Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...


കേരളത്തിൽ ഇനി പഴയ മഴ പെയ്യില്ല! ലഘു മേഘവിസ്ഫോടനവും, കള്ളക്കടൽ പ്രതിഭാസവും: വരും മണിക്കൂറുകൾ അതീവ നിർണായകം...


കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയൻ എന്ന് അല്ല, ചെന്നിത്തല! രമേശ് ചെന്നിത്തല; ആഭ്യന്തര വകുപ്പിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ...


ഒളിവ് ജീവിതം സ്പോൺസർ ചെയ്യാൻ അനിയൻ ഇറക്കിയ ക്യൂആർ കോഡ്; അർജുൻ ആയങ്കിയും അനിയനും ഒരേ രാത്രിയിൽ പിടിയിൽ...


കേരളത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബിൽ.. ലോക്‌സഭയിൽ അവതരിപ്പിക്കുക അമിത് ഷാ.. 'കേരള' എന്നതിൽ നിന്ന് 'കേരളം' ..

രണ്ടര വര്‍ഷംകൊണ്ട് കായ്ക്കുന്ന കുടംപുളികള്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തു

05 MAY 2015 08:28 AM IST
മലയാളി വാര്‍ത്ത.

രണ്ടരവര്‍ഷംകൊണ്ട് കായ്ക്കുന്ന പുതിയ കുടമ്പുളിത്തൈകള്‍ കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ചു. അമൃതം, ഹരിതം എന്നീ പേരുകളാണ് ഇവയ്ക്ക്. സാധാരണ കുടമ്പുളി കായ്ക്കാന്‍ ഒന്‍പതുവര്‍ഷത്തോളമെടുക്കാറുണ്ട്. അമൃതത്തില്‍ നിന്ന് ശരാശരി 16.38 കിലോഗ്രാമും ഹരിതത്തില്‍നിന്ന് 10 കിലോഗ്രാമും ഉണക്കപ്പുളി വര്‍ഷംതോറും ലഭിക്കുമെന്നും കണ്ടെത്തി. ഉയരംകുറഞ്ഞ ഹരിതമാണ് വീട്ടില്‍ വളര്‍ത്താന്‍ യോജിച്ചത്.
അമൃതത്തില്‍നിന്ന് ലഭിക്കുന്ന പുളിയുണങ്ങിയാല്‍ 51.58 ശതമാനം പുളിരസമുണ്ടാകും. പുളിനല്‍കുന്ന പ്രധാനഘടകമായ ഹൈഡ്രോക്‌സി സിട്രിക് ആസിഡ് ഇതില്‍ 19.34 ശതമാനമുണ്ട്. പൊണ്ണത്തടി കുറയ്ക്കുന്ന മരുന്നുണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി സിട്രിക് ആസിഡ് കുടമ്പുളിയില്‍ നിന്നാണെടുക്കുന്നത്.ിദേശത്തേയ്ക്ക് ഹൈഡ്രോക്‌സി സിട്രിക് ആസിഡ് കേരളത്തില്‍നിന്ന് കയറ്റിയയയ്ക്കുന്നുമുണ്ട്.  മീന്‍കറി ഉള്‍പ്പെടെയുള്ള കേരളീയവിഭവങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ചേരുവകൂടിയാണ് കുടമ്പുളി. ഇതിന് ഒട്ടേറെ ഔഷധഗുണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
52.99 ശതമാനം പുളിരസമുള്ള ഹരിതത്തില്‍നിന്ന് 16.47 ശതമാനം ഹൈഡ്രോക്‌സി സിട്രിക് ആസിഡാണ് ലഭിക്കുക. വ്യാവസായിക ആവശ്യങ്ങള്‍ക്ക് വളര്‍ത്താന്‍ പറ്റിയത് അമൃതമാണ്. അമൃതത്തിന്റെ 100 കിലോ പച്ചപ്പുളി ഉണങ്ങിയാല്‍ 11 കിലോ ഉണക്കപ്പുളി ലഭിക്കും. ഹരിതത്തിന്റെ 100 കിലോ ഉണങ്ങിയാല്‍ 13 കിലോ പുളി ലഭിക്കും. ഇപ്പോള്‍ ഒരുകിലോ ഉണക്കപ്പുളിക്ക് 350 രൂപ വരെ വിലയുണ്ട്. സീസണല്ലാത്തപ്പോള്‍ വന്‍വിലക്കയറ്റമുണ്ടാകുകയും ചെയ്യും.
വിത്തുപാകി കിളിര്‍പ്പിച്ചുണ്ടാകുന്ന മരങ്ങളില്‍ ചിലത് ഫലമില്ലാത്ത ആണ്‍ ഇനമാകും. എന്നാല്‍, അമൃതം, ഹരിതം തുടങ്ങിയവയുടെ ഗ്രാഫ്റ്റ് തൈകളായതിനാല്‍ എല്ലാം പെണ്‍ ഇനമായിരിക്കുമെന്ന് ഗവേഷണകേന്ദ്രം ഉറപ്പുനല്‍കുന്നു. ഹരിതത്തിന്റെ കായ്കളുടെ ചുണ്ടുഭാഗത്തിന് നീളം കൂടുതലാണ്. അല്ലികള്‍ക്ക് കനവും കൂടുതലുണ്ട്. അമൃതം കുറഞ്ഞത് 12 മീറ്ററെങ്കിലും ഉയരം വെക്കും. ഹരിതം ആറുമീറ്റര്‍ വരെ ഉയരത്തിലെത്തും.
കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രം 1987ലാണ് പുതിയ പുളിയിനങ്ങള്‍ക്കായി ഗവേഷണം തുടങ്ങിയത്. ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍നിന്ന് ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ജോലി കിട്ടിയപ്പോള്‍ പ്രണയം നിരസിച്ച കാമുകനെ തേടി യുവതി എത്തി  (5 hours ago)

തേയിലതോട്ടം തൊഴിലാളി കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടു  (5 hours ago)

തമിഴ്നാട്– പാലക്കാട് അതിർത്തിയായ മുള്ളിയിൽ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉൾപ്പെടെ മൂന്നുപേർ മരിച്ചു  (6 hours ago)

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട്  (6 hours ago)

മുജ്തബ ദേ ഉയിർത്തെഴുന്നേറ്റു..! ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ...!ഇറാന്റെ ഭൂമി കുലുക്കി സ്ഫോടനം..!തലച്ചോർ ചതഞ്ഞ് അമേരിക്കൻ പട്ടാളം  (6 hours ago)

വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന കേന്ദ്ര നിര്‍ദേശം തള്ളി മന്ത്രി കെ മുരളീധരന്‍  (6 hours ago)

ബരാമതിയില്‍ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം തകര്‍ന്നുവീണു  (7 hours ago)

ലിസ്റ്റിട്ട് വിജയൻ വേണ്ടിവന്നാൽ AKG-സെന്ററിലും കയറും ആയങ്കി ചീള് ചെക്കൻ..!വിജയൻ പിണറായിക്കുള്ള മുന്നറിയിപ്പ്  (7 hours ago)

സൗദി അറേബ്യയിൽ വൻ തീപിടിത്തം..! ഇറങ്ങി ഓടി ജനങ്ങൾ..!‘എന്നെ രക്ഷിക്കണേ കരഞ്ഞ് തളർന്ന് പ്രവാസി യുവതി  (7 hours ago)

സ്ഥലംമാറ്റത്തില്‍ മനംനൊന്തെന്ന് കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ആത്മഹത്യ ചെയ്തു  (7 hours ago)

ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  (7 hours ago)

വിമാനം നിര്‍ത്താന്‍ റണ്‍വേയിലൂടെ യാത്രക്കാര്‍ ലഗേജുമായി ഓടിയ സ്ത്രീകള്‍ പിടിയില്‍  (7 hours ago)

വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച സംഭവത്തില്‍ ടി ജി മോഹന്‍ദാസ് പൊലീസ് കസ്റ്റഡിയില്‍  (8 hours ago)

ആയങ്കി ആരാധകരെ അടങ്ങു; അവൻ അകത്തായി; അവൻ വളർന്ന പാർട്ടി വേറെ ആയിരിക്കും; പക്ഷേ ജനങ്ങൾ വളർത്തിയ പാർട്ടിയാണ് ഭരിക്കുന്നത്; നിർണായക ഫേസ്ബുക്ക് പോസ് പങ്ക് വച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (9 hours ago)

എനിക്ക് അയിത്തം കൽപ്പിക്കുന്നതിന് മുൻപ് തള്ളിപ്പറയുന്നതിന് മുൻപ് ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു; ഒരു സഖാവിന് കുത്തേൽക്കുമ്പോൾ രക്തം തിളച്ച് തിരിച്ചടിക്കാൻ വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്ന് തിരിച  (9 hours ago)

Malayali Vartha Recommends