"കറുത്ത പൊന്നിനെ കടന്നുവെട്ടി കാന്താരി " കാന്താരിക്ക് വില കിലോഗ്രാമിന് 1200 രൂപ!

കാന്താരിക്ക് വില കിലോഗ്രാമിന് 1200 രൂപ! ഞെട്ടണ്ട. ഇപ്പോഴല്ല. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നമ്മുടെ സ്വന്തം കാന്താരിയുടെ വില കയറിപ്പോയത് മുകളിലേക്കാണ്. 2011 ജൂലൈ മാസം അത് 1300– 1500 രൂപ എന്ന റെക്കോർഡ് വിലയിലേക്കായിരുന്നു കുതിച്ചത് എന്ന കാര്യവും മറക്കണ്ട. പച്ചക്കറികളുടെ കൂട്ടത്തിൽ ഒരു പക്ഷേ ഇത്രയധികം വില സ്വന്തക്കിയ മറ്റൊന്നുണ്ടാവില്ല.
ഇതെല്ലാം കാന്താരിയുടെ ‘രാജകീയപ്രൗഡി’ വിളിച്ചോതുന്നു. വിലയിൽ കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിനെപ്പോലും കടത്തിവെട്ടിക്കളഞ്ഞു കാന്താരി മുളക്. ഒരു കാലത്ത് കാര്യമായ ‘വിലയൊന്നുമില്ലാതിരുന്ന’ കാന്താരിക്ക് ഈ പ്രൗഢി എങ്ങനെയാണ് കൈവന്നത്? പണ്ടൊക്കെ ഗ്രാമീണ ഭവനങ്ങളുടെ ഭാഗമായിരുന്ന കാന്താരി ഇല്ലാതായതോടെയും അതിന്റെ ഗുണങ്ങൾക്ക് കൂടുതൽ പ്രചാരം നേടിയതുമാണ് കാന്താരിയുടെ വില ഇത്രയധികം ഉയരാൻ കാരണമായത്. ഇതോടെ വാണിജ്യാടിസ്ഥാനത്തിൽ കാന്താരി കൃഷിക്ക് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും തുടക്കമായി. കൃഷി ചെയ്യുമ്പോൾപോലും കാന്താരിക്ക് അത്രയധികം വളങ്ങളോ കീടനാശിനികളോ ആവശ്യമില്ല എന്നതും കാന്താരിയുടെ ഡിമാന്റ് വർധിപ്പിച്ച ഘടകമാണ്.
https://www.facebook.com/Malayalivartha