Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT


രാഹുലിനെ 'ചൊറിയാൻ' പോയി; ഷഹനാസ് ഇപ്പോൾ 'എയറിൽ'! സോഷ്യൽ മീഡിയയിൽ പൊങ്കാല...


ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ തന്ത്രപരമായ നീക്കം: ലക്ഷ്യം യുദ്ധമല്ല, ആണവായുധമില്ലാത്ത ഇറാൻ....

പട്ടിന്റെ തിളക്കവുമായി

02 MAY 2015 08:38 AM IST
മലയാളി വാര്‍ത്ത.

പട്ടുനൂല്‍പ്പുഴു വളര്‍ത്തലില്‍ ചന്ദ്രശേഖരന് ഇത് രണ്ടാമൂഴം. എന്തുകൊണ്ട് മള്‍ബറി എന്നതിന് വയനാട്ടിലെ ഈ വടുവഞ്ചാല്‍ സ്വദേശിക്ക് വ്യക്തമായ ഉത്തരമുണ്ട്. \'\'പ്രതിമാസവരുമാനം കിട്ടുന്നത് പട്ടുനൂല്‍പ്പുഴു വളര്‍ത്തലിലൂടെ മാത്രമാണ്. ബാക്കിയൊക്കെ സീസണ്‍ അനുസരിച്ചാണ്. പച്ചക്കറിക്ക് മഴ കഴിയണം. വാഴവെച്ചാല്‍ ഓണം കഴിഞ്ഞേ പൈസ കിട്ടുകയുള്ളൂ. കൊക്കൂണിന് 250ല്‍ കുറയാത്ത വില എപ്പോഴും കിട്ടും\'\' ചന്ദ്രശേഖരന്‍ പറയുന്നു.
ഭാര്യവീട് കര്‍ണാടകത്തിലെ ഗുണ്ടല്‍പ്പേട്ട് ആയതുകൊണ്ട് അക്കാലംമുതല്‍ തന്നെ മള്‍ബറികൃഷി കണ്ടിട്ടുണ്ട്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഏതെങ്കിലും പുതിയ കൃഷിയെക്കുറിച്ച് കേട്ടാല്‍ അത് പരീക്ഷിക്കുന്ന ഉമ്മര്‍ക്ക വയനാട്ടില്‍ മള്‍ബറികൃഷി തുടങ്ങിയത്. ആദ്യം മടിച്ചെങ്കിലും വൈകാതെ അദ്ദേഹവുമായി കൂട്ടുചേര്‍ന്ന് പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍ തുടങ്ങി. അന്ന് ഒരുപാട് വിഷമതകള്‍ നേരിടേണ്ടിവന്നു. ഇന്നത്തെ വിക്ടറിവണ്‍ മള്‍ബറിയുടെ പകുതി മാത്രം ഇലലഭിക്കുന്ന കണ്‍വാ2 എന്ന ഇനമായിരുന്നു കൃഷി. ഓരോ ഇലപറിച്ച് ട്രേയില്‍ ഇട്ട് വളര്‍ത്തുന്ന രീതിയും ശ്രമകരമായിരുന്നു.
മഴക്കാലത്തെ പുഴുവളര്‍ത്തല്‍ കീറാമുട്ടിയായപ്പോള്‍ പാട്ടഭൂമിയിലെ മള്‍ബറികൃഷിയില്‍നിന്നും ചന്ദ്രശേഖരന്‍ പതുക്കെ പിന്‍മാറി. പിന്നെ വാഴയിലും പച്ചക്കറികളിലും കുരുമുളകിലുമായി വര്‍ഷങ്ങള്‍ നീങ്ങി.
അത്യുത്പാദനശേഷിയുള്ള വിക്ടറിവണ്‍ മള്‍ബറി ഉപയോഗിച്ച്, റാക്ക് സംവിധാനത്തില്‍ കമ്പോടുകൂടിയുള്ള വിളവെടുപ്പിലൂടെയാണ് ചന്ദ്രശേഖരന്‍ രണ്ടാമൂഴത്തില്‍ പട്ടിന്റെ തിളക്കമുള്ള വിജയഗാഥ എട്ടുവര്‍ഷമായി സ്വന്തമാക്കിയിരിക്കുന്നത്. വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ 100 മുതല്‍ 125 മുട്ടക്കൂട്ടങ്ങള്‍ വരെ വളര്‍ത്തിയാണ് ആനുപാതികമായി ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെ മാസവരുമാനം ഉറപ്പാക്കുന്നത്. ഭാര്യ രത്‌നയും മക്കള്‍ ബി.കോം. ബിരുദധാരികളായ പ്രവീണും അരുണും പുഴുവളര്‍ത്തലില്‍ അച്ഛനോടൊപ്പം സജീവമാണ്. കഷ്ടി ഒരേക്കര്‍ മള്‍ബറിത്തോട്ടത്തില്‍നിന്നാണ് ഈ വരുമാനം.
ആദ്യവര്‍ഷത്തെ ഇലയെടുപ്പോടെതന്നെ മണ്ണിലെ വളക്കൂറ് മുഴുവന്‍ ഇലവഴി ഭൂമിയില്‍നിന്ന് നഷ്ടപ്പെടുന്നതുകൊണ്ട് വളപ്രയോഗം അത്യാവശ്യമാണ്. തണലില്‍ ഉണക്കിയ ചാണകം ഒാേരാ കിലോവീതം ഒരു ചെടിക്ക് ഇട്ടുകൊടുക്കും. ആവശ്യാനുസരണം യൂറിയ, പൊട്ടാഷ്, രാജ്‌ഫോസ്‌ഫേറ്റ് എന്നീ രാസവളങ്ങളും മുറതെറ്റാതെ മള്‍ബറിക്ക് നല്‍കാറുണ്ട്. പരിശോധനയില്‍ മണ്ണില്‍ അമഌസം കൂടുതല്‍ കണ്ടതിനാല്‍ കുമ്മായവും ഇടയ്ക്ക് ചേര്‍ക്കും.

കര്‍ണാടകയിലെ രാമനഗരത്തിലാണ് കൊക്കൂണ്‍ വിപണനം. പട്ടുനൂല്‍പ്പുഴുവിന്റെ മുട്ട ലഭിക്കുന്നത് കേന്ദ്ര സില്‍ക്ക് ബോര്‍ഡിന്റെ കല്പറ്റ കേന്ദ്രം വഴിയാണ്. സാങ്കേതിക സഹായവും പിന്തുണയുമായി ഗ്രാമവികസന വകുപ്പിലെ എനിസ് ഒ. മുഹമ്മദ് സലിനും ചന്ദ്രശേഖരന്റെ കൂടെയുണ്ട്. (ചന്ദ്രശേഖരന്‍ ഫോണ്‍: 9747576221).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉപ്പയെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ അച്ഛന്റെ മുന്നിൽ കാറിടിച്ച് മരിച്ചു...! നിലവിളിച്ച് പ്രവാസികൾ  (38 minutes ago)

അറബിയുടെ വിവാഹതിന് എത്തിയ പ്രവാസികൾക്ക് സ്വർണ ബിസ്ക്കറ്റ് സമ്മാനം ഞെട്ടി പ്രവാസികൾ അറബികൾ കൂട്ടത്തോടെ അവിടെ  (47 minutes ago)

ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു എംവിഡി  (55 minutes ago)

തിരുഃ മെഡിക്കൽ കോളേജിലെ കാൻ്റീനിൽ ഫ്രഷ് ജ്യൂസിന് പകരം SNUGGY അരച്ച് കലക്കിയത്..? സംഭവിച്ചത് വീഡിയോ വൈറൽ  (1 hour ago)

നിശാഗന്ധി നൃത്തോത്സവം ഫെബ്രുവരി 13 ന് ആരംഭിക്കും: നിശാഗന്ധി പുരസ്കാരം മണിപ്പൂരി നര്‍ത്തകി പദ്മശ്രീ ദര്‍ശന ജാവേരിയ്ക്ക്; മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്കാരം സമ്മാനിക്കും: കഥകളി മേളയ്ക്കും അരങ്ങുണരും  (1 hour ago)

ഗവൺമെന്റ് സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു  (1 hour ago)

ചമ്പക്കരയിലെയും കുമ്പളങ്ങിയിലെയും മത്സ്യത്തൊഴിലാളി ജീവിതങ്ങള്‍: ചണനൂലില്‍ കോര്‍ത്ത് ബേബല്‍ ഓഫ് ദി മ്യൂട്ടഡ് സ്റ്റുഡന്റ്സ് ബിനാലെയില്‍  (1 hour ago)

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...  (1 hour ago)

കാഴ്ച പരിമിതരായ സ്‌കൂൾ കുട്ടികളുടെ കായിക മത്സരങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകി യു എസ് ടി: ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരള സംഘടിപ്പിച്ച മത്സരങ്ങൾക്ക് പിന്തുണയായി യു എസ് ടി നൽകിയത് 4 ലക്ഷത്  (1 hour ago)

വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍  (1 hour ago)

നോവായി ആലിൻ മടങ്ങുന്നു, നാല് ജീവിതങ്ങളിലൂടെ ഇനി അവൾ ജീവിക്കും: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്...  (2 hours ago)

മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒ  (2 hours ago)

സി.പി.എം മുന്‍ എം.എല്‍.എ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതി; അപമാനിക്കപ്പെടുന്ന സ്ത്രീ പിന്നീട് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ അവര്‍ നേരിട്ട അപമാനത്തേക്കാള്‍ വലുതാണ്; പൊട്ടിത്തെറി  (2 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതിയെ പിടികൂടി സുരക്ഷാജീവനക്കാര്‍  (2 hours ago)

സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT  (2 hours ago)

Malayali Vartha Recommends