സ്‌കൂള്‍ വഴി പച്ചക്കറി വിപ്ലവത്തിന് 12 കോടിയുടെ പദ്ധതി

വിഷമയമായ പച്ചക്കറികളില്‍ നിന്നു പുതിയ തലമുറയെ സംരക്ഷിക്കാന്‍ സ്‌കൂളുകള്‍ വഴി പച്ചക്കറി വിപ്ലവത്തിനു 12 കോടിയുടെ പദ്ധതിയുമായി കൃഷിവകുപ്പ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 10 കോടി രൂപ ചെലവിട്ട് 50 ലക്ഷം പച്ചക്കറിവിത്തുകള്‍ സൗജന്യമായി വിതരണം തുടങ്ങി. 2500 സ്‌കൂളുകളില്‍ പച്ചക്കറിത്തോട്ടങ്ങളൊരുക്കാന്‍ ഒരു കോടി രൂപ അനുവദിച്ചു.
10 സെന്റ് ഭൂമിയെങ്കിലുമുള്ള സ്‌കൂളുകള്‍ക്കു പച്ചക്കറിത്തോട്ടം പരിപാടിയില്‍ പങ്കെടുക്കാം. ഇതിനായി സ്‌കൂളുകള്‍ക്കു 4,000 രൂപവീതം സാമ്പത്തികസഹായം നല്‍കും. വിത്തുകളും പരിശീലനവും കൃഷിഭവനുകള്‍ നല്‍കും. കൃഷിയുമായി ബന്ധപ്പെട്ട പരിശീലനത്തിനു സ്‌കൂളുകളിലെ പരിസ്‌ഥിതി ക്ലബ3393;കള്‍ക്ക് 1,000 രൂപയുടെ സഹായവും ലഭിക്കും. പച്ചക്കറിത്തോട്ടങ്ങള്‍ നനയ്‌ക്കാന്‍ വെള്ളമില്ലാത്ത സ്‌കൂളുകള്‍ക്കു കിണര്‍ കുഴിക്കാനും പമ്പ് സ്‌ഥാപിക്കാനും 10,000 രൂപയുടെ സഹായം നല്‍കും. ഇതിനു പുറമെയാണ് 20 രൂപ വീതം വിലയുള്ള 50 ലക്ഷം വിത്ത് പായ്‌ക്കറ്റുകള്‍ വിതരണം ചെയ്യുന്നത്.
കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള സ്‌കൂളുകള്‍ തൊട്ടടുത്ത കൃഷിഭവനുമായി ബന്ധപ്പെടണം. മികച്ച രീതിയില്‍ കൃഷി ചെയ്യുന്ന സ്‌കൂളുകള്‍ക്കു ജില്ലാ, സംസ്‌ഥാന തലങ്ങളില്‍ പ്രത്യേക സമ്മാനങ്ങളുമുണ്ട്. ജില്ലാതലത്തില്‍ ഒന്നാം സ്‌ഥാനക്കാര്‍ക്കു 10,000 രൂപയും സംസ്‌ഥാനതലത്തില്‍ 25,000 രൂപയും ലഭിക്കും.
https://www.facebook.com/Malayalivartha