കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...

ഒരു വശത്ത് അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ശക്തി കുറയുമ്പോൾ, ദക്ഷിണേന്ത്യയെ കാത്തിരിക്കുന്നത് കൂടുതൽ ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾ. നാളെയോടെ കടലിൽ മറ്റൊരു പുതിയ ന്യൂനമർദ്ദം കൂടി രൂപപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്. ഇതിന് പിന്നാലെ ഒക്ടോബർ 25-ഓടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ശക്തമായ ന്യൂനമർദ്ദം തമിഴ്നാട് തീരത്തേക്ക് കരകയറും. വരും ദിവസങ്ങളിൽ തമിഴ്നാട്ടിലും കേരളത്തിലും പരക്കെ അതിശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷിതരായിരിക്കുക, ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കുക.
https://www.facebook.com/Malayalivartha























