Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

മരത്തില്‍ കയറാതെ കുരുമുളക് പറിച്ചെടുക്കാം

25 APRIL 2015 08:54 AM IST
മലയാളി വാര്‍ത്ത.

മരത്തില്‍ കയറി കുരുമുളക് പറിക്കാന്‍ കഴിയാതെ വന്നപ്പോള്‍ നിലത്തു നിന്നു മുളക് താഴെ വീഴാതെ പറിക്കാന്‍ ഒന്നാംതരം തോട്ടി ഉണ്ടാക്കി ചൊല്ല്മുളക്കുഴ പിരളശേരി വള്ളിയില്‍ സായിനിവാസില്‍ എം.വി. രാജു മാതൃകയായി. 
സാധാരണ തോട്ടി കൊണ്ടു പറിച്ചാല്‍ മുളക് താഴെവീണു ഞെട്ടില്‍ നിന്ന് അടര്‍ന്നു ചിതറിപ്പോകും.എന്നാല്‍ 25 അടി വരെ ഉയരത്തില്‍ വളരുന്ന കുരുമുളക് വള്ളിയില്‍ നിന്ന് കൊളുത്ത് തോട്ടി ഉപയോഗിച്ച് കേടുപറ്റാതെ മുളകു പറിച്ചെടുക്കാം. 1.5 മില്ലീമീറ്റര്‍കനമുള്ള ഇരുമ്പുതകിടിലാണു തോട്ടി നിര്‍മിച്ചിരിക്കുന്നത്. ഇരുമ്പ് ഉളി കൊണ്ടു തകിട് വെട്ടിയാണുതോട്ടി ഉണ്ടാക്കിയത്. ഇംഗ്ലിഷ് അക്ഷരമാലയിലെവി യുടെ രൂപത്തിലുള്ള കൊളുത്ത് അലൂമിനിയം പൈപ്പിന്റെയോ ഈറത്തണ്ടിന്റെയോ അറ്റത്ത് ചെറിയ നട്ടും ബോള്‍ട്ടും ഉപയോഗിച്ച് ഉറപ്പിക്കാം.
ഈ തോട്ടി ഉപയോഗിച്ചു പറിച്ചാല്‍ മുളക് ഞെട്ട്അടക്കം തോട്ടിയില്‍ കുരുങ്ങിയിരിക്കും. പറിച്ച ശേഷംകൈകൊണ്ട് തോട്ടിയില്‍ നിന്ന് കൈ കൊണ്ടുമുളകെടുക്കാം. അതല്ല, മുളക് മുകളില്‍ നിന്നു തന്നെഅടര്‍ത്തി താഴെയിടണമെങ്കില്‍ മറ്റൊരു വിദ്യ കൂടിരാജു പറഞ്ഞു തരും. മുളകുണ്ടായ ഞെട്ടിനോടുചേര്‍ന്നുള്ള ഇല കൂടി ചേര്‍ത്തു പറിച്ചാല്‍ ഇല പാരച്യൂട്ടിന്റെ ഗുണം ചെയ്യുമെന്നാണു രാജുവിന്റെ അനുഭവം. സാവധാനത്തിലേ മുളക് താഴെ വീഴൂ, അതുകൊണ്ടു തന്നെ ഞെട്ടില്‍ നിന്ന് അടര്‍ന്നു ചിതറിപോകുകയുമില്ല.
തോട്ടിയുണ്ടാക്കാന്‍ ഇരുനൂറ് രൂപയില്‍ താഴെ മാത്രമാണ് ആകെ ചെലവ്. അലൂമിനിയം പൈപ്പിനു പകരം ഈറത്തണ്ടാണെങ്കില്‍ ചെലവ് ഇതിലും കുറയും.ഭാരം നന്നേ കുറവായതിനാല്‍ കൊച്ചുകുട്ടികള്‍ക്കുപോലും അനായാസം കൈകാര്യം ചെയ്യാം. തോട്ടിയുടെ പ്രായോഗികത നേരില്‍ കണ്ടു മനസ്സിലാക്കിയ പല സുഹൃത്തുക്കള്‍ക്കും അവരുടെ ആവശ്യപ്രകാരം ഇതിനോടകം രാജു കൊളുത്ത് തോട്ടി ഉണ്ടാക്കി നല്‍കിക്കഴിഞ്ഞു. 

ആവശ്യക്കാര്‍ക്കു തോട്ടിയുടെ നിര്‍മാണരീതി പകര്‍ന്നു കൊടുക്കാനോ ആവശ്യമെങ്കില്‍ നിര്‍മിച്ചു നല്‍കാനോ രാജു തയ്യാര്‍. മധ്യപ്രദേശിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന രാജു സ്വയം വിരമിച്ചശേഷമാണ് മുളക്കുഴയിലെ വീട്ടില്‍ സ്ഥിരതാമസമാക്കിയത്. കൃഷിയും കച്ചവടവുമൊക്കെയായി കഴിയുന്നു. ഭാര്യ: ചന്ദ്രിക. വിദേശത്തു ജോലി ചെയ്യുന്നരൂപേഷ് കുമാറും രാകേഷ് കുമാറും മക്കളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (41 minutes ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (2 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (2 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (11 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (11 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (12 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (12 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (12 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (12 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (13 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (13 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (13 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (13 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (15 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (16 hours ago)

Malayali Vartha Recommends