Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; അടുത്ത മണിക്കൂറുകളിൽ ഈ ജില്ലകൾക്ക് മുന്നറിയിപ്പ്...

20 AUGUST 2024 03:36 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും യെല്ലോ അലേര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തുടര്‍ച്ചയായി മഴ കിട്ടുന്ന മലയോരമേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്കും സാധ്യയുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ കേരള -ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഇന്ന് മുതൽ 23/08/2024 വരെ: കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 23/08/2024 വരെ :

മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉണ്ട്. ഇതിനിടെ മുതലപ്പൊഴി പെരുമാതുറയിൽ വീണ്ടും വള്ളം മറിഞ്ഞു. വലിയ തിരയിൽപ്പെട്ട് വള്ളം രണ്ടായി പിളരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ രണ്ട് വള്ളങ്ങൾ മറിഞ്ഞ് അപകടമുണ്ടായതിന് പിന്നാലെയാണ് മൂന്നാമത് വീണ്ടും അപകടം സംഭവിച്ചത്. വള്ളത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. മുതലപ്പൊഴിയിൽ മത്സ്യ ബന്ധനത്തിനിറങ്ങുന്ന മത്സ്യ തൊഴിലാളികൾ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. മുതലപ്പൊഴിയിലൂടെ കടലിലേക്കു കടക്കുന്നതിനിടെ തിരയടിയിൽ വള്ളം മറിഞ്ഞ് നിരവധി പേർ ഇവിടെ മരണപ്പെട്ടിട്ടുണ്ട്.


അതേ സമയം ∙ മലയോര മേഖലകളിൽ ശക്തമായ മഴ. ഇരുമ്പകച്ചോല പുഴയിൽ മലവെള്ളപ്പാച്ചിൽ, കോസ്വേ വെള്ളത്തിൽ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു. പാലക്കയം പായ്പുല്ലിൽ റോഡിലൂടെയും മലവെള്ളപ്പാച്ചിൽ. പാലക്കയം ജംക്‌ഷനു സമീപം റോഡിലേക്കു മണ്ണും മരങ്ങളും കടപുഴകി വീണു. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്നു സ്പിൽവേ ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം ഉയർത്തി. പുഴയോരങ്ങളിലെ കൃഷിയിടങ്ങളും വെള്ളത്തിൽ മുങ്ങി. വൈകിട്ട് മൂന്നോടെ ആരംഭിച്ച മഴ ഒരു മണിക്കൂറിലേറെ നീണ്ടതിനെ തുടർന്നാണു മലവെള്ളപ്പാച്ചിൽ ഉണ്ടായത്. വനമേഖലയിൽ കനത്ത മഴ പെയ്തതോടെ ഇരുമ്പകച്ചോല പുഴയിൽ മലവെള്ളം കുത്തിയൊഴുകിയെത്തി.

 

 

ഇതിനിടെ മരങ്ങളും ഒഴുകിയെത്തിയതോടെ ജനങ്ങളും ഭീതിയിലായി. കോസ്‌വേ പൂർണമായും വെള്ളത്തിൽ മുങ്ങി. ശക്തമായ ഒഴുക്കു തുടർന്നതോടെ പുഴയുടെ ഇരുവശങ്ങളിലുമുള്ള തോട്ടങ്ങളിലും വെള്ളം കയറി. കോസ്‌വേ മുങ്ങിയതോടെ ഗതാഗതം മുടങ്ങി. പലരും പുഴയുടെ ഇരുകരകളിലും തങ്ങേണ്ട അവസ്ഥ വന്നു. മലയിൽ ഉരുൾപൊട്ടിയെന്ന് ആശങ്ക ജനങ്ങളിൽ ഉണ്ടായെങ്കിലും ഇല്ലെന്നറിഞ്ഞതോടെ ആശ്വാസമായി. മണിക്കൂറുകൾ കഴിഞ്ഞു വെള്ളം താഴ്ന്നു തുടങ്ങിയതോടെയാണു നാട്ടുകാരുടെ ഭീതി അകന്നത്. കോസ്‌വേയിൽ വെള്ളം കയറിയതിനാൽ ഏറെ നേരം കഴിഞ്ഞും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. പാലക്കയം പായ്പുല്ല് മേഖലയിലും മലവെള്ളപ്പാച്ചിൽ ഉണ്ടായി. മുകളിൽ നിന്നു റോഡിലേക്കു വെള്ളം കുത്തിയൊഴുകിയെത്തി. വീടുകൾക്കു സമീപത്തൂടെയും വെള്ളം ഒഴുകിയെത്തിയിരുന്നു.

 

 


21 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ (പരമാവധി 50 kmph) ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയോട് ഉറ്റ സൃഹൃത്ത് വണ്ടിയിടിച്ച് മരിച്ചെന്ന് പറയാനെത്തിയ ജേക്കബ് ബെഡ്‌റൂമിൽ കണ്ടത് ഭീകര കാഴ്ച; പിന്നാലെ കൂട്ട നിലവിളി; ഭാര്യമാരുടെ മൃതദേഹത്തിനരികിൽ കരഞ്ഞ് ഭർത്താക്കന്മാർ  (5 minutes ago)

ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം  (12 minutes ago)

കൊലയ്ക്ക് കാരണം ജോലി നഷ്ടമായതിന്റെ നിരാശ? മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (28 minutes ago)

മുഖ്യമന്ത്രി വിഡി സതീശൻ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി....  (42 minutes ago)

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്...  (1 hour ago)

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം  (1 hour ago)

വീണ്ടും ആശങ്ക... മൂന്നാർ ടൗണിൽ ജനവാസമേഖലയിലും സർക്കാർ സ്ഥാപനങ്ങൾക്ക് സമീപവും കാട്ടാനകളുടെ സാന്നിധ്യം  (1 hour ago)

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ കുറവ്....  (1 hour ago)

ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്‌സ് 400 ഓളം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

കർഷകർക്ക് തിരിച്ചടിയായി.... വിപണിയിൽ റബർവില വീണ്ടും താഴേക്ക്....  (2 hours ago)

വിറങ്ങലിച്ച് നേപ്പാൾ... നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അത്ഭുത രക്ഷപ്പെടലുമായി നിരവധി പേർ, 1643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകൻ മാതൃകയായി  (2 hours ago)

ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു...  (3 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (3 hours ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (3 hours ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (4 hours ago)

Malayali Vartha Recommends