യൂഫോര്‍ബിയ മനസ്സില്‍ നിന്ന് മാ യാതെ

അമേരിക്കയില്‍ നിന്ന് കേരളത്തിലെ ഉദ്യാനങ്ങളിലേക്ക് ചേക്കേറിയ മനോഹരമായ കുറ്റിച്ചെടിയാണ് യൂഫോര്‍ബിയ. ഇത് എട്ടടിയോളം ഉയരത്തില്‍ ശാഖോപശാകളായിട്ടാണ് കാണപ്പെടുന്നത്. ഡിസംബര്‍ മാസത്തിലാണ് ഇത് പുഷ്‌പിക്കുന്നത്. ക്രിസ്‌മസ് കാലത്ത് പൂക്കള്‍ കൊണ്ട് വിരുന്നൊരുക്കുന്ന ഈ സസ്യം ലിറ്റില്‍ ക്രിസ്‌മസ് ഫ്‌ളവേഴ്‌സ് എന്നാണ് അറിയപ്പെടുന്നത്. ഇവയുടെ പൂക്കാലം ആഴ്‌ചകളോളം നീണ്ടു നില്‍ക്കും. ധാരാളം കൊച്ചു പൂക്കളും അവയ്‌ക്കു ചുറ്റും ക്രമമായി വിന്യസിച്ചിട്ടുള്ളതും സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ വെട്ടിതിളങ്ങുന്നതുമായ പരിദളങ്ങള്‍ ഈ ചെടിയെ മനോഹരമാക്കുന്നു.
കഠിനമായ വെയിലും നല്ല നീര്‍വാഴ്‌ചയുള്ളതുമായ മണ്ണില്‍ യൂഫോര്‍ബിയ തഴച്ചു വളരും. ഇത് രണ്ടു നിറത്തിലുണ്ട്. ഒന്ന് തൂവെള്ള പരിദളങ്ങളോടുള്ള സ്‌നോഫ്‌ളെയിക്ക് രണ്ടാമത്തേത് വെളളയില്‍ പാടലവര്‍ണ്ണത്തിലേക്ക് മാറുന്ന പിങ്ക് ഫിനേല്‍ എന്നിവയാണ് . പുഷിപിച്ചു കഴിഞ്ഞതിനുശേഷം വെട്ടിയൊതുക്കി നിര്‍ത്തേണ്ടതാണ്. ഇത് പുതിയപുതി#ോ ശാഖകള്‍ വളരുവാനും സഹായിക്കും.
യുഫോബിയയുടെ എല്ലാ ഭാഗങ്ങളിലും വെളുത്ത കറ അടങ്ങിയിട്ടുണ്ട് . കമ്പുകള്‍ മുറിച്ചു നട്ട് ഇവയെ വര്‍ധിപ്പിച്ചെടുക്കാം. ഇളം തണ്ട് മുറിച്ച് രണ്ടു ദിവസം നനവ് തട്ടാതെ തണലില്‍ സൂക്ഷിക്കുക. അതിനുശേഷം മണ്ണ്, പുഴമണല്‍ അഴുകിപ്പൊടിഞ്ഞ കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്ത മിശ്രിതം ഇവ പോളിത്തീന്‍ കവറുകളില്‍ നിറച്ചശേഷം നടുക.
നല്ല സൂര്യപ്രകാശമേല്‌ക്കുന്നിടത്ത് വേരുപിടിച്ച തൈകള്‍ വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലങ്ങളില്‍ നടണം. കേരളത്തിലെ കാലാവസ്ഥയില്‍ കീടങ്ങളൊന്നും ഈ ചെടിയെ ബാധിക്കില്ല.
https://www.facebook.com/Malayalivartha