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (9 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (9 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (9 hours ago)

Malayali Vartha Recommends