Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആനക്കിടാവിരുത്തിയിലെ അമ്പതേക്കറിലെ നെല്‍കൃഷി പുളിയിളക്കം മൂലം നശിച്ചു

24 JANUARY 2020 01:58 PM IST
മലയാളി വാര്‍ത്ത

എടത്വയില്‍ തലവടി കൃഷിഭവന്‍ പരിധിയില്‍ മുന്നൂറേക്കര്‍ വിസ്തൃതിയുള്ള ആനക്കിടാവിരുത്തി പാടത്ത് പുളിയിളകി നെല്‍കൃഷി പൂര്‍ണമായി നശിച്ചു. കൃഷിയിറക്കി 56 ദിവസം പിന്നിട്ടതായിരുന്നു.

തലവടി തൈച്ചിറ സുഗുണന്‍, നെടുംകളം ചന്ദ്രമതി, ഇടയത്ര ചെറിയാന്‍ ജോര്‍ജ്, പുത്തന്‍ചിറ ഷീലമ്മ, പാടശേഖര സെക്രട്ടറി പി.കെ. സുന്ദരേശന്‍ എന്നിവരുടെ പാടത്തെ കൃഷിയാണു നശിച്ചത്. നെല്‍ചെടി പൂര്‍ണമായി അഴുകിയ നിലയിലാണ്. മറ്റുകര്‍ഷകര്‍ക്കും പുളിയിളക്കം അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വിതയിറക്കിയതിനുശേഷം രണ്ടുതവണ വളമിടീലും പറിച്ചുനടീലും കഴിഞ്ഞ പാടത്താണു നിനച്ചിരിക്കാതെ പുളിയിളക്കം അനുഭവപ്പെട്ടത്. ഇതോടെ കര്‍ഷകര്‍ നീറ്റുകക്ക ഇട്ടെങ്കിലും ഫലം കണ്ടില്ല.

കൃഷിഭവന്‍ നാനോസിലിക്ക പ്രയോഗിക്കാന്‍ നിര്‍ദേശിച്ചെങ്കിലും അവസ്ഥയ്ക്ക് മാറ്റം വന്നില്ല. കഠിനചൂടാണ് കാരണമായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. തലവടി പഞ്ചായത്തിലെ മിക്ക പാടശേഖരങ്ങളിലും പുളിയിളക്കം കണ്ടുതുടങ്ങിയിട്ടുണ്ട്.

തലവടി പഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍, പഞ്ചായത്തംഗം അജിത്ത് കുമാര്‍ പിഷാരത്ത്, കൃഷി ഓഫീസര്‍ നിവേദിത എന്നിവര്‍ കൃഷിനാശം സംഭവിച്ച പാടം സന്ദര്‍ശിച്ചു.

കൃഷി ഓഫീസര്‍ മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തില്‍ റിപ്പോര്‍ട്ടുചെയ്തു. പാടത്തെ പുളിയിളക്കത്തിനുള്ള കാരണം കണ്ടെത്തി മറ്റു പാടശേഖരങ്ങളില്‍ വ്യാപിക്കാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനം നിര്‍വഹിക്കുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 minutes ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (10 minutes ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (22 minutes ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (38 minutes ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 688 ആയി ഉയർന്നു...  (1 hour ago)

സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം.... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം  (1 hour ago)

നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം‌...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി മഹോത്സവം ഇന്ന്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (2 hours ago)

അഴുകിയ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഇന്ത്യയിൽ..! ആ 7 മലയാളികൾ എവിടെ..? പോസ്റ്റ്‌മോർട്ടം ടേബിൾ നിറഞ്ഞു  (2 hours ago)

ഡച്ച്പടയുടെ തുടർച്ചയായ കുതിപ്പിന് വിരാമമിട്ട് അർജന്റീന വനിതാ ലോകഹോക്കി കിരീടം നേടി  (2 hours ago)

ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു.... ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തലസ്ഥാനം സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്  (2 hours ago)

അറിഞ്ഞതൊന്നുമല്ല സത്യം ഹിമാലയത്തിൽ സംഭവിച്ചത് ഇത്..! ഭൂകമ്പഭൂപടത്തിൽ ഇന്ത്യയും...! മോർച്ചറിയിൽ കുന്നുകൂടി,ജാഗ്രത  (2 hours ago)

Malayali Vartha Recommends