കുറ്റിമുല്ലയെ സംരക്ഷിക്കാം

രാസവളങ്ങളോ കീടനാശിനികളോ ഒന്നുമുപയോഗിക്കാതെ കുറ്റിമുല്ലയെ സംരക്ഷിക്കുന്നതെങ്ങനെയെന്നു നോക്കാം.
നാടന്‍ പശുവിന്റെ ചാണകം 10 കിലോയും നാടന്‍ പശുവിന്റെ മൂത്രം 10 ലിറ്റര്‍, ശര്‍ക്കര 2 കിലോ , ചെറുപയര്‍ വെള്ളത്തില്‍ കുതിര്‍ത്തു മുളപ്പിച്ചത് 2 കിലോ, ഒരു പിടി മേല്‍മണ്ണ് , 200 ലിറ്റര്‍ വെള്ളം എന്ന അളവില്‍ ചേരുവകള്‍ അനുയോജ്യ വലിപ്പമുള്ള ഒരു പ്ലാസ്റ്റിക് പാത്രത്തിലിട്ട് ദിവസവും ഒരേരീതിയില്‍ ഇളക്കി യോജിപ്പിച്ച് അടപ്പു കൊണ്ട് അടച്ചു വയ്‌ക്കുക.
രണ്ടുദിവസം പുളിക്കാന്‍ വയ്‌ക്കണം. തുടര്‍ന്ന് ഒരു ചെടിക്ക് ഒരു ലിറ്റര്‍ എന്ന അളവില്‍ ഈ തയ്യാറാക്കിയ ജീവാമൃതം തടത്തില്‍ ഒഴിച്ചു കൊടുക്കാം. ഈയവസരത്തില്‍ രാസവളപ്രയോഗങ്ങളൊന്നും ചെയ്യരുത്.
ധാരാളം പൂക്കള്‍ കിട്ടാന്‍ ഈ ജീവാമൃതം വളരെ നല്ലതാണ്.
https://www.facebook.com/Malayalivartha