ആടലോടകത്തിന്റെ സവിശേഷതകള്‍

ആസ്‌തമയ്‌ക്ക് ആടലോടകത്തിന്റെ ഇല ഉണക്കി തെറുത്തുകെട്ടി പുക വലിച്ചാല്‍ ശമനം ഉണ്ടാകും.
ത്വക് രോഗങ്ങളില്‍ പച്ച മഞ്ഞളും ആചലോടകത്തിന്റെ തളിരിലയും കൂട്ടി ചേര്‍ത്തരച്ച് പുറമെ പുരട്ടുക.
ആടലോടകത്തിന്റെ ഇല നീരില്‍ കല്‍ക്കണ്ടവും തേനും ചേര്‍ത്ത് കഴിച്ചാല്‍ വില്ലന്‍ചുമ ശമിക്കുന്നു.
പാലില്‍ ആടലോടകത്തില ഇടിച്ചുപിഴിഞ്ഞ തനിനീരു ചേര്‍ത്ത് കഴിച്ചാല്‍ ശ്വാസം മുട്ടല്‍ ഇല്ലാതാകും.
ചുമ വിട്ടുമാറാന്‍, ആടലോടകത്തില ചെറുതായരിഞ്ഞ് ജീരകം പൊടിച്ചു ചേര്‍ത്തു വെയിലത്തു വച്ചുണക്കി കുറശ്ശെ നാക്കിലലിയിച്ചിറക്കുക.
അമിത അളവിലുള്ള ആര്‍ത്തവ രക്തസ്രാവത്തിന് ശമനം കിട്ടാന്‍ ശര്‍ക്കര ചേര്‍ത്ത ആടലോടകത്തിന്റെ തനിനീര് കഴിച്ചാല്‍ മതി.
https://www.facebook.com/Malayalivartha