റിസര്‍വ് ബാങ്ക് നിരക്കില്‍ മാറ്റമില്ല.... റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തുടരും
റിസര്‍വ് ബാങ്ക് നിരക്കില്‍ മാറ്റംവരുത്തിയില്ല. ഇതോടെ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തുടരും. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഇപ്പോഴും ആര്‍ബിഐയുടെ ക്ഷമതാ പരിധിക്ക് മുകളിലാണ്.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് കര്‍ശന നടപടികളുമായി മുന്നോട്ടുപോകുകയുമാണ്. മണ്‍സൂണ്‍ ലഭ്യതക്കുറവും അസംസ്‌കൃത എണ്ണ വിലയിലെ ചാഞ്ചാട്ടവുമൊക്കെ എംപിസി യോഗത്തില്‍ ചര്‍ച്ചയായി.ഓഗസ്റ്റിലെ നയ പ്രഖ്യാപനത്തിന് ശേഷം സമ്മിശ്ര പ്രതികരണമാണ് വിപണിയിലുണ്ടായത്.
ഉയര്‍ന്ന നിലവാരത്തില്‍നിന്ന് തക്കാളിയുടെ വില താഴ്ന്നു. അതോടൊപ്പം പണപ്പെരുപ്പ നിരക്കുകളിലും കുറവുണ്ടായി. വളര്‍ച്ചാധിഷ്ഠിത നിലപാട് തുടരുന്നതിന്റെ ഭാഗമായാണ് നിരക്ക് വര്‍ധനവില്‍നിന്ന് ഇത്തവണയും വിട്ടുനില്‍ക്കുന്നത്.
"
https://www.facebook.com/Malayalivartha