ജാതിമരം : സര്‍വ്വരോഗസംഹാരി

നിത്യഹരിത പ്രകൃതമുള്ള ഒരു മരമാണ് ജാതി. ഇത് ഔഷധമായും ഉപയോഗിക്കുന്നു. മഴക്കാലം കഴിഞ്ഞാല്‍ പൂക്കളും കായ്‌കളും ഉല്‍പാദിപ്പിക്കുന്ന ഈ മരത്തില്‍ വേനല്‍ക്കാലത്താണ് സമൃദ്ധമായി കായ്‌കള്‍ ഉണ്ടാകാറുള്ളത് . നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണയായി കാണാറുള്ളതാണ് ഇത് . ഇതിന്റെ ഔഷധഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ജാതിക്ക ഉരച്ച് അല്‌പം പച്ച വെള്ളത്തില്‍ ചേര്‍ത്ത് ദിവസം 3 നേരം കഴിച്ചാല്‍ ദഹനക്കേട് മാറും.
ജാതിക്കയും ഇന്തുപ്പും കൂടി പൊടിച്ച് പല്ലു തേച്ചാല്‍ പല്ലുവേദന മാറി കിട്ടും.
ജാതിക്ക വെണ്ണ പോലെ അരച്ച് പുരട്ടിയാല്‍ തലവാദന , സന്ധിവേദന എന്നിവ മാറും
ജാതിക്ക പൊടിച്ചത് പഞ്ചസാര ചേര്‍ത്തു കഴിച്ചാല്‍ ചുമയും ശ്വാസതടസ്സവും ഭേദമാകും.
കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വയറിളക്കത്തിനും ഛര്‍ദ്ദിക്കും പ്രിതിവിധിയായി ജാതിക്ക മുലപ്പാലില്‍ ഉരച്ച് നല്‍കിയാല്‍ മതി.
അര ഗ്രാം ജാതിക്കപ്പൊടി ഒരു ഗ്ലാസ് പാലില്‍ കലക്കി കുടിച്ചാല്‍ ഉറക്കമില്ലായ്‌മ മാറും
ജാതിക്ക കുരു, ജീരകം , അയമോദകം ഇവ വറുത്തു പൊടിച്ച് പുളിയില്ലാത്ത മോരില്‍ ചേര്‍ത്തു കഴിച്ചാല്‍ വയറുവീക്കം മാറും.
https://www.facebook.com/Malayalivartha