Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബ്യൂട്ടീഷ്യൻ രക്ഷപ്പെട്ടത് തലനാരിഴക്ക്... ബ്യൂട്ടി പാർലറിൽ എസി പൊട്ടിത്തെറിച്ച് അപകടം; കട പൂർണമായി കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം


സിനിമാ മേഖലയെ നടുക്കി കൊണ്ട് നടി അതുല്യ ചന്ദ്ര ഉള്‍പ്പെട്ട 12 പേരടങ്ങുന്ന ഒരു സംഘം സാമ്പത്തിക ഭീഷണിപ്പെടുത്തലും കവര്‍ച്ചാ കേസും..പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


ഇതൊക്കെ നേരത്തെ അറിഞ്ഞെങ്കിൽ... പഴയ മൊബൈൽ ഫോണുകൾ വെറും വേസ്റ്റല്ല, സ്വർണഖനി! ഒരു ടൺ ഫോണിൽനിന്ന് 50 പവൻ വരെ സ്വർണം; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ


അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടു പേർക്ക് പരുക്ക്


സ്വർണവിലയിൽ ഇന്ന് മാറ്റമില്ല... പവന് 1,07,080 രൂപ

തിരുവനന്തപുരം പാങ്ങപ്പാറ കൊലപാതകം; ആറു മാസത്തെ കാപ്പ തടവിനുശേഷം രണ്ടു മാസം മുന്‍പാണ് രണ്ടാം പ്രതിയായ ഉമര്‍ ജയില്‍ മോചിതനായത്; സ്ത്രീപീഢനം, മോഷണം, ക്വട്ടേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ അമിറിന് പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്ന്

06 NOVEMBER 2026 12:00 PM IST
മലയാളി വാര്‍ത്ത

More Stories...

ബ്യൂട്ടീഷ്യൻ രക്ഷപ്പെട്ടത് തലനാരിഴക്ക്... ബ്യൂട്ടി പാർലറിൽ എസി പൊട്ടിത്തെറിച്ച് അപകടം; കട പൂർണമായി കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം

മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങളിലൂടെ ഇനി അഞ്ചുപേർക്ക് പുതുജീവിതം....

വിറളിപിടിച്ച് ട്രംപ് ലോക യുദ്ധത്തിലേക്ക്... ട്രംപിന് മുന്നിൽ ഏഴിന കുരുക്ക്! ഇറാനെ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ്; തിരിച്ചടിച്ചാൽ യുദ്ധം ലോകം മുഴുവൻ പടരുമെന്ന് ടെഹ്‌റാൻ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള യൂട്യൂബ് വാർത്താ സ്റ്റോറി

കിളിമാനൂർ സ്വദേശിയായ യുവാവ്‌ ട്രെയിൻ തട്ടി മരിച്ചനിലയിൽ...

ബി​ഗ് സല്യൂട്ട് അനന്ത് അംബാനി... ദയാവധത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്ക്! കേരളത്തിന്റെ കുട്ടിയാനയ്ക്ക് തുണയായി അനന്ത് അംബാനി; മലയാളികളുടെ ആനപ്രേമത്തിന് ഗുജറാത്തിൽനിന്നൊരു കൈത്താങ്ങ്

തിരുവനന്തപുരം പാങ്ങപ്പാറയില്‍ പ്രസ് വണ്‍വിദ്യാര്‍ഥി അഭിരാം അരുംകൊലയ്ക്ക് ഇരയായ കേസിലെ പ്രതി ഉമര്‍ പെണ്‍വാണിഭക്കേസിലും അധോലോക ക്വട്ടേഷനിലും പ്രതി. ആറു മാസത്തെ കാപ്പ തടവിനുശേഷം രണ്ടു മാസം മുന്‍പാണ് രണ്ടാം പ്രതിയായ ഉമര്‍ ജയില്‍ മോചിതനായത്. സ്ത്രീപീഢനം, മോഷണം, ക്വട്ടേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ അമിറിന് പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഇയാളുടെ സംഘത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളതായി പോലീസിന് വിവരം ലഭിച്ചു.

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെട്ട വന്‍ സെക്‌സ് റാക്കറ്റ് ഇതിനു പിന്നിലുണ്ടെന്നും കുടിപ്പകയുടെ പേരിലാണ് കൊലപാതകം അരങ്ങേറിയതെന്നും പോലീസ് സംശയിക്കുന്നു.

കൊലപാതകത്തില്‍ അമീറിന്റെ കാമുകി ഐശ്വര്യയ്ക്കും പങ്കുണ്ടെന്ന പോലീസിന്റെ പ്രാഥമിക നിഗമനത്തിലാണ് ഇവരെയും അറസ്റ്റു ചെയ്തികിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട രണ്ട് പ്ലസ് ടു വിദ്യാര്‍ഥിനികളും നിരീക്ഷണത്തിലാണ്. കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തിലും പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതോടകം മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 17 വയസ്സ് തികയാത്ത ഒരു കൗമാരക്കാരന്‍, ഇയാളുടെ സുഹൃത്തും മുന്‍പ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഉമര്‍, 18 വയസ്സുള്ള ഒരു പെണ്‍കുട്ടി എന്നിവരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. ഇതില്‍ പതിനെട്ടുകാരി പെണ്‍കുട്ടിയും അമീറിന്റെ സംഘത്തില്‍പ്പെട്ടതാണെന്ന് പോലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട അഭിരാമിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത് നേരത്തെ അറസ്റ്റിലായ 18-കാരിയുടെ ഫോണില്‍ നിന്നാണെന്ന വിവരവും പുറത്തുവന്നിരുന്നു. ഇവര്‍ക്ക് പുറമെയാണ് ഉമറിന്റെ പെണ്‍സുഹൃത്ത് 22കാരിയായ ഐശ്വര്യയെയും പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കൊലപാതകത്തിന് പിന്നാലെ സംഭവസ്ഥലത്തുവച്ച് സഹായം തേടി ഉമര്‍ മറ്റൊരു സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ പ്രതികളുടെ വാട്‌സാപ്പ് ചാറ്റുകളും മൊബൈല്‍ ഫോണുകളിലെ വിവിധ ഫോള്‍ഡറുകളും പരിശോധിച്ചതില്‍നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. സ്വകാര്യ വിഡിയോ ദൃശ്യങ്ങളെച്ചൊല്ലിയുള്ള തര്‍ക്കം സംസാരിക്കാനായി കൊല്ലപ്പെട്ട അഭിരാമിന്റെ സുഹൃത്തിനെ പ്രതികള്‍ വിളിച്ചുവരുത്താന്‍ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

കൊലപാതകത്തില്‍ ഇവര്‍ക്ക് നേരിട്ട് എന്തെങ്കിലും പങ്കുണ്ടോ എന്നതില്‍ വ്യക്തത വന്നിട്ടില്ലെങ്കിലും കൊലപാതക വിവരവും പ്രതികള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോയതുള്‍പ്പെടെയുള്ള നീക്കങ്ങളും ഈ യുവതി മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഐശ്വര്യയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമായിരിക്കും യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കുക.

അഭിറാമിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് നിര്‍ണായകമായ ചില പോസ്റ്റുകളും ചാറ്റുകളും ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായതായി സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സന്ദേശങ്ങള്‍ ആരാണ്, എന്തിനാണ് ഡിലീറ്റ് ചെയ്തത് എന്നതിനെക്കുറിച്ച് പൊലിസ് തീവ്ര അന്വേഷണം നടത്തുകയാണ്. അഭിറാമിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പങ്കു വെച്ചിരുന്ന പെണ്‍സുഹൃത്ത് ഉള്‍പ്പെടെ കൂടുതല്‍ പേര്‍ക്ക് കേസില്‍ പങ്കുണ്ടോ എന്ന കാര്യം പൊലിസ് വിശദമായി പരിശോധിച്ചുവരികയാണ്. കൊലപാതകത്തിന് തൊട്ടുതലേന്ന് അഭിറാമും മറ്റു ചിലരുമായി ഉണ്ടായ വാക്കേറ്റത്തിന്റെ വീഡിയോയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. കൂട്ടുകാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ച വീഡിയോയാണ് പൊലിസിന് ലഭിച്ചത്.

ഇതിലുള്ള കുട്ടികളെ കണ്ടെത്തുവാനുള്ള ശ്രമങ്ങളും പൊലിസ് തുടരുകയാണ്. അഭിറാമിന്റെ ഫോണില്‍നിന്നു സംഭവദിവസം വിളിച്ചവരെയും പൊലിസ് വിളിപ്പിച്ചു മൊഴിയെടുത്തിട്ടുണ്ട്. ഇവരില്‍ പലരും പെണ്‍വാഭവുമായി ബന്ധപ്പെട്ട പ്രധാന കണ്ണികളാണ്. കൊലയാളികള്‍ യഥാര്‍ഥത്തില്‍ കെണിയൊരുക്കിയതു അഭിറാമിന്റെ സൃഹൃത്തായ മറ്റൊരു പതിനേഴുകാരനു വേണ്ടിയായിരുന്നു. അഭിറാമിനെ കൊണ്ട് വിളിപ്പിച്ചെങ്കിലും സുഹൃത്ത് ആളൊഴിഞ്ഞ സ്ഥലത്തേക്കു വരാന്‍ കൂട്ടാക്കിയില്ല. ഈ സുഹൃത്തില്‍നിന്നും പൊലിസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സംഭവ ദിവസം അഭിറാം വീട്ടില്‍ നിന്ന് നടന്നുപോകുന്ന നിര്‍ണായകമായ സി.സി.ടി.വി ദൃശ്യങ്ങളും പൊലിസിന് ലഭിച്ചിട്ടുണ്ട്. അഭിറാമിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ ഇനിയും കണ്ടെത്താനായിട്ടില്ല എന്നത് അന്വേഷണത്തിന് വെല്ലുവിളിയുയര്‍ത്തുന്നു. ഫോണ്‍ കണ്ടെത്തുന്നതിനായി കൂടുതല്‍ പൊലിസുകാരെ വിന്യസിച്ച് പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

അഭിരാമിനെ ക്രൂരമായി മര്‍ദിച്ച ശേഷമാണ് പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് വ്യക്തമാണ. തലയിലും കഴുത്തിലും കണ്ണിലും നെഞ്ചിലും പരുക്കേറ്റതിന്റെ പാടുകള്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മര്‍ദനത്തിനു പിന്നാലെ കൈകളും ബെല്‍റ്റും ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധവും അന്വേഷണത്തെ വഴിതെറ്റിക്കുന്നതുമായ മൊഴികളാണ് പ്രതികള്‍ നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്യൂട്ടീഷ്യൻ രക്ഷപ്പെട്ടത് തലനാരിഴക്ക്... ബ്യൂട്ടി പാർലറിൽ എസി പൊട്ടിത്തെറിച്ച് അപകടം; കട പൂർണമായി കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം  (13 minutes ago)

മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങളിലൂടെ ഇനി അഞ്ചുപേർക്ക് പുതുജീവിതം....  (23 minutes ago)

വിറളിപിടിച്ച് ട്രംപ് ലോക യുദ്ധത്തിലേക്ക്... ട്രംപിന് മുന്നിൽ ഏഴിന കുരുക്ക്! ഇറാനെ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ്; തിരിച്ചടിച്ചാൽ യുദ്ധം ലോകം മുഴുവൻ പടരുമെന്ന് ടെഹ്‌റാൻ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള യ  (39 minutes ago)

ആഭ്യന്തര ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ...  (43 minutes ago)

കിളിമാനൂർ സ്വദേശിയായ യുവാവ്‌ ട്രെയിൻ തട്ടി മരിച്ചനിലയിൽ...  (53 minutes ago)

തിരുവനന്തപുരം പാങ്ങപ്പാറ കൊലപാതകം; ആറു മാസത്തെ കാപ്പ തടവിനുശേഷം രണ്ടു മാസം മുന്‍പാണ് രണ്ടാം പ്രതിയായ ഉമര്‍ ജയില്‍ മോചിതനായത്; സ്ത്രീപീഢനം, മോഷണം, ക്വട്ടേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ അമി  (1 hour ago)

അഞ്ച് ദിവസത്തെ വർദ്ധനവി​നൊടുവിൽ സ്വർണവിലയിൽ ഇടിവ്.... പവന് 1960 രൂപയുടെ കുറവ്  (1 hour ago)

ബി​ഗ് സല്യൂട്ട് അനന്ത് അംബാനി... ദയാവധത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്ക്! കേരളത്തിന്റെ കുട്ടിയാനയ്ക്ക് തുണയായി അനന്ത് അംബാനി; മലയാളികളുടെ ആനപ്രേമത്തിന് ഗുജറാത്തിൽനിന്നൊരു കൈത്താങ്ങ്  (1 hour ago)

KOCHI ആരാണ് അതുല്യ ചന്ദ്ര?  (1 hour ago)

കെ.എസ്.ആർ.ടി.സി. അഞ്ച് വാടക ബസുകൾകൂടി നിരത്തിലിറക്കി...തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ബസുകളുടെ ആദ്യയാത്ര ഉദ്ഘാടനം ചെയ്ത് മന്ത്രി സി.പി.ജോൺ  (1 hour ago)

യുവേഫ ചാംപ്യന്‍സ് ലീഗ്...പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ബാഴ്‌സലോണയുടെ സ്പാനിഷ് കൗമാര വിസ്മയം ലമീന്‍ യമാല്‍  (1 hour ago)

തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥി അഭിറാമിന്റെ കൊലപാതകം; അക്കൗണ്ടിൽ നിന്ന് നിരവധി ചാറ്റുകൾ അപ്രത്യക്ഷമായതായി സൈബർ സെൽ കണ്ടെത്തൽ; ചാറ്റുകൾ എങ്ങനെ ഡിലീറ്റ് ചെയ്യപ്പെട്ടതെന്ന് പരിശോധിക്കുന്  (1 hour ago)

അഗ്നിപഥ് പദ്ധതിയിൽ സർക്കാർ കൊണ്ടുവന്നിരിക്കുന്ന പുതിയ ഭേദഗതികൾ നിലവിൽ സേവനത്തിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തി  (1 hour ago)

വീണ് പരിക്കേറ്റ ആനക്കുട്ടിയെ ചികിത്സയ്‌ക്കായി ഗുജറാത്തിലെ വൻതാരയിലേക്ക് എയർലിഫ്‌റ്റ് ചെയ്യും  (1 hour ago)

കേസിലെ മൂന്നാം പ്രതിയായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നു; ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിറാമിന്റെ സുഹൃത്ത് ആണെന്ന് പ്രതിയും ആനന്ദയും വിശ്വസിച്ചു; അഭിറാം വഴി ആ കുട്ടിയെ വിളിച്ചുവരുത്തി കൊലപ്പെട  (1 hour ago)

Malayali Vartha Recommends