Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണ്ണിനെ പൊന്നാക്കാന്‍ 'മാം' എത്തുന്നു! ഇന്ന് ലോക മണ്ണ് സംരക്ഷണ ദിനം

05 DECEMBER 2018 12:38 PM IST
മലയാളി വാര്‍ത്ത

വിലപ്പെട്ട ജീവനുകള്‍, കാലങ്ങളുടെ സമ്പാദ്യം...എന്നിങ്ങനെ പറയാന്‍ പലതുണ്ടെങ്കിലും പ്രളയാനന്തര കേരളം നേരിട്ട ഏറ്റവും വലിയ നഷ്ടം  നമ്മുടെ മണ്ണ് ജീവനില്ലാത്തതായി തീര്‍ന്നു എന്നതാണ്. വലിയൊരു സ്വത്ത് ഏറെ ബാധിക്കപ്പെട്ടതിന്റെ ആ പിറകോട്ടടി നേരിടുകയാണ് കേരളം. ജീവനില്ലാത്ത മണ്ണ്.. ഫലഭൂയിഷഠത കുറഞ്ഞ് പലയിടത്തും കൃഷിക്ക് യോഗ്യമല്ലാതായി. വെള്ളവും ഈര്‍പ്പവും പിടിച്ചു നിര്‍ത്താനാവാതെ ചൂടിന്റെ കൂടാരമായി.

മണ്ണിന്റെ ജീവന്‍ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണ് ശാസ്ത്രജ്ഞരും കര്‍ഷകരും. ലോക മണ്ണ് സംരക്ഷണ ദിനമായ ബുധനാഴ്ച ഈ ദിശയിലുള്ള വലിയൊരു ചുവടുവെപ്പിന്റെ നാള്‍ കൂടിയാണ്. മണ്ണിനെപ്പറ്റി എല്ലാ വിവരങ്ങളുമുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ 'മാം' (മൊബൈല്‍ ആപ്ലിക്കേഷന്‍ ഓണ്‍ മണ്ണ്) മണ്ണ് പര്യവേക്ഷണ വകുപ്പ് തയാറാക്കിയിട്ടുണ്ട്. ബുധനാഴ്ച സംസ്ഥാന മണ്ണ് ദിനത്തില്‍ ഇത് പ്രകാശനം ചെയ്യേണ്ടതായിരുന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നവീകരിക്കാനായി മാറ്റിവെച്ചു.

മാര്‍ച്ച് 31-നകം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 18,000-ല്‍ അധികം കര്‍ഷകര്‍ക്ക് ആപ്പ് ലഭ്യമാവും. തൃശൂര്‍ ജില്ലയില്‍ ഈമാസം 27-ന് പ്രകാശനം ചെയ്യും. ഗൂഗ്ള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പ് അതത് സ്ഥലത്തെ മണ്ണിന്റെ ജൈവിക ഘടനയും കാര്‍ഷിക ഉപയുക്തതയും പറഞ്ഞുതരും. രാജ്യത്ത് ഇത്തരമൊരു ആപ്പ് ആവിഷ്‌കരിക്കുന്ന ആദ്യ സംസ്ഥാനമാവും കേരളം.

മേല്‍മണ്ണാകെ ഒലിച്ചു പോയ പ്രളയമാണ് കടന്നുപോയത്. എവിടെ എന്തു നട്ടാലും മുളയ്ക്കുന്ന 'നമ്മുടെ സ്വന്തം' മണ്ണാണ് പ്രളയമെടുത്തു കൊണ്ടുപോയത്. വേരിനും ഇലക്കും മുകളില്‍ മണ്ണുമൂടി. 'ഫൈന്‍ ക്ലേ' എന്ന നേര്‍ത്ത കളിമണ്ണ് പരന്നതുവഴി ഇലയുടെയും വേരിന്റേയും ശ്വസന നാളികളാണ് അടഞ്ഞത്. സ്വാഭാവികമായും ചെടികള്‍ 'ചത്തു'. പ്രളയം ഏറെ ദോഷമുണ്ടാക്കിയ പെരിയാറിന്റെ കരകളിലെ ജാതിക്കൃഷി പാടെ തുടച്ചു നീക്കപ്പെടാന്‍ ഒരു കാരണം ഇതാണ്.

പ്രളയത്തോടെ മണ്ണിന്റെ അമ്ലത്വം കൂടി, പൊട്ടാഷ് കുറഞ്ഞു. വെള്ളം ഉള്ളിലേക്ക് ഊറ്റിയെടുക്കാനുള്ള ശേഷി നഷ്ടപ്പെട്ട മണ്ണാണ് ഇന്ന് അധികവും. അതോടെ മണ്ണിനു ചൂടു കൂടി. പ്രളയത്തിനു തൊട്ടുപിന്നാലെ നദികളും മറ്റു തണ്ണീര്‍ത്തടങ്ങളും വറ്റിയതിന് ഒരു കാരണം ഇതാണെന്ന് മണ്ണ് ഗവേഷണ രംഗത്തുള്ളവര്‍ പറയുന്നു.പ്രളയത്തിനു ശേഷം ചിലയിടങ്ങളില്‍ മണല്‍ മാത്രമായി. അത്തരം ഭൂമിയില്‍ ചെളിയും ജൈവ വളവും ചേര്‍ത്ത് ഫലഭൂയിഷ്ഠത വീണ്ടെടുക്കുന്ന പ്രവര്‍ത്തനം സംസ്ഥാനത്ത് നടക്കുന്നുണ്ട്. ചെളി മാത്രമായ മണ്ണില്‍ മണല്‍ മിശ്രിതമാക്കുകയാണ്. ജലാംശം നിലനിര്‍ത്താന്‍ വേണ്ടിയാണിത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലയ്ക്ക് കാരണം ജോലി നഷ്ടമായതിന്റെ നിരാശ? മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (2 minutes ago)

മുഖ്യമന്ത്രി വിഡി സതീശൻ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി....  (16 minutes ago)

ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം  (34 minutes ago)

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്...  (51 minutes ago)

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം  (1 hour ago)

വീണ്ടും ആശങ്ക... മൂന്നാർ ടൗണിൽ ജനവാസമേഖലയിലും സർക്കാർ സ്ഥാപനങ്ങൾക്ക് സമീപവും കാട്ടാനകളുടെ സാന്നിധ്യം  (1 hour ago)

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ കുറവ്....  (1 hour ago)

ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്‌സ് 400 ഓളം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

കർഷകർക്ക് തിരിച്ചടിയായി.... വിപണിയിൽ റബർവില വീണ്ടും താഴേക്ക്....  (2 hours ago)

വിറങ്ങലിച്ച് നേപ്പാൾ... നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അത്ഭുത രക്ഷപ്പെടലുമായി നിരവധി പേർ, 1643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകൻ മാതൃകയായി  (2 hours ago)

ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു...  (2 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (3 hours ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (3 hours ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (3 hours ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (3 hours ago)

Malayali Vartha Recommends