കൃഷിവകുപ്പ് ചക്ക സംഭരണം നടത്തുന്നു, കിലോയ്ക്ക് 6 രൂപ വച്ച് കര്‍ഷകന് നല്‍കും

ഇതാദ്യമായി കൃഷിവകുപ്പ് ചക്ക സംഭരിക്കുന്നു. ഇക്കൊല്ലത്തെ സീസണ്‍ തീരുകയാണെങ്കിലും വയനാട്ടില്‍ സംഭരണത്തിനു നടപടി തുടങ്ങിയെന്നും അടുത്ത ദിവസം ഇടുക്കിയിലും ലഭ്യതയനുസരിച്ചു മറ്റിടങ്ങളിലും സംഭരിക്കുമെന്നും മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. ഈ സീസണില്‍ കിലോയ്ക്ക് 6 രൂപ വരെ കര്‍ഷകനു ലഭിക്കും. രണ്ടു മാസം മുന്‍പു പൊതുവിപണിയില്‍ 10 രൂപ വിലയുണ്ടായിരുന്നു.
സംസ്ഥാനത്തിന്റെ ഔദ്യോഗികഫലമായ ചക്ക സംഭരണത്തിനും വിപണനത്തിനും ആദ്യഘട്ടത്തില്‍ 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരള (വിഎഫ്പിസികെ) മുഖേനയാണു സംഭരണം. സംഭരിക്കുന്ന ചക്ക വിവിധ സംസ്‌കരണ കമ്പനികള്‍ക്കു നല്‍കും. സംസ്ഥാനത്തു വന്‍തോതില്‍ ചക്ക പാഴാകുന്ന സാഹചര്യമാണെങ്കിലും ഈ വര്‍ഷം ലോക്ഡൗണ്‍ കാലത്ത് പരമാവധി ഉപയോഗമുണ്ടായി. ചക്കയുടെ ഔഷധഗുണങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ ആവശ്യം വര്‍ധിപ്പിച്ചു.
പാലക്കാട് മുതലമട, വയനാട് പഴഗ്രാമങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഈ വര്‍ഷം മുതല്‍ മലിച്ചി, റംബൂട്ടാന്‍, അവക്കാഡോ, മാംഗോസ്റ്റിന്‍ തുടങ്ങിയ ഫലങ്ങളുടെ വിപണനവും കൃഷിവകുപ്പ് നടത്തും. 10 വര്‍ഷത്തേക്കുള്ള പദ്ധതി കാര്‍ഷിക സര്‍വകലാശാല, വിഎഫ്പിസികെ, ഹോര്‍ട്ടികോര്‍പ് എന്നിവയുടെ സഹകരണത്തോടെ തയാറാക്കി. പദ്ധതിയുടെ ഫണ്ട് വാഹനങ്ങള്‍ വാങ്ങാനോ ശമ്പളം നല്‍കാനോ ഉപയോഗിക്കരുതെന്ന് ഇതു സംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പഴങ്ങള്‍ സൂക്ഷിക്കാനുള്ള ശീതീകരണശൃംഖല വ്യാപിപ്പിക്കാന്‍ പ്രത്യേകം തുകയുണ്ട്.
അതിനിടെ പാലക്കാട് ജില്ലയിലെ അടച്ചിടാന്‍ തീരുമാനിച്ചു. സ്വാശ്രയ കര്‍ഷക സമിതികള്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഹോര്‍ട്ടി കോര്‍പ്പിനു നല്‍കിയ പച്ചക്കറിയുടെ വിലയായ 39.17 ലക്ഷം രൂപ ഇതുവരെ ലഭിച്ചില്ലെന്നതിനാലാണ്, പണം ലഭിക്കുന്നതുവരെ സമിതികള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. മാനേജര്‍മാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഹോര്‍ട്ടി കോര്‍പ്പിന്റെ സംസ്ഥാനത്തെ 15 ഡിപ്പോകളിലേക്കും തക്കാളി, വാഴക്കുല, കൂടാതെ നാളികേരം എന്നിവയടക്കമുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ കര്‍ഷകര്‍ നല്‍കിയത്. ഇവ മുഴുവന്‍ ഹോര്‍ട്ടി കോര്‍പ്പ് വിറ്റഴിച്ചെങ്കിലും കര്‍ഷകര്‍ക്ക് അതിനുള്ള വില ലഭിച്ചില്ല.
മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, വി.എസ്.സുനില്‍കുമാര്‍ എന്നിവര്‍ക്ക് ഇതുമായി ബന്ധപ്പെട്ടു കര്‍ഷകര്‍ നേരിട്ടു നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നു കര്‍ഷകര്‍ പറഞ്ഞു. പച്ചക്കറി വിറ്റ വകയില്‍ പെരുമാട്ടിയിലെ സ്വാശ്രയ കര്‍ഷക സമിതിക്കാണു കൂടുതല്‍ തുക കിട്ടാനുള്ളത്.18,33,505 രൂപ. മറ്റു കണക്കുകള്‍: വടകരപ്പതി-9,45,723, എലവഞ്ചേരി-5,02,116, മലമ്പുഴ-3,42,654, കിഴക്കഞ്ചേരി-2,94,000. ആകെ 39,17,998 രൂപ ജില്ലയ്ക്കു ലഭിക്കാനുണ്ട്. വരള്‍ച്ച, രണ്ടു പ്രളയം എന്നിവ നേരിട്ട കര്‍ഷകര്‍, പലവിധ വായ്പയെടുത്താണ് കൃഷി ചെയ്തിരുന്നത്.
പച്ചക്കറി ഹോര്‍ട്ടി കോര്‍പ്പിന് എത്തിച്ചു നല്‍കിയ വകയില്‍ വലിയ തുക വാഹന വാടകയും സമിതിക്കു നഷ്ടമായി. പണം ലഭിക്കാതായതോടെ സമിതികളുടെ പ്രവര്‍ത്തനം താളംതെറ്റി. ഉടന്‍ പണം ലഭിച്ചില്ലെങ്കില്‍ സമിതികള്‍ അടച്ചിടുമെന്ന് സമിതി കൂട്ടായ്മ പ്രസിഡന്റ് എന്‍.കുമാരന്‍, കെ.എന്‍.ശിവദാസന്‍, എം.എം.പ്രജിത്ത് കുമാര്‍, ആര്‍.സനല്‍പ്രകാശ്, പി.ടി.തോമസ്, മര്‍ഫി സഹായരാജ് എന്നിവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha