ഇന്ത്യന്‍ പച്ചമുളക് സൗദി നിരോധിച്ചു

അനുവദനീയ അളവിലുമധികം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ സൗദി വിപണിയില്‍ ഇന്ത്യന്‍ പച്ചമുളക് നിരോധിച്ചു. കഴിഞ്ഞ ദിവസം ആറായിരം കിലോ പച്ചമുളകുമായി എത്തിയ കണ്ടെയ്‌നര്‍ അധികൃതര്‍ ഇന്ത്യയിലേക്ക് തന്നെ തിരിച്ചയച്ചു. കീടനാശിനികളുടെ സാന്നിധ്യം അളവില്‍ കവിഞ്ഞതിനാല്‍ പച്ചമുളകിന് നിരോധനമേര്‍പ്പെടുത്തുമെന്ന് നേരത്തെ സൗദി കാര്‍ഷികമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള മറ്റു പച്ചക്കറിയിനങ്ങളും കര്‍ശനമായ നിരീക്ഷണത്തിലാണ്. ഇന്ത്യയില്‍ നിന്ന് പച്ചക്കറി ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് സൗദി.
https://www.facebook.com/Malayalivartha