ഇന്ത്യന്‍ മാങ്ങയ്ക്ക് യുറോപ്യന്‍ യൂണിയന്റെ വിലക്ക്

ഇന്ത്യയില്‍ നിന്നുള്ള മാങ്ങയ്ക്കും ചിലയിനം പച്ചക്കറികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനിലെ പ്ലാന്റ് ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തീരുമാനം. മാങ്ങയിലും പച്ചക്കറികളിലും കീടബാധയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ബുധനാഴ്ച ബ്രസല്‍സ്സില്‍ ചേര്‍ന്ന യോഗത്തിലാണ് കമ്മിറ്റി അടിയന്തിര തീരുമാനമെടുത്തത്. ചേമ്പ്, മാങ്ങ, പാവയ്ക്ക, വഴുതിന, പടവലം എന്നിവയുടെ ഇറക്കുമതിയ്ക്കാണ് യൂറോപ്യന്‍ യൂണിയന്‍ വിലക്കേര്‍പ്പെടുത്തിയത്. ഇത്തരം ഉത്പന്നങ്ങളില്‍ ആവശ്യമായ പരിശോധന നടക്കുന്നില്ലെന്ന് കമ്മിറ്റി വിലയിരുത്തി. ഇത്തരം ഉത്പന്നങ്ങളില്‍ നിന്നുള്ള കീടങ്ങള്‍ യൂറോപ്യന്‍ കാര്‍ഷിക മേഖലയ്ക്ക് ഭീഷണിയാകുമെന്ന് കണ്ടെത്തിയാണ് വിലക്ക്.
എന്നാല്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മൊത്തം പഴം, പച്ചക്കറി ഉത്പന്നങ്ങളുടെ അഞ്ചു ശതമാനത്തില്‍ താഴെ െമാത്രമാണ് വിലക്കേര്‍പ്പെടുത്തിയ ഉത്പന്നങ്ങള്‍ വരികയുള്ളുവെന്നും യൂറോപ്യന്‍ യൂണിയന്‍ വിലയിരുത്തി. വിലക്ക് 2015 ഡിസംബര്‍ 31 നകം പുനഃപരിശോധിക്കുമെന്നും സമിതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha