Widgets Magazine
19
Feb / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരഞ്ഞുകൊണ്ട് കുട്ടി പറഞ്ഞു... കൊച്ചിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ വല്ലാര്‍പാടത്ത് നിന്ന് കണ്ടെത്തി; 12കാരിക്ക് രക്ഷകനായത് യുവാവ്, നിര്‍ണായകമായത് ഞാറക്കല്‍ സ്വദേശിയുടെ സമയോജിത ഇടപെടല്‍


ഏഴു മണിക്കൂറുകളുടെ തെരച്ചിലിനൊടുവില്‍ ആശ്വാസം.... കൊച്ചിയില്‍ നിന്ന് കാണാതായ കുട്ടിയെ വല്ലാര്‍പാടത്ത് നിന്ന് കണ്ടെത്തി...


കാനഡയിലെ ടൊറന്റോയിലുണ്ടായ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍.. വിമാനത്തിനുള്ളില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തിയതിന്റെ വീഡിയോ..വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞു..


എട്ടാം ക്ലാസുകാരനു ക്രൂരമർദനം..വിഡിയോയിൽ തല്ലരുതെന്നും അസുഖമുണ്ടെന്നുമെല്ലാം, അപേക്ഷിക്കുന്നുണ്ടെങ്കിലും വിദ്യാർഥികൾ ആക്രമണം തുടരുകയായിരുന്നു..കുട്ടിയുടെ കർണപുടം തകർന്നെന്ന് മാതാപിതാക്കൾ..


ഹൃദയസ്പർശിയായ വീഡിയോ.. കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്തുവച്ച് ജോലി ചെയ്യുന്ന അമ്മയുടെ ദൃശ്യങ്ങളാണത്..തിരക്ക് നിയന്ത്രിക്കുകയായിരുന്നു ആർപിഎഫ് വനിതാ കോൺസ്റ്റബിൾ..

കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ ആറ്‌ ജില്ലകളിൽ മഴ മുന്നറിയിപ്പ്

06 AUGUST 2024 11:41 AM IST
മലയാളി വാര്‍ത്ത

കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത. നാളെ രാത്രി 11.30 വരെ 1.8 മുതൽ 2.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ 2.1 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ലക്ഷദ്വീപ്, ഉത്തര കന്നഡ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യത ഉണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. 3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

അതിനിടെ അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; കോഴിക്കോട് വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെവരെ വേഗതയിലുള്ള കാറ്റിനും; ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

 

 

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

 

 

 

ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. കുട്ടികള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

 

 

 

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം. മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിന് ഇനി ആനയ്ക്ക് പകരം ഭഗവാനെ എഴുന്നള്ളിക്കുന്നത് രഥത്തില്‍  (17 minutes ago)

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 520 രൂപയുടെ വര്‍ദ്ധനവ്  (26 minutes ago)

റിജോയുടെ ഭാര്യക്ക് മാസം 2 ലക്ഷം വരുമാനം..! 40000 രൂപ റിജോയുടെ അക്കൗണ്ടിൽ..! 70 ലക്ഷത്തിന്റെ വീട്  (27 minutes ago)

വധശിക്ഷ ലഭിച്ച കുറ്റവാളി അമീറുള്‍ ഇസ്ലാം ജയില്‍ മാറ്റം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നാല് മാസത്തിനുശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി....  (32 minutes ago)

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ പ്ലേ ഓഫില്‍ ഇന്ന് വമ്പന്‍ പോരാട്ടം....  (41 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയില്‍ ജെസിബിയ്ക്ക് അടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം..  (55 minutes ago)

മൈസൂരു ജില്ലയില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടം... കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി  (1 hour ago)

തിരുവനന്തപുരത്ത് ടോറസ് ലോറി കടയിലേക്ക് പാഞ്ഞുകയറി അഞ്ചു പേര്‍ക്ക് പരുക്ക്...  (1 hour ago)

എസ്.എഫ്.ഐ 35-ാം സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം...  (1 hour ago)

തൃശൂര്‍ പീച്ചിയില്‍ വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ അറുപതുകാരന്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടു....  (1 hour ago)

ചെന്നൈയില്‍ പുതുക്കോട്ടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം...കിണറ്റില്‍ ചാടിയ പെണ്‍കുട്ടിയും രക്ഷിക്കാനിറങ്ങിയ സഹോദരനും മരിച്ചു  (1 hour ago)

സങ്കടം അടക്കാനാവാതെ.... നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി....  (2 hours ago)

പ്രമുഖ കഥാകൃത്തും അധ്യാപകനും സിനിമാ നിരൂപകനുമായ ശ്രീവരാഹം ബാലകൃഷ്ണന്‍ അന്തരിച്ചു....  (2 hours ago)

ദേശീയപാതയില്‍ കല്ലമ്പലം ചാത്തന്‍പാറയിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

ദൈവത്തിന്റെ കയ്യായി ജോയ്...! കാണാതായ 12 കാരിയെ വല്ലാര്‍പാടത്തിട്ട് പൂട്ടി ഈ കൊച്ച് പേടിപ്പിച്ച് കളഞ്ഞു..!  (2 hours ago)

Malayali Vartha Recommends